1 GBP = 91.80INR                       

BREAKING NEWS

അധികാരം പാരമ്പര്യവും പ്രതാപവും ഉറപ്പിച്ച നേതാക്കള്‍ക്ക് മാത്രമായി വീതിച്ചുകൊടുക്കുന്ന കാലത്ത് അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തില്‍നിന്നും ആരും കൈപിടിക്കാനില്ലാതെ ഉയര്‍ന്നുവന്ന രമ്യ ഹരിദാസിനെ വിജയിപ്പിക്കേണ്ടത് നമ്മുടെ ബാധ്യതയല്ലേ? ആദിവാസികളുടെയും പാവങ്ങളുടെയും വേദന ഒപ്പിയെടുത്ത ഈ പൊതുപ്രവര്‍ത്തകര്‍ക്ക് ആലത്തൂരുകാര്‍ വോട്ട് കൊടുക്കുമ്പോള്‍ നമുക്ക് പണം നല്‍കാം; എന്റെ വീതം 10,000 രമ്യക്കുള്ളതാണ്

Britishmalayali
kz´wteJI³

കത പരിഷത്ത് എന്നോ പി.വി രാജഗോപാല്‍ എന്നോ കേട്ടിട്ടുള്ള മലയാളികള്‍ കുറവായിരിക്കും. കാരണം നമുക്കിഷ്ടം രാഷ്ട്രീയക്കാരെ കുറിച്ചും സിനിമാക്കാരെ കുറിച്ചും കായികതാരങ്ങളെ കുറിച്ചും മാത്രം സംസാരിക്കുന്നതിനാണ്. മേമ്പോടിക്ക് നമ്മള്‍ ചില ഉദ്യോഗസ്ഥന്മാരുടെ വീര കഥകളും ഏറ്റുപാടും. എന്നാല്‍ നമ്മുടെ സമൂഹത്തിന്റെ താഴേ തട്ടില്‍ കഴിയുന്ന അന്നന്നത്തെ അപ്പത്തിന് വേണ്ടി പണിയെടുക്കുന്ന നൂറു കണക്കിന് ജനങ്ങളും അവരുടെ നേതാക്കന്മാരും നമ്മളില്‍ പലര്‍ക്കും സെലിബ്രിറ്റികള്‍ ആവുന്നില്ല. അതിലൊരാളാണ് പി.വി രാജഗോപാലും അദ്ദേഹം നേതൃത്വം കൊടുക്കുന്ന ഏക്താ പരിഷത്ത് എന്ന സംഘടനയും. കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരിക്കാരനായ പി.വി രാജഗോപാല്‍ തുടങ്ങിയ ഏകതാ പരിഷത്ത് വടക്കേ ഇന്ത്യയിലെ ഒട്ടേറെ ഗ്രാമങ്ങളിലെ പാവപ്പെട്ട കൃഷിക്കാരുടേയും ആദിവാസികളുടേയും പട്ടിണി മാറ്റുന്നതിനുള്ള ഘട്ടത്തിലാണ്.


അങ്ങനെയൊരു മഹത്തായ സാമൂഹിക സംഘടനയിലൂടെ സാമൂഹിക പ്രവര്‍ത്തനം പഠിച്ചു വളര്‍ന്നയാളാണ് ഇപ്പോള്‍ ആലത്തൂരില്‍ മത്സരിക്കുന്ന രമ്യ ഹരിദാസ്. രമ്യയുടെ എതിരാളിയായ പി.കെ ബിജുവിനെ കുറിച്ച് എനിക്ക് അഭിപ്രായ വ്യത്യാസമൊന്നുമില്ല. നമ്മുടെ പരമ്പരാഗതമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉയര്‍ന്നുവരികയും രണ്ടു വട്ടം എംപിയാവുകയും ചെയ്ത പി.കെ ബിജുവിനെക്കാള്‍ ഒരുപാട് മേലെയാണ് രമ്യാ ഹരിദാസ് എന്ന പൊതു പ്രവര്‍ത്തകയുടെ സ്ഥാനം. ആദിവാസികള്‍ക്കിടയിലും ദളിതര്‍ക്കിടയിലും കര്‍ഷകര്‍ക്കിടയിലും ഇറങ്ങി നടന്ന് പ്രവര്‍ത്തിച്ച് അവരുടെ വേദനകളും ആകുലതകളും ഒപ്പിയെടുത്ത് ഇന്ത്യയിലെ ഓരോ ഗ്രാമങ്ങളുടേയും ഹൃദയം തിരിച്ചറിഞ്ഞ് സാമൂഹിക പ്രവര്‍ത്തനമാണ് പൊതു പ്രവര്‍ത്തനം എന്ന് മനസിലാക്കി അതിന്റെ ഭാഗമായി രാഷ്ട്രീയത്തിലേക്ക് വരുന്ന 31 വയസ് മാത്രമുള്ള മിടുക്കിയായ ഒരു ചെറുപ്പക്കാരിയാണ് രമ്യാ ഹരിദാസ്.

രാഷ്ട്രീയ പ്രവര്‍ത്തനം ഒരു തൊഴിലായി തെരഞ്ഞെടുക്കുകയും പരാന്ന ഭോജനത്തിലൂടെ പിടിച്ച് നിന്ന് നേതാക്കന്മാരുടെ കാലു നക്കിയും കാലു തിരുമ്മിയും ഉന്നത സ്ഥാനങ്ങളിലെത്തുകയും പഞ്ചായത്ത് മെമ്പറും മന്ത്രിയും എംഎല്‍എയും ഒക്കെയായി മാറുകയും ചെയ്യുന്ന നമ്മുടെ പരമ്പരാഗത രീതി വിട്ട് സാമൂഹിക പ്രവര്‍ത്തനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുകയും ആ മികവിന്റെ ഭാഗമായി രാഷ്ട്രീയക്കാരിയാവുകയും ആ രാഷ്ട്രീയക്കാരിയുടെ മികവ് കൊണ്ട് സ്ഥാനാര്‍ത്ഥിയാവുകയും ചെയ്ത തീപ്പൊരിയാണ് രമ്യ ഹരിദാസ്.


ഏകതാ പരിഷത്ത് എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചു എന്ന ഒറ്റക്കാരണം മതി രമ്യ ഹരിദാസിന് ജയ് വിളിക്കാന്‍. അത്ര മേല്‍ സാധാരണക്കാരന്റെ വേദനയും ആകുലതകളും അറിയുന്ന നന്മ മാത്രം ചെയ്യുന്ന സാമൂഹിക പ്രസ്ഥാനമാണിത്. കുന്നമംഗലത്തിന് സമീപം ഒരു ഗ്രാമപ്രദേശത്ത് കൂലിപ്പണിക്കരായ മാതാപിതാക്കന്മാര്‍ക്ക് ജനിച്ച് വളര്‍ന്ന് അവര്‍ കൂലിപ്പണിയെടുത്തുണ്ടാക്കിയ കാശുകൊണ്ട് പഠിച്ച് കലാതിലകം വരെയായ കലാകാരിയായ ഈ പെണ്‍കുട്ടി രാഷ്ട്രീയത്തിലേക്ക് വന്നതുകൊണ്ട് അനേകം പാവപ്പെട്ടവര്‍ക്കാണ് ജീവിതത്തില്‍ പ്രതീക്ഷയുണ്ടായത്. ആ ദീപം ഒരു ലോക്സഭാ മണ്ഡലത്തില്‍ വെളിച്ചം കാണുന്നതിന് വേണ്ടി തെളിക്കാന്‍ ഒരവസരം വരുമ്പോള്‍ സാമൂഹിക ബോധമുള്ളവര്‍ സമൂഹത്തോട് കടപ്പാടുള്ളവര്‍ അവരോടൊപ്പം നില്‍ക്കേണ്ടതുണ്ട്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category