1 GBP = 93.30 INR                       

BREAKING NEWS

യുവതീയുവാക്കള്‍ക്കായി സെഹിയോന്‍ യുകെ ഒരുക്കുന്ന 'അലാബേര്‍' ഓഗസ്റ്റ് 31 ന്; ഫാ: സോജി ഓലിക്കല്‍ നയിക്കും

Britishmalayali
ബാബു ജോസഫ്

ബര്‍മിങ്ഹാം: യുവതീയുവാക്കള്‍ക്കായി സെഹിയോന്‍ മിനിസ്ട്രീസ് ഒരുക്കുന്ന നവസുവിശേഷവത്ക്കരണത്തിനായുള്ള യുവജന ശാക്തീകരണം 'അലാബേര്‍' സംഗമത്തിനായുള്ള ഒരുക്കങ്ങള്‍ വിവിധ തലങ്ങള്‍ കേന്ദ്രീകരിച്ച് നടന്നു വരുന്നു. സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ: സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ യുവതീയുവാക്കള്‍ക്കായുള്ള ആത്മാഭിഷേക ശുശ്രൂഷകള്‍ അലാബേര്‍ ഓഗസ്റ്റ് 31നു ശനിയാഴ്ച ബര്‍മിങ്ഹാം ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് നടക്കുക.


ഈ നൂതന ശുശ്രൂഷയിലേക്കു www.sehionuk.org/register എന്ന വെബ്സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. സെഹിയോന്‍ യുകെയുടെ വിറ്റ്നസെസ് ബാന്‍ഡ്, പ്രത്യേക വര്‍ക് ഷോപ്പുകള്‍, അനുഭവ സാക്ഷ്യങ്ങള്‍ തുടങ്ങിയവ അലാബേറിന്റെ ഭാഗമാകും. ഈ ശുശ്രൂഷകളിലേക്ക് യുവജനങ്ങളായ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു.
സ്ഥലത്തിന്റെ വിലാസം
Bethel Convention Centre, Kelvin Way, Birmingham, B70 7JW
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ടെന്നി - 447740818172

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category