1 GBP = 91.80INR                       

BREAKING NEWS

ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാന്‍ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകില്‍ രോഗശമനവും മറുചിറകില്‍ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതല്‍ പഠിച്ചപ്പോള്‍ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂര്‍ മൗലവിയെപ്പോലെ ഒരിക്കല്‍ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാന്‍ പൊരുതും; താന്‍ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: 'വളരെ ചെറുപ്പത്തില്‍ തന്നെ മതപഠനത്തിലേക്ക് ഇറങ്ങിയ വ്യക്തിയാണ് ഞാന്‍. മറ്റേത് കുട്ടികളെയും പോലെ ഞാനും നൂറുശതമാനം ആത്മാര്‍ഥമായി ഖുര്‍ആനിലും ഹദീസുകളിലുമൊക്കെ വിശ്വസിച്ചിരുന്നു. എന്നാല്‍ വളര്‍ന്നപ്പോള്‍ എന്റെ സംശയങ്ങള്‍ കൂടിക്കൂടി വന്നു. അത് ദൂരികരിക്കാതെ തല്ലി പഠിപ്പിക്കാനാണ് അദ്ധ്യാപകര്‍ ശ്രമിച്ചത്. ക്രമേണെ ഞാന്‍ മനസ്സിലാക്കി, ഹദീസുകളും ഖുര്‍ആനും നേര്‍ വിപരീതമാണെന്ന്. അതോടെ ഖുര്‍ആന്‍ മാത്രം അംഗീകരിക്കുന്ന, മതപരിഷ്‌ക്കരണ വാദിയായി മാറി. പക്ഷേ പിന്നീട് കൂടുതല്‍ പഠിച്ചപ്പോഴാണ് ഖുര്‍ആനിലെ വൈരുധ്യങ്ങളും ആശയക്കുഴപ്പങ്ങളും വിദ്വേഷ വാചകങ്ങളും ബോധ്യമാവുന്നത്. അതോടെയാണ് മതത്തില്‍ നിന്ന് വിടപറഞ്ഞത്. ഇത് പെട്ടെന്ന് ഉണ്ടായ മാറ്റമല്ല. വര്‍ഷങ്ങളായുള്ള പഠനത്തിന്റെയും നിരീക്ഷണത്തിന്റെയും ഭാഗമാണ്'- പറയുന്നത് ജാമിദ ടീച്ചറാണ്.


ഇന്ത്യയില്‍ ആദ്യമായി വനിതാ ജുമുഅ വരെ നടത്തി ലോക ശ്രദ്ധ പടിച്ചപറ്റിയ ജാമിദ ടീച്ചര്‍, ഒരു മതപരിഷ്‌ക്കര്‍ത്താവ് എന്ന നിലയില്‍നിന്ന് താന്‍ പതുക്കെ മതനിരാസത്തിലേക്കും യുക്തവാദത്തിലേക്കും നീങ്ങിയ അനുഭവങ്ങള്‍ ഇന്നലെ തിരുവനന്തപുരത്ത് പങ്കുവെച്ചു. ശാസ്ത്ര- സ്വതന്ത്ര ചിന്താ പ്രസ്ഥാനമായ എസ്സന്‍സ് ഗ്ലോബലിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ നടത്തിയ സെമിനാറില്‍ 'ഞാന്‍ എങ്ങനെ യുകതിവാദിയായി' എന്ന വിഷയത്തില്‍ സംസാരിക്കയായിരുന്നു അവര്‍.

ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാന്‍ വിദഗ്ധരായ ഉസ്താദുമാര്‍!
എല്ലാവിധ മത അന്ധവിശ്വാസങ്ങളുമുള്ള ഒരു സാധാരണ കുടുംബത്തില്‍ 13ാമത്തെ സന്തതിയായാണ് ഞാന്‍ ജനിക്കുന്നത്. മറ്റെല്ലാ കുട്ടികളെയും പോലെ ഞാനും ചെറുപ്പത്തില്‍ തന്നെ മദ്രസാ വിദ്യാഭ്യാസത്തിനുപോയി. പത്തനംതിട്ട കോന്നിയിലെ ഞങ്ങളുടെ നാട്ടിലെ മദ്രസയില്‍നിന്ന് ഒരുപാട് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്തെങ്കിലും തെറ്റുവന്നാല്‍ ചില ഉസ്താദുമാര്‍ തുടയിലാണ് നുള്ളുക. ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാന്‍ വിദഗ്ധരായ രണ്ടുപേര്‍ അവിടെ ഉണ്ടായിരുന്നു. - ജാമിദ ടീച്ചര്‍ ചൂണ്ടിക്കാട്ടി.

പിന്നീട് മലപ്പുറം ജാമിഅ അറബിക്ക് കോളജിലാണ് പഠിച്ചത്. പക്ഷേ സംശയത്തിന് താഴിടുക എന്നതായിരുന്നു അവിടെയും നടന്നത്. അവിടെ, ഏറ്റവും കൂടതല്‍ ശിക്ഷകള്‍ ഏറ്റുവാങ്ങിയതും ഞാനാണ്. അള്ളാഹു അക്ബര്‍ എന്ന് ഉറക്കെ വിളിച്ചു കൂവുന്നതുകേട്ട്, ദൈവം പൊട്ടനാണോ ഇങ്ങനെ മൈക്ക് വെച്ച് വിളിച്ചുകൂവാന്‍ എന്ന ചോദ്യത്തിന് പൊരിഞ്ഞ തല്ലാണ് അദ്ധ്യാപകരില്‍നിന്ന് കിട്ടിയത്. പിന്നീട് പഠിച്ച മലപ്പുറം സലഫി സെന്ററിലും സമാനമായ അവസ്ഥയായിയിരുന്നു. ഷംസുദ്ദീന്‍ പാലത്തിനെപ്പോലുള്ളവര്‍ ആയിരുന്നു അവിടുത്തെ അദ്ധ്യാപകര്‍. ഇന്ന് ജാമിദയുടെ അക്കാദമിക്ക് നിലവാരം പലരും അന്വേഷിക്കുന്നതുകൊണ്ടാണ് ഞാന്‍ ഇതു പറയുന്നത്. പിന്നെ ഖുര്‍ആന്‍ ക്ലാസുകള്‍ നടത്തിയാണ് ദീര്‍ഘകാലം ഞാന്‍ ജീവിച്ചത്.
അപ്പേഴാണ് ഹദീസുകളുടെ ആധികാരികതയെ കുറിച്ച് പലപ്പോഴും സംശയം ഉയരുന്നത്. ഏഴ് അജുവഈത്തപ്പഴം കഴിച്ചാല്‍ വിഷം തീണ്ടുകയില്ല തുടങ്ങിയ ഹദീസുകളിലെ ചില കാര്യങ്ങള്‍ എന്റെ സംശയം വര്‍ധിപ്പിച്ചു. വിഷം കഴിച്ചശേഷം, അജുവ ഈത്തപ്പഴം കഴിക്കാന്‍ ധൈര്യമുമുണ്ടോ എന്ന എന്റെ വെല്ലുവിളി അദ്ധ്യാപകരടക്കം ആരും ഏറ്റെടുത്തില്ല. കരിഞ്ചീരികം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധയായി ഹദീസുകളില്‍ പറയുന്നുണ്ട്. കാന്‍സര്‍ അടക്കമുള്ളവ വിവിധ അസുഖങ്ങളുമായി നിരവധി ഇസ്ലാമിക നേതാക്കള്‍ ആശുപത്രികളില്‍ കഴിയുമ്പോള്‍, ഈ രീതി ആരും പരീക്ഷിക്കാത്തത് എന്താണെന്ന എന്റെ ചോദ്യത്തിനും മറുപടി കിട്ടിയില്ല.
മതത്തിലെ സ്ത്രീവിരുദ്ധതയും ക്രൂരതും പറഞ്ഞാല്‍ തീരില്ല. ഇരുകരങ്ങളും ഛേദിക്കുക, കാലുവെട്ടുക, കണ്ണ് ചൂഴ്ന്നെടുക്കുക, എന്നിവയെല്ലാം എന്നെ അമ്പരിപ്പിച്ചു. ഈച്ചയുടെ ഒരു ചിറകില്‍ രോഗശമനവും മറുചിറകില്‍ രോഗവുമാണെന്ന ഹദീസിന്റെയൊക്കെ സയന്‍സ് എന്താണ്. എന്ത് കുറ്റം ചെയ്താലും നിസ്‌ക്കരിച്ചാല്‍ പൊറുത്തുകിട്ടും എന്നതും അംഗീകരിക്കാനായില്ല. അങ്ങനെയാണ് ഖുര്‍ആനും ഹദീസും രണ്ട് വിപരീത ദിശകളില്‍ സഞ്ചരിക്കുന്ന തോണിയാണ് എന്ന് എനിക്ക് തോന്നിയത്. ബാങ്ക് ഖുര്‍ആനില്‍ ഇല്ല. ഒരു കിലോമീറ്ററിനുള്ളില്‍ പത്തുപതിനഞ്ച് പള്ളികള്‍ ഉണ്ടാക്കി വിളിച്ചുകൂക്കല്‍ ഇസ്ലാമികമല്ല. നമസ്‌ക്കാരം ഖുര്‍ആനില്‍ മൂന്നുതവണയും, ഹദീസില്‍ അഞ്ചു തവണയും ആണ്. അങ്ങനെയാണ് ഖുര്‍ആന്‍ മാത്രം അംഗീകരിച്ചാല്‍ മതിയെന്ന നിലപാടിലേക്ക് എത്തുന്നത്. അതോടെ ഖുര്‍ആന്‍ സുന്നത് സൊസൈററിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനും തീരുമാനമായി.

ആക്രമണങ്ങളില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്
'പക്ഷേ ഖുര്‍ആന്‍ പഠിച്ചു അതിന്റെ ആഴങ്ങളിലേക്ക് എത്തിയപ്പോളാണ് അതിലെ പൊള്ളത്തരങ്ങള്‍ മനസ്സിലായത്. ഖുര്‍ആനിലെ ആയത്തുകള്‍ എല്ലാം തന്നെ മുഹമ്മദ് അദ്ദേഹത്തിന്റെ സൗകര്യത്തിനു എഴുതിച്ചേര്‍ത്തതാണ്. എന്നിട്ടു അതെല്ലാം ദൈവം മാലാഖയെ അയച്ചു പറഞ്ഞുതന്നതാണ് എന്ന് പ്രചരിപ്പിക്കുക. ഇതാണ് അക്കാലത്ത് നടന്നത്. സഹജീവിയെ വെട്ടിക്കൊന്നാല്‍, അവരുടെ ജീവിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കിയാല്‍ സ്വര്‍ഗത്തില്‍ 72 ഹൂറികളെ കിട്ടുമെന്നാണ് ഇവരുടെ വിശ്വാസം.'- ടീച്ചര്‍ ചോദിക്കുന്നു. മത പുരോഹിതന്മാരെ ചോദ്യം ചെയ്തതിന്റെ പേരില്‍ ഒരുപാട് പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവരുകയും അമ്മ ഉള്‍പ്പടെയുള്ള സ്വന്തം കുടുംബം തന്നെ തള്ളിപ്പറയുകയും ചെയ്തു. പക്ഷെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞാണ് ഈയടുത്തിടെ 88 വയസ്സുള്ള സ്വന്തം അമ്മ തന്നെ തേടി എത്തിയപ്പോഴാണ്. ഇപ്പോള്‍ അമ്മ കൂടെയുണ്ട്.
ഖുര്‍ആന്‍ സുന്നത്തു സൊസൈറ്റിയുമായി പ്രവര്‍ത്തിച്ചു തുടങ്ങിയതോടെയാണ് കോഴിക്കോട് കൊയിലാണ്ടിയില്‍ എത്തുന്നത്. പരമ്പരാഗതമായി ഹദീസുകളും ഖുര്‍ആനും പിന്തുടര്‍ന്ന് വരുന്ന ഒരു വലിയ സമൂഹത്തെ എതിര്‍ത്ത് ഒരു നവോത്ഥാന മുന്നേറ്റത്തിന് ഇസ്ലാമില്‍ നിന്നുകൊണ്ട് തന്നെ തുടക്കം കുറിച്ച ചേകന്നൂര്‍ മൗലവിയുടെ നിലപാടുകളില്‍ ആകൃഷ്ടയായാണ് എത്തിപ്പെട്ടത്. അതിനു ശേഷം മതപരിവര്‍ത്തനങ്ങളും മുത്തലാക്കും ഉള്‍പ്പടെ ഇസ്ലാമില്‍ നടക്കുന്ന ഓരോ സ്ത്രീവിരുദ്ധ പ്രവര്‍ത്തനത്തെയും ചോദ്യം ചെയ്തുമതപുരോഹിതന്മാരുടെ കണ്ണിലെ കരടായി. പലപ്രാവശ്യം മതവെറിയന്മാരുടെ ആക്രമണങ്ങളില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു. വധഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ജാമിദ ടീച്ചര്‍ ചൂണ്ടിക്കാട്ടി.

നിപ്പാ വൈറസിന് മങ്കൂസ് മൗലൂദ്!
പരിഷ്‌ക്കരണങ്ങളോടും മാറ്റങ്ങളോടും പുറം തിരിഞ്ഞുകൊണ്ട്, പതിനാറാം നൂറ്റാണ്ടില്‍ തന്നെ ജനങ്ങളെ കെട്ടിയിടുന്ന അവസ്ഥയാണ് ഇസ്ലാമിലുള്ളത്. ഈ ആധുനിക കാലത്തും പലരുടെയും ചര്‍ച്ച നിസ്‌ക്കരിക്കുമ്പോള്‍ കൈ എവിടെ കെട്ടണം, നെഞ്ചത്ത് കെട്ടണോ അതോ തൂക്കിയിടണോ അതോ കെട്ടേണ്ട എന്ന വിഷയത്തിലാണ്. കിത്താബ് നാടകം സംസ്ഥാന കലോല്‍സവത്തില്‍ കളിക്കാന്‍ പോലും പറ്റിയില്ല. ഒരു പെണ്ണ് ബാങ്കുവിളിക്കാന്‍ ആഗ്രഹിക്കുന്നതുപോലും അവര്‍ക്ക് സഹിക്കുന്നില്ല. മലപ്പുറത്ത് എയ്ഡ്‌സ് ബോധവത്ക്കരണത്തിന്റെ പേരില്‍ ചില കുട്ടികള്‍ ഫ്ളാഷ് മോബ് നടത്തിയപ്പോള്‍ ഉമ്മച്ചിക്കുട്ടികള്‍ ഉറഞ്ഞു തുള്ളുന്നു എന്നായി പ്രചാരണം. അഡാര്‍ ലൗ എന്ന സിനിമയിലെ പാട്ട് ഉണ്ടാക്കിയ കേസും പുകിലും നമുക്കറിയാം.
നിപ്പാ വൈറസ് പിടിപെട്ടപ്പോള്‍ സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞത് അതിന് മരുന്നും പ്രതിരോധവും ഒന്നും എടുക്കേണ്ട മങ്കൂസ് മൗലൂദ് എന്ന നബികീര്‍ത്തനങ്ങള്‍ചൊല്ലിയാല്‍ മതി എന്നാണ്. ഒരു ചാനല്‍ ചര്‍ച്ചയില്‍ ഇതിനെ ചോദ്യം ചെയ്തതിനാണ് എന്റെ വീട് ആക്രമിച്ചത്. ആദ്യത്തെ അഞ്ച് ബാങ്ക് കേള്‍ക്കുന്നതിന് മുമ്പ് പിഞ്ചുകുഞ്ഞിന് മുലപ്പാല്‍പോലും നിഷേധിച്ച സംഭവവും ഓര്‍ത്തുനോക്കുക. അതായത് മതം നമ്മെ പതിനാറാം നൂറ്റാണ്ടിലേക്ക് പടിച്ചുവലിക്കയാണ്.

72 ഹൂറിമാരെയൊക്കെ വര്‍ണ്ണിച്ച് ആളുകളെ വഴിതെറ്റിക്കുന്നു
ഇസ്ലാം മതം സ്ത്രീവിരുദ്ധമാണ്. നാലും കെട്ടാന്‍ പറയുന്ന ഒരു മതഗ്രന്ഥം വച്ച് എന്ത് തരത്തിലുള്ള പുരോഗമനമാണ് ഇവിടെ സൃഷ്ടിക്കാന്‍ പോകുന്നത്. ആണിന് പെണ്ണിന്റെ ഇരട്ടി അനന്തരാവവകാശമാണ്. അഞ്ചുകാര്യങ്ങളില്‍ പുരുഷന് സ്ത്രീയെ അടിക്കാമെന്നുപോലും ഇസ്ലാം പറയുന്നു. ഏത് നിമിഷവും പുരുഷന് ലൈംഗിക ബന്ധത്തിന് വഴങ്ങിയില്ലെങ്കില്‍ അടിക്കാം എന്ന രീതി മറ്റെവിടെ കാണാം. ചെളിക്കുണ്ടിലേക്കാണ് കുട്ടികളെ ഇവര്‍ മതം കുത്തിനിറച്ചു കൊണ്ടുപോകുന്നത്. അതുപോലെ 72 ഹൂറിമാരെയൊക്കെയായി സ്വര്‍ഗത്തിന്റെ കമനീയതകള്‍ വര്‍ണ്ണിച്ചുകൊണ്ട് ആളുകളെ വഴിതെറ്റിക്കയാണ്.
ഇതൊക്കെകൊണ്ട് തന്നെ ഖുര്‍ആന്‍ ഒരു ദൈവിക ഗ്രന്ഥമാണെന്നും അത് പ്രമാണം ആണെന്നും ഉള്ള വിശ്വാസം നഷ്ട്ടപ്പെട്ടു. അതോടെയാണ് യുക്തിവാദത്തിലേക്ക് നീങ്ങുന്നത്. - ജാമിദ ടീച്ചര്‍ പറഞ്ഞു. മതപണ്ഡിതര്‍ എനിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടു, മതത്തെ നിന്ദിച്ചതുകൊണ്ട് ജീവിച്ചിരിക്കാന്‍ പാടില്ല എന്നാണ് അവരുടെ നിലപാട്. 'ചേകന്നൂര്‍ മൗലവിയെപ്പോലെ ഒരിക്കല്‍ ഞാനും കൊല്ലപ്പെട്ടേക്കാം അതിലൊന്നും എനിക്ക് പേടിയില്ല പക്ഷെ മരണം വരെ ഞാന്‍ സ്വബോധത്തോടെയും യുക്തിപൂര്‍ണമായും ജീവിക്കും- പ്രസംഗത്തിനുശേഷം സദസ്യരുടെ ചോദ്യത്തിന് മറുപടി പറയവേ അവര്‍ വ്യക്തമാക്കി. ഒരു സംവാദത്തിനു തയാറുണ്ടോ എന്ന് ചോദ്യത്തിന് അതെ എന്നായിരുന്നു ടീച്ചറിന്റെ ഉത്തരം.
നിര്വീശ്വരവാദിയാകാന്‍ ഇത്രയും ഖുര്‍ആന്‍ പഠിക്കണമായിരുന്നോ എന്നുള്ള ചോദ്യത്തിന് പഠിച്ചതുകൊണ്ടാണ് നിരീശ്വരവാദിയായതെന്നും മനസ്സിരുത്തി പഠിച്ചതുകൊണ്ടു വരുംതലമുറക്ക് ഇതിലെ പൊള്ളത്തരങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ കഴിയും അതുതന്നെയാണ് തന്റെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category