1 GBP = 90.00 INR                       

BREAKING NEWS

സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ എന്തേ അവസാന നിമിഷംവരെ ഇത്ര രഹസ്യം? തുറന്നു പറയാന്‍ ബിജെപി പ്രസിഡന്റിന് ഇത്ര മടി? തന്നേക്കാള്‍ മെച്ചം സുരേന്ദ്രനെന്ന് പറയുന്നതിനോട് വിയോജിച്ച് ശ്രീധരന്‍ പിള്ള രാജിഭീഷണി മുഴുക്കിയതു കൊണ്ടെന്ന് ഒരു വിഭാഗം; എന്‍എസ്എസിന്റെ എതിര്‍പ്പാണ് കാരണമെന്ന് പ്രചരിപ്പിച്ച് വേറൊരു വിഭാഗം; കെഎസ് ഇഫക്ട് സൃഷ്ടിക്കാന്‍ മനപ്പൂര്‍വ്വം വൈകിക്കുന്നതെന്ന് മറുപക്ഷം; സുരേന്ദ്രനെ വെട്ടാന്‍ പ്രയാറിനെ ഇറക്കാന്‍ നീക്കമെന്ന് ഊഹാപോഹങ്ങള്‍: പത്തനംതിട്ട ആശങ്കയിലാക്കുന്നത് ബിജെപി പ്രവര്‍ത്തകരെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍ ആകെ ആശയക്കുഴപ്പത്തിലാണ്. പത്തനംതിട്ട ലോക്സഭാ സീറ്റ് ഒഴികെയുള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്. ഈ സീറ്റില്‍ പ്രവര്‍ത്തകര്‍ക്ക് ഇഷ്ടം ശബരിമല സമരനായകനായ കെ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകുന്നതാണ്. എന്നാല്‍, അത് ഇഷ്ടമില്ലാത്ത ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടിയിലുണ്ട്. ഇവര്‍ സുരേന്ദ്രനെ ഒഴിവാക്കാന്‍ ചരടുവലിച്ചോ എന്ന ചോദ്യമാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്. ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് അവസാന നിമിഷം വരെ രഹസ്യമാക്കി വെക്കുന്നതെന്നാണ് അണികളുടെ ചോദ്യം.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള ആഗ്രഹിച്ച സീറ്റാണ് പത്തനംതിട്ട. എന്നാല്‍, കെ സുരേന്ദ്രന് വേണ്ടി അണികള്‍ മുറവിളി കൂട്ടിയപ്പോള്‍ സീറ്റ് സുരേന്ദ്രന് ലഭിക്കുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍, ഇന്നലെ പ്രതീക്ഷ തെറ്റിച്ച് സീറ്റ് ഒഴിച്ചിട്ടാണ് പ്രഖ്യാപനം വന്നത്. ഇത് സുരേന്ദ്രന്‍ അനുകൂലികളെ കടുത്ത ആശങ്കയിലാക്കി. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും പിഎസ് ശ്രീധരന്‍ പിള്ള ഒഴിഞ്ഞുമാറി. എല്ലാ ചര്‍ച്ചകളും കഴിഞ്ഞതാണെന്നും തീരുമാനിക്കേണ്ടതു കേന്ദ്രനേതൃത്വം ആണെന്നും അദ്ദേഹം പറഞ്ഞു. സുരേന്ദ്രന്റെ പേര് പറയാത്തത് സാങ്കേതികമായ കാരണം മാത്രമാണെന്നാണ് നേതാക്കളുടെ വിശദീകരണം.

സ്വാഗതാര്‍ഹമായ പട്ടികയാണു ബിജെപി ദേശീയ നേതൃത്വം പുറത്തുവിട്ടത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുണ്ട്. കേരളത്തില്‍ ഇരുമുന്നണികളുടെയും ശക്തമായ വെല്ലുവിളികളെ അതിജീവിക്കാന്‍ എന്‍ഡിഎയ്ക്ക് കഴിയും. ബിജെപി സ്ഥാനാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ കേരളത്തിലെ ജനം തയാറാകും ശ്രീധരന്‍പിള്ള അവകാശപ്പെട്ടു. രണ്ടു മുന്നണികള്‍ക്കുമെതിരെ ജയിച്ചു മുന്നേറാന്‍ എന്‍ഡിഎയ്ക്ക് കഴിയും. നാല് സ്ഥാനാര്‍ത്ഥികള്‍ ന്യൂനപക്ഷ സമുദായംഗങ്ങളാണു ശക്തമായി മല്‍സരിച്ച് രണ്ട് മുന്നണികളെ ചെറുത്ത് തോല്‍പ്പിച്ച് ഒട്ടേറെ മണ്ഡലങ്ങളില്‍ ബിജെപിക്ക് ജയിക്കാന്‍ കഴിയും. പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് തര്‍ക്കമില്ല. അതുമായി ബന്ധപ്പെട്ട് ചര്‍ച്ച എല്ലാ തീര്‍ന്നതാണ്. ഭേദഗതി ഉണ്ടായിട്ടില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

അതേസമയം സുരേന്ദ്രന്റെ പേരില്ലാത്ത പട്ടിക വന്നതോടെ പലകാര്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പറഞ്ഞു കേള്‍ക്കുന്നത്. പി എസ് ശ്രീധരന്‍ പിള്ള രാജിഭീഷണി മുഴക്കിയതു കൊണ്ടാണ് സീറ്റ് പ്രഖ്യാപിക്കാത്തതെന്നാണ് ഒരു പ്രചരണം. മറിച്ച് എന്‍എസ്എസിന്റെ എതിര്‍പ്പാണ് മറ്റൊരു കാരണമെന്നും പറയപ്പെടുന്നു. അതിനിടെ യുഡിഎഫ് വടകര സീറ്റില്‍ സൃഷ്ടിച്ച സസ്പെന്‍സും മുരളീധരന്റെ മാസ് എന്‍ട്രിയും പോലെ കെഎസ് ഇഫക്ട് സൃഷ്ടിക്കാന്‍ മനപ്പൂര്‍വ്വം വൈകിക്കുന്നതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. അതേസമയം എന്‍എസ്എസ് പിന്തുണയുള്ള കോണ്‍ഗ്രസ് നേതാവിനെ പ്രതീക്ഷിച്ചാണ് സീറ്റ് ഒഴിച്ചിടുന്നതെന്നും കിവദന്തികള്‍ പ്രചരിച്ചു തുടങ്ങി. സുരേന്ദ്രനെ വെട്ടാന്‍ ബിജെപിയിലെ ഒരു വിഭാഗം പ്രയാര്‍ ഗോപാലകൃഷ്ണനെ രംഗത്തിറക്കാന്‍ ശ്രമിക്കുന്നു എന്നാണ് പ്രചരണം. എന്തായാലും ഈ ആശങ്കകളെല്ലാം സൈബര്‍ ലോകത്ത് അണികള്‍ പങ്കുവെക്കുന്നുണ്ട്.

അതേസമയം പത്തനംതിട്ടയില്‍ സംസ്ഥാനം നിര്‍ദ്ദേശിച്ചത് ഒറ്റപ്പേരു മാത്രമെന്ന് എം ടി.രമേശ് പറഞ്ഞു. കേന്ദ്രം ആ പേര് പ്രഖ്യാപിക്കാത്തതെന്തെന്ന് അറിയില്ല. പത്തനംതിട്ട വിജയസാധ്യതയുള്ള മണ്ഡലമാണ്. അതുകൊണ്ടാകാം കേന്ദ്രനേതൃത്വം കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്. താന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മാറിനിന്നത് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമെന്നും എം ടി.രമേശ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ അങ്ങേയറ്റം വിജയപ്രതീക്ഷയിലാണെന്ന് തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ പറഞ്ഞു. തലസ്ഥാനത്ത് തീപാറുന്ന മല്‍സരം നടക്കും; ഇരുമുന്നണികളും ആശങ്കയിലാണ്. തിരുവനന്തപുരത്ത് തനിക്കെതിരെ വോട്ടുകച്ചവടം നടന്നേക്കുമെന്നും കുമ്മനം പറഞ്ഞു.

ആലപ്പുഴയില്‍ ഉറപ്പായും ജയിക്കുമെന്നു സ്ഥാനാര്‍ത്ഥി കെ.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു. മോദി തരംഗം തിരഞ്ഞെടുപ്പിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തീപാറുന്ന പോരാട്ടമാകും കണ്ണൂരില്‍ നടക്കുകയെന്നു സ്ഥാനാര്‍ത്ഥി സി.കെ.പത്മനാഭന്‍ അവകാശപ്പെട്ടു. എല്‍ഡിഎഫ് യുഡിഎഫ് മല്‍സരമെന്ന ധാരണ മാറും. എല്‍ഡിഎഫും യുഡിഎഫും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തത്തില്‍ സന്തോഷമെന്ന് എറണാകുളത്തെ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. എറണാകുളം തന്റെ രണ്ടാമത്തെ വീടാണ്. ആദ്യം മല്‍സരിക്കുന്നില്ല എന്നാണ് നേതൃത്വത്തെ അറിയിച്ചത്. നേതൃത്വം മല്‍സരിക്കാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ പത്തനംതിട്ട നന്നാവുമെന്നാണു പ്രതികരിച്ചതെന്നും കണ്ണന്താനം വിശദീകരിച്ചു.

പത്തനംതിട്ട സീറ്റില്‍ കണ്ണുവെച്ച നേതാക്കള്‍ ഏറെയുണ്ടായിരുന്നു. ഇവരുടെ ഇടപെടല്‍ കൊണ്ടാണ് സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതിന് കാരണമെന്ന് കരുതുന്നവരുണ്ട്. ഏതായാലും പത്തനംതിട്ട ഹോട്ട് സീറ്റായതോടെ, ഇനി ഒരുവച്ചുമാറല്‍ ഉണ്ടാകുമോയെന്നാണ് അറിയേണ്ടത്. തൃശൂരില്‍ തുഷാര്‍ മത്സരിക്കാതിരുന്നാല്‍ സുരേന്ദ്രനെ അങ്ങോട്ട് മാറ്റുമോയെന്നും അറിയേണ്ടതുണ്ട്. എന്നാല്‍, എല്ലാം തികച്ചും സാങ്കേതികം മാത്രമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. സുരേന്ദ്രന്‍ തന്നെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും അവര്‍ പറയുന്നു. ഏതായാലും സീറ്റിനെ ചൊല്ലിയുള്ള തമ്മിലടിയില്‍ ആര്‍എസ്എസ് നേതൃത്വത്തിന് അമര്‍ഷമുണ്ട്.

നേത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള നല്‍കിയ കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്ര നേതൃത്വം തള്ളിയത് പിള്ളയ്ക്ക് ഓര്‍ക്കാപ്പുറത്തുള്ള തിരിച്ചടിയായിരുന്നു. ഏറ്റവും ഒടുവിലായി പിള്ള കേന്ദ്ര നേതൃത്വത്തിനു കൈമാറിയ കേരളത്തിലെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ആണ് കേന്ദ്ര നേതൃത്വം ഇടപെട്ടു തിരുത്തിയത്. ഡല്‍ഹി കേന്ദ്രീകരിച്ച് നടന്ന ചര്‍ച്ചകള്‍ പ്രകാരം സുരേന്ദ്രന് പത്തനംതിട്ടയില്‍ സീറ്റ് നല്‍കാനും ശ്രീധരന്‍പിള്ളയോട് മത്സര രംഗത്തുനിന്ന് മാറിനില്‍ക്കാനും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടെന്ന വാര്‍ത്തകള്‍ വന്നിരുന്നു.

പിള്ള കേന്ദ്ര നേതൃത്വത്തിനു കൈമാറിയ ലിസ്റ്റില്‍ പത്തനംതിട്ടയില്‍ പിള്ളയുടെ ഒരേയൊരു പേരാണ് ഉണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന സൂചനകള്‍. എന്നാല്‍ പൊടുന്നനെ വന്ന ആര്‍എസ്എസ് ഇടപെടലില്‍ ആണ് പിള്ളയുടെ പേരിനു പകരം കെ.സുരേന്ദ്രന്റെ കടന്നുവന്നത്. ശ്രീധരന്‍പിള്ള, കെ. സുരേന്ദ്രന്‍, എം ടി രമേശ്, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്നീ പേരുകളാണ് പത്തനംതിട്ടയില്‍ ഉയര്‍ന്നു വന്ന സ്ഥാനാര്‍ത്ഥികളുടെ പേരില്‍. ഈ പേരില്‍ നിന്നുമാണ് ഇപ്പോള്‍ കെ.സുരേന്ദ്രന്റെ പേര് മുന്‍നിരയിലേക്ക് വീണ്ടും ഉയര്‍ന്നു വന്നത്.

സോഷ്യല്‍ മീഡിയയില്‍ പത്തനംതിട്ട സീറ്റ് തേടി സുരേന്ദ്രന്‍ അനുകൂലികള്‍ വലിയ കലാപം തന്നെ സൃഷ്ടിച്ചിരുന്നു. അമിത് ഷായുടെ സോഷ്യല്‍ മീഡിയ പേജില്‍ വരെ സുരേന്ദ്രന് വേണ്ടി പൊങ്കാല തന്നെ സുരേന്ദ്രന്‍ അനുകൂലികള്‍ നടത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സുരേന്ദ്രന് വേണ്ടി ഉയര്‍ന്ന കനത്ത പിന്തുണയും ആര്‍എസ്എസിന്റെ ഇടപെടലുമാണ് പത്തനംതിട്ടയില്‍ പിള്ളയുടെ പേരിനു പകരം സുരേന്ദ്രന്റെ പേര് ഉയരാന്‍ കാരണം. ശബരിമല കര്‍മ്മസമിതിയുടെ പിന്തുണയും കെ.സുരേന്ദ്രന് ഈ കാര്യത്തില്‍ ലഭിച്ചു എന്നാണ് ലഭിക്കുന്ന വിവരം. ശബരിമല വിഷയത്തില്‍ സമരത്തിനു മുന്നില്‍ നിന്ന നേതാവായിരുന്നു കെ. സുരേന്ദ്രന്‍. ഈ സമരത്തിന്റെ പേരില്‍ സുരേന്ദ്രന്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇതാണ് ശബരിമല കര്‍മ്മ സമിതി-ആര്‍എസ്എസ് പിന്തുണകള്‍ സുരേന്ദ്രന് ലഭിക്കാന്‍ കാരണം.

കേരളത്തില്‍ വലിയ പ്രതീക്ഷയില്ലാത്തതിന്നാലും ആര്‍എസ്എസിന്റെ ഇടപെടലും വന്നപ്പോള്‍ കേന്ദ്ര നേതൃത്വം പിള്ളയുടെ ലിസ്റ്റ് വെട്ടാന്‍ മടി കാണിച്ചില്ല എന്നാണ് ലഭിക്കുന്ന വിവരം. ആഗ്രഹിച്ചിട്ടും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്ത അവസ്ഥ കേരളത്തിലെ ബിജെപിയെ സംബന്ധിച്ച് പുതിയ കാര്യമാണ്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തില്‍ പിള്ള നിരാശനാണെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഈ കാരണങ്ങള്‍ കൊണ്ടാണോ സുരേന്ദ്രന്റെ പേര് പ്രഖ്യാപിക്കാത്തത് എന്നറിയില്ല.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category