1 GBP = 90.00 INR                       

BREAKING NEWS

ഇന്ത്യക്ക് വേണ്ടി അമേരിക്ക കളത്തില്‍ ഇറങ്ങിയപ്പോള്‍ പാക്കിസ്ഥാനെ സഹായിക്കാന്‍ ചൈന രംഗത്ത്; പാക്ക് അതിര്‍ത്തിയില്‍ ആളില്ലാ വിമാനങ്ങള്‍ വിന്യസിക്കാന്‍ ചൈനീസ് സഹായം; ഉറി, പൂഞ്ച്, നൗഷേര പ്രദേശങ്ങളില്‍ വിന്യസിച്ച ഡ്രോണുകള്‍ക്ക് ആയുധം പ്രയോഗിക്കാനും ശേഷി; അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച ഡ്രോണുകള്‍ വെടിവെച്ച് വീഴ്ത്തി ഇന്ത്യന്‍ സേനയുടെ മറുപടിയും; പാക് പ്രതിരോധ സംവിധാനത്തില്‍ ചൈനീസ് റഡാറുകളും

Britishmalayali
kz´wteJI³

ഇസ്ലാമാബാദ്: ഇന്ത്യയില്‍ ഇനിയൊരു ഭീകരാക്രമണമുണ്ടായാല്‍ പ്രശ്നങ്ങള്‍ സങ്കീര്‍ണമാകുമെന്നും പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും പാക്കിസ്ഥാന് അമേരിക്ക മുന്നറിയിപ്പു നല്കിയത് കഴിഞ്ഞ ദിവസമാണ്. പാക്കിസ്ഥാന്റെ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ജയ്ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ പോലുള്ള ഭീകരസംഘടനകള്‍ക്കെതിരെ ഉറച്ചതും കാര്യക്ഷമവുമായ നടപടി ഉറപ്പു വരുത്തണമെന്ന് വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. വീണ്ടുമൊരു സംഘര്‍ഷം ഉണ്ടാകാതിരിക്കാനുള്ള നടപടി എന്ന നിലയിലാണ് ഈ മുന്നറിയിപ്പ് അമേരിക്ക നല്‍കിയത്.

വീണ്ടും സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ ഇത് ആവശ്യമാണ്. അഥവാ പാക്കിസ്ഥാനെ സംബന്ധിച്ച് സ്ഥിതി വഷളാകുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. കഴിഞ്ഞ മാസം 14ന് കശ്മീരിലെ പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് പാക്കിസ്ഥാനിലെ ബാലാക്കോട്ട് ഭീകരപരിശീലന കേന്ദ്രത്തില്‍ ഇന്ത്യ വ്യോമാക്രമണം നടത്തി. അതേസമയം ഇന്ത്യന്‍ സേനയുടെ വ്യോമാക്രമണത്തിന് ശേഷം പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന് അവര്‍ക്ക് ചൈനീസ് സഹായവും ലഭിച്ചു.

കഴിഞ്ഞ മൂന്നാഴ്ചയായി അതിര്‍ത്തിയില്‍ വന്‍ സൈനിക ക്രമീകരണങ്ങളും കൈവശമുള്ള പ്രതിരോധ ടെക്നോളജിയുമാണ് അതിര്‍ത്തിയില് പാക് സൈന്യം വിന്യസിച്ചിരിക്കുന്നത്. ചൈനയില്‍ ഇറക്കുമതി ചെയ്ത ആയുധം വഹിക്കാന്‍ ശേഷിയുള്ള ആളില്ലാ വിമാനങ്ങള്‍ പാക്ക് സേന വിന്യസിച്ചിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉറി, പൂഞ്ച്, നൗഷേര, സുന്ദര്‍ബനി, രജൗരി എന്നീ പ്രദേശങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്റെ ഡ്രോണുകള്‍ നിരീക്ഷണ പറക്കല്‍ നടത്തുന്നുണ്ട്. ഈ ഡ്രോണുകള്‍ക്കെല്ലാം ആയുധം പ്രയോഗിക്കാന്‍ ശേഷിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച ഡ്രോണുകള്‍ ഇന്ത്യന്‍ സേന വെടിവെച്ചു വീഴ്ത്തുന്നുണ്ട്. കഴിഞ്ഞ മൂന്നാഴ്ചക്കുള്ളില്‍ നിരവധി ഡ്രോണുകളാണ് അതിര്‍ത്തി കടന്നെത്തിയത്. ഇതില്‍ ചിലത് വെടിവെച്ചിട്ടിരുന്നു. എന്നാല്‍ ചില ഡ്രോണുകള്‍ തിരിച്ചുപോകുകയും ചെയ്തിരുന്നു.

പാക്ക് വ്യോമസേന അതിര്‍ത്തി നിരീക്ഷണത്തിനായി ചൈനയുടെ സഹായം തേടിയിരിക്കുകയാണ്. ചൈനയില്‍ നിന്നു ഇറക്കുമതി ചെയ്ത ഡ്രോണുകളും റഡാര്‍ സംവിധാനങ്ങളുമാണ് പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നത്. അതിര്‍ത്തിയില്‍ നിരവധി കേന്ദ്രങ്ങളില്‍ പാക്കിസ്ഥാന്റെ ഡ്രോണുകള്‍ വിന്യസിച്ചിട്ടുണ്ടെന്നാണ് ബിഎസ്എഫ് വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ചൈനീസ് നിര്‍മ്മിത ഇത്തരം ഡ്രോണുകള്‍ വ്യോമനിരീക്ഷണത്തിനാണ് ഉപയോഗിക്കുന്നതെങ്കിലും വേണ്ടിവന്നാല്‍ ആക്രമിക്കാനും സാധിക്കും. ചെറിയ മിസൈലുകളും ലേസര്‍ ബോംബുകള്‍ ഇത്തരം ഡ്രോണുകളില്‍ പിടിപ്പിക്കാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചൈനയില്‍ നിന്ന് 48 വിങ് ലൂങ് ഡ്രോണുകളാണ് പാക്കിസ്ഥാന്‍ വ്യോമസേന വാങ്ങിയിരിക്കുന്നത്. ഈ ഡ്രോണുകളാണ് അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്.

2016 ചൈനീസ് എയര്‍ഷോയിലാണ് വിങ് ലൂങ് ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. ചെങ്ഡു എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനാണ് വിങ് ലൂങ് നിര്‍മ്മിക്കുന്നത്. അമേരിക്കയും മറ്റു ചില രാജ്യങ്ങളും പാക്കിസ്ഥാനു നല്‍കിയിരുന്ന ആയുധ സഹായം വെട്ടികുറച്ചതോടെയാണ് ചൈനീസ് സഹായം തേടിയിരിക്കുന്നത്. നേരത്തെ ജെയ്ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്ര സഭാ പ്രമേയം വീറ്റോ ചെയ്തതില്‍ ചൈനയ്‌ക്കെതിരെ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചിരുന്നു.

യുഎസ്, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നിവര്‍ ചേര്‍ന്നാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം രക്ഷാസമിതിയില്‍ അവതരിപ്പിച്ചത്. സ്ഥിരാംഗമായ ചൈന വീറ്റോ ചെയ്തതോടെ പ്രമേയം പരാജയപ്പെടുകകാണ് ഉണ്ടായത്. ഇതിനു മുന്‍പും മസൂദിനെതിരായ പ്രമേയം പാക്കിസ്ഥാനു വേണ്ടി ചൈന വീറ്റോ ചെയ്തിരുന്നു. ചൈനയുടെ നീക്കം നിരാശാജനകമെന്നും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്നും ഇന്ത്യയും വ്യക്തമാക്കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category