1 GBP = 90.00 INR                       

BREAKING NEWS

പ്രാദേശിക വികാരം ചൂടുപിടിച്ചിട്ടും പണി കൊടുക്കാന്‍ നേതാക്കള്‍ കാത്തിരുന്നെങ്കിലും നാട്ടുകാര്‍ സ്വീകരിച്ചതു കടലോളം ആവേശം നല്‍കി; തെരഞ്ഞെടുപ്പു ഫണ്ട് മുഴുവന്‍ കീശയിലാക്കാന്‍ ഡിസിസി പ്രസിഡന്റ് നടത്തിയ നാടകം പൊളിച്ചടുക്കിയത് പരസ്യമായി വിമര്‍ശിച്ചു; ഒടുവില്‍ പ്രസിഡന്റിനെ ഒഴിവാക്കി ഡിസിസി അംഗങ്ങളെ ഒരുമിച്ചു നിര്‍ത്തി ജനവികാരം ഹൃദയംകൊണ്ടേറ്റു വാങ്ങി ലീഡര്‍: കൊലപാതക രാഷ്ട്രീയത്തില്‍ നീറി നില്‍ക്കുന്ന കാസര്‍കോഡിന്റെ മനസ്സിനെ കീഴടക്കി ഉണ്ണിത്താന്റെ ജൈത്രയാത്ര ഇങ്ങനെ

Britishmalayali
kz´wteJI³

കാസര്‍കോട്: വരത്തനായി കാസര്‍കോടെത്തി ആ നാടിന്റെ ഹൃദയം കീഴടക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. പ്രചരണ രംഗത്ത് സജീവമായ അദ്ദേഹം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വോട്ടുപിടിച്ചു മുന്നേറുകയാണ്. ഇടഞ്ഞു നിന്ന സുബ്ബയ്യറായും ഉണ്ണിത്താന് വേണ്ടി ഇപ്പോള്‍ സജീവമായി രംഗത്തിറങ്ങി. ഇതിനിടെ കാസര്‍കോട്ട് ഡിസിസി അധ്യക്ഷന്‍ ഹക്കിം കുന്നിലുമായുണ്ടായ ഭിന്നതകളും നീക്കി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മധ്യസ്ഥതയില്‍ താല്‍ക്കാലിക പരിഹാര കണ്ടെത്തുകയായിരുന്നു. കാഞ്ഞങ്ങാട് ഡിസിസി ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍, ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നു രമേശ് ചെന്നിത്തല നിര്‍ദ്ദേശം നല്‍കി.

തിരഞ്ഞെടുപ്പ് ജനറല്‍ കണ്‍വീനര്‍ സ്ഥാനത്തു നിന്നു ഡിസിസി പ്രസിഡന്റിനെ മാറ്റി യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍ക്കു ചുമതല നല്‍കി. ഹക്കുമുമായി പ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും പ്രചരണത്തിന്റെ തുടക്കത്തില്‍ തന്നെ കല്ലുകടിയുണ്ടാകുന്ന സംഭവങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഡിസിസി അധ്യക്ഷനെ താല്‍ക്കാലികമായി മാറ്റിയത്. ഇപ്പോള്‍ നാട്ടിന്‍പുറങ്ങളും നഗരങ്ങളും സന്ദര്‍ശിച്ച് വോട്ടു തേടുകയാണ് ഉണ്ണിത്താന്‍. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നേതാവെന്ന വികാരമാണ് അദ്ദേഹവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന നേതാക്കളും പങ്കുവെക്കുന്നത്. രാഷ്ട്രീയ കൊലപാതകം തന്നെയാണ് മുഖ്യമായും യുഡിഎഫ് സ്ഥാനാര്‍ത്ഥി ചര്‍ച്ചാവിഷയം ആക്കുന്നത്.

അതിനിടെ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഹക്കിം കുന്നിലുമായുള്ള അഭിപ്രായവ്യത്യാസം സംസ്ഥാന നേതൃത്വം ഇടപെട്ട് പരിഹരിക്കുകയായിരുന്നു. ജില്ലയിലെ കോണ്‍ഗ്രസ്-യു.ഡി.എഫ്. നേതാക്കളുടെ അടിയന്തരയോഗം വിളിച്ച ഉണ്ണിത്താന്‍ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ മികച്ച രീതിയിലാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുന്നത്.
കൊലപാതക രാഷ്ട്രീയം സിപിഎമ്മുകാര്‍ കുലത്തൊഴിലാക്കി മാറ്റിയെന്നത് പറഞ്ഞു കൊണ്ടാണ് ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കൊലപാതകത്തിലേക്ക് നയിക്കുന്നത് സിപിഎമ്മിന്റെ കണ്ണൂര്‍ ലോബിയുടെ കരാള ഹസ്തമാണ്. സിപിഎം. നെ അതില്‍ നിന്നും മോചിപ്പിക്കേണ്ടിയിരിക്കുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ആയിരം ദിവസം തികയ്ക്കുമ്പോഴേക്ക് 22 പേര്‍ സംസ്ഥാനത്തുകൊല ചെയ്യപ്പെട്ടു. അതില്‍ 18 പേരെ കൊന്നത് സിപിഎം. കാരാണെന്ന് സര്‍ക്കാറിന്റെ കണക്കുകള്‍ തന്നെ പറയുന്നു. ആരോപണങ്ങളുടെ കെട്ടഴിച്ച് സിപിഎം. ന് ഇനി മാപ്പില്ലെന്നും വോട്ടില്ലെന്നും ഉണ്ണിത്താന്‍ പലയിടത്തും പറയുന്നു.
ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ എതിരാളികളെ നിഷ്പ്രഭരാക്കുന്ന രാജ്മോഹന്‍ ഉണ്ണിത്താന്‍ അരിയില്‍ ഗ്രാമത്തിലെത്തിയപ്പോള്‍ നാട്ടുകാര്‍ക്ക് കൗതുകമായി. യു.ഡി.എഫ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഒപ്പം സെല്‍ഫിയെടുക്കാനുള്ള തിരക്കായിരുന്നു പിന്നീട്. എല്ലാവര്‍ക്കും അതിനുള്ള അവസരവും ഉണ്ണിത്താന്‍ നല്‍കി. ഗ്രാമത്തിലെ ഊടുവഴികളിലൂടെ സഞ്ചരിക്കുമ്പോഴും അദ്ദേഹം ഊര്‍ജ്ജസ്വലനായിരുന്നു. ഓരോ സ്ഥലത്തെത്തുമ്പോഴും ഒപ്പമുള്ളവരോട് കുശലം പറഞ്ഞും രാഷ്ട്രീയ സ്വഭാവം മനസ്സിലാക്കാനും അദ്ദേഹം മറന്നില്ല.

ചാനല്‍ ചര്‍ച്ചകളില്‍ പൊട്ടിത്തെറിക്കുന്ന രാജ്മോഹനെയല്ല മറിച്ച് വിനയാന്വിതനായി വോട്ടഭ്യര്‍ത്തിക്കുന്ന സ്ഥാനാര്‍ത്ഥിയായാണ് രാജ്മോഹന്‍ മാറുന്നത്. കൊലപാതക രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ചു കൊണ്ടുള്ള പ്രചരണ തന്ത്രമാണ് അദ്ദേഹം പയറ്റുന്നത്. കാസര്‍ഗോഡ് പെരിയ ഇരട്ട കൊലപാതകവും മട്ടന്നൂരിലെ ശുഹൈബ് വധവും അരിയില്‍ ശുക്കൂര്‍ കൊലപാതകവും എല്ലാം എതിരാളികളുടെ വായടപ്പിക്കുന്ന രീതിയില്‍ രാജ്മോഹന്‍ അവതരിപ്പിക്കുന്നു.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം. സ്ഥാനാര്‍ത്ഥിയായ സിറ്റിങ്. എം. പി. പി. കരുണാകരന്റെ വിജയം 6921 വോട്ടിനായിരുന്നു. 2014 ല്‍ 1,08,266 വോട്ടിന്റെ ഭൂരിപക്ഷത്തിന് പി . കരുണാകരന്‍ ഓരോ തവണ മത്സരിക്കുമ്പോഴും ഭൂരിപക്ഷം കുറയുന്ന പ്രവണതയാണ് കാസര്‍ഗോഡ് മണ്ഡലത്തില്‍ കണ്ടു വന്നത്. സി.പി. എം. ന്റെ പഴയ കോട്ടയായ കാസര്‍ഗോഡ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാനാണ് പാര്‍ട്ടിയിലും പൊതുവിലും പ്രതിച്ഛായയുള്ള കെ.പി. സതീഷ് ചന്ദ്രനെ ഇറക്കിയിട്ടുള്ളത്. എല്‍.ഡി.എഫി ന്റെ കാസര്‍ഗോഡ് ജില്ലാ കണ്‍വീനര്‍ എന്ന നിലയില്‍ സതീഷ് ചന്ദ്രന്‍ മികവ് പുലര്‍ത്തിയിട്ടുണ്ട്. ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കുമെന്ന് ഉറപ്പിച്ചു തന്നെയാണ് കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍. മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ അടക്കം ശക്തമായി തന്നെ ഉണ്ണിത്താന്റെ പ്രചരണ രംഗത്തുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category