1 GBP = 87.20 INR                       

BREAKING NEWS

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ റെസിഡന്‍ഷ്യല്‍ റിട്രീറ്റ് ജൂലായ് 19 മുതല്‍ 21 വരെ അയര്‍ലന്റില്‍

Britishmalayali
ബാബു ജോസഫ്

ഡബ്ലിന്‍: ഫാ: സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ: സോജി ഓലിക്കല്‍ എന്നിവര്‍ നയിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ 'എവൈക്ക് യൂറോപ്പ് കാത്തലിക് റെസിഡന്‍ഷ്യല്‍ കോണ്‍ഫറന്‍സ് ' ജൂലായ് 19 വെള്ളി മുതല്‍ 21 ഞായര്‍ വരെ അയര്‍ലന്റില്‍ നടക്കും. അഭിഷേകാഗ്‌നി, സെഹിയോന്‍ മിനിസ്ട്രി കൂട്ടായ്മയുടെ സൗജന്യ പ്രസിദ്ധീകരണം കിങ്ഡം റവലേറ്റര്‍ മാഗസിന്റെ പേട്രണ്‍ ബിഷപ്പ് അല്‍ഫോന്‍സ് കുള്ളിനന്‍ ശുശ്രൂഷകളില്‍ പങ്കെടുക്കും. ഫാ: ഷൈജു നടുവത്താനിയില്‍, അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് ഇന്റര്‍നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ഷിബു കുര്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നു.


ഫാ: സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ: സോജി ഓലിക്കല്‍ എന്നിവര്‍ നയിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ ഇംഗ്ലീഷില്‍ നടത്തപ്പെടുന്ന മൂന്നു ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു. അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ താഴെ കാണുന്ന ഫോണ്‍ നമ്പറുകളില്‍ നേരിട്ട് സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

സ്ഥലത്തിന്റെ വിലാസം
Maynooth Campus Conference & Accommodation, Maynooth. Co. Kildare, Maynooth, Co. Kildare, Ireland, W23 TW77

യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ കോണ്‍ഫറന്‍സിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജര്‍മ്മനി - സിമി - 00491771804920, നെതര്‍ലാന്റ് ജിജോ - 0031631639970, സ്വിറ്റ്‌സര്‍ലന്‍ഡ് ജോര്‍ജ് - 0041789095085, സ്ലോവാക്യ - ലൂസിയ - 00421902327216, പോളണ്ട് ശരത് - 0048579181271, നോര്‍ത്തേണ്‍ അയര്‍ലന്റ് തോമസ്- 00447967620435, യുകെ ജേക്കബ് - 0447960149670

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category