1 GBP = 90.10 INR                       

BREAKING NEWS

ചാഴിക്കാടനെ ഞങ്ങള്‍ ജയിപ്പിച്ചോളാം; അതിന് താങ്കളുടെ സാന്നിധ്യം ആവശ്യമില്ല; ബിജെപിയുടെ കൂടെ പോകാന്‍ ഇരുന്നതല്ലേ? പിറവത്ത് യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയ ജോസ് കെ മാണിയെ കൂവിയും പ്രതിഷേധിച്ചും യൂത്ത് കോണ്‍ഗ്രസുകാര്‍ ചോദിച്ചത് ഇങ്ങനെ; പാര്‍ട്ടി ഓഫീസില്‍ പോയി ചര്‍ച്ച ചെയ്യാമെന്ന എംപിയുടെ മറുപടി തള്ളി പ്രവര്‍ത്തകര്‍; ആള്‍ക്കൂട്ടത്തില്‍ പെട്ടുപോയിട്ടും ചിരിമായാതെ പിടിച്ചു നിന്നു മാണിയുടെ മകന്‍: ഇന്നലത്തെ ഒരു യമണ്ടന്‍ തെരഞ്ഞെടുപ്പു കാഴ്ച്ച ഇങ്ങനെ

Britishmalayali
kz´wteJI³

പിറവം: ഏറെ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു കോട്ടയത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം. ജോസഫ് വിഭാഗവുമായുള്ള വടംവലിക്കൊടുവില്‍ തോമസ് ചാഴിക്കാടന് സീറ്റ് ലഭിക്കുകയായിരുന്നു. എന്നാല്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുമ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ജോസ് കെ മാണിയോടുള്ള അമര്‍ഷം അണപൊട്ടുകയാണ്. ഇന്നലെ ഇതിന്റെ സൂചന പ്രത്യക്ഷത്തിന്റെ തന്നെ ജോസ് കെ മാണി അനുഭവിച്ചു. പിറവത്ത് സംഘടിപ്പിച്ച യുഡിഎഫ് കണ്‍വന്‍ഷനില്‍ കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍പ്രതിഷേധവുമായി രംഗത്തെത്തി.

കണ്‍വെന്‍ഷനില്‍ പങ്കെടുത്തിറങ്ങിയ ജോസ് കെ മാണിയെ തടഞ്ഞു വെച്ചും കൂക്കിവിളിക്കുകയുമാണ് പ്രവര്‍ത്തകര്‍ ചെയ്തത്. അദ്ദേഹത്തിന്റെ പ്രസംഗം കൂവി അലങ്കോലപ്പെടുത്താനും ശ്രമമുണ്ടായി. പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഹാള്‍വിട്ട് പുറത്തേക്ക് പോയി. തുടര്‍ന്ന് പ്രസംഗം കഴിഞ്ഞ് മടങ്ങുവാന്‍ തുടങ്ങിയ ജോസ് കെ മാണിയെ പ്രവര്‍ത്തകര്‍ കളിയാക്കുകയും കൂവുകയും ചെയ്തു. പിന്നാലെ ഇവരുടെ അടുത്തേക്കെത്തിയ ജോസ് കെ മാണിയെ പ്രവര്‍ത്തകര്‍ വീണ്ടും കളിയാക്കി. പാര്‍ട്ടി ഓഫീസില്‍ ഇരുന്നു സംസാരിക്കാമെന്ന് ചിരിച്ചു കൊണ്ട് ജോസ് കെ മാണി പറഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ ശാന്തരായില്ല.

ചാഴിക്കാടനെ ഞങ്ങള്‍ ജയിപ്പിച്ചോളാം. അതിന് താങ്കളുടെ സാന്നിധ്യം ആവശ്യമില്ല. ബിജെപിയുടെ കൂടെ പോകാന്‍ ഇരുന്നതല്ലേ? എന്നുമുള്ള ചോദ്യങ്ങളുമായാണ് ജോസ് കെ മാണിക്ക് ചുറ്റും യൂത്ത് കോണ്‍ഗ്രസ പ്രവര്‍ത്തകര്‍ അടുത്തുകൂടിയത്. മണ്ഡലത്തെ ഉപേക്ഷിച്ചവന്‍ അല്ലേയെന്നുള്ള ചോദ്യങ്ങളും ഉയര്‍ന്നു. പിറവത്തെ മറന്ന് നടന്ന ഇയാള്‍ എന്ത് വികസനമാണ് ഇവിടെ ചെയ്തതെന്നും അവര്‍ ചോദിച്ചു. ഇതോടെ മുതിര്‍ന്ന നേതാക്കള്‍ ഇടപെടുകയും ജോസ് കെ മാണിയെ വാഹനത്തില്‍ കയറ്റി അയക്കുകയും ചെയ്തതോടെയാണ് രംഗം ശാന്തമായത്.

ഈ സമയം സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ ഹാളില്‍ പ്രസംഗിക്കുകയായിരുന്നു. പ്രസംഗം കഴിഞ്ഞ് വേദിവിട്ട ചാഴിക്കാടന് മുദ്രാവാക്യം വിളിച്ചവര്‍ ജോസ് കെ മണിക്ക് മൂര്‍ധാബാദും വിളിച്ചു. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് പിന്നീട് പ്രശ്നം ശമിപ്പിച്ചത്. മാണി ഗ്രൂപ്പിന് കോട്ടയം സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവച്ച നഗരസഭ കൗണ്‍സിലറും യൂത്ത് കോണ്‍ഗ്രസ് മുന്‍ നിയോജകമണ്ഡലം പ്രസിഡന്റും ഉള്‍പ്പടെയുള്ള നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

ജോസ് കെ മാണിയോടുള്ള പ്രതിഷേധമറിയിക്കുക മാത്രമാണ് ചെയ്തതെന്നും യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും പ്രതിഷേധമുയര്‍ത്തിയവര്‍ പറഞ്ഞു. ഇതിനിടയില്‍ പ്രതിഷേധ രംഗം ചിത്രീകരിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിയുകയും ചിത്രീകരണം തടസപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category