1 GBP = 90.10 INR                       

BREAKING NEWS

ഇന്ത്യയുടെ ഏക ഒളിമ്പിക് മെഡല്‍ സ്വപ്നത്തിന് ഉത്തരേന്ത്യന്‍ ലോബി പണി തുടങ്ങിയോ? പരിക്കില്‍ നിന്നും മുക്തി നേടിയിട്ടും ശ്രീശങ്കറിനോട് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കേണ്ടത് അത്ലറ്റിക് ഫെഡറേഷന്‍; വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിന്റെ ഒരുക്കമായി അന്താരാഷ്ട്രീയ മത്സരങ്ങള്‍ അത്യാവശ്യമെന്ന് താരം; 20 വയസാകും മുമ്പ് ദേശീയ റെക്കോര്‍ഡ് ഇട്ട പാലക്കാടിന്റെ ചുണക്കുട്ടനെയും വെറുതെ വിടാതെ കായിക മേലാളന്‍മാര്‍

Britishmalayali
kz´wteJI³

ദോഹയില്‍ വച്ച് അടുത്ത മാസം നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ ഷിപ്പില്‍ മത്സരിക്കരുതെന്ന് കേരളത്തിന്റെ ലോംഗ് ജമ്പ് താരം എം. ശ്രീശങ്കറിനോട് അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എഎഫ്ഐ) ആവശ്യപ്പെട്ടു.കാലിനേറ്റ പരുക്കില്‍ നിന്നും മോചനം നേടിയിട്ടും ഇദ്ദേഹത്തെ ബോധപൂര്‍വം മത്സരത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ഉത്തരേന്ത്യന്‍ ലോബി ശ്രമിക്കുകയാണെന്ന ആരോപണവും ഇതേ തുടര്‍ന്ന് ശക്തമായിട്ടുണ്ട്. ഇന്ത്യയുടെ ഭാവിയിലെ ഏക ഒളിമ്പിക് മെഡല്‍ സ്വപ്നത്തിനാണ് ഇത്തരത്തില്‍ ഉത്തരേന്ത്യന്‍ കായിക മാഫിയ വിഘാതം നില്‍ക്കുന്നത്.

ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഒരുക്കത്തിന്റെ ഭാഗമായി തനിക്ക് അന്താരാഷ്ട്രീയ മത്സങ്ങള്‍ അത്യാവശ്യമാണെന്ന് താരം ആവശ്യപ്പെട്ടിട്ടും അതിന് തടസം നില്‍ക്കുകയാണ് എഫ്ഐ എന്ന ആരോപണവും ശക്തമാകുന്നുണ്ട്. 20 വയസാകും മുമ്പ് ദേശീയ റെക്കോര്‍ഡ് ഇട്ട പാലക്കാടിന്റെ ചുണക്കുട്ടനെയും വെറുതെ വിടാത്ത നെറികെട്ട നിലപാടാണ് കായിക മേലാളന്‍മാര്‍ എടുത്തിരിക്കുന്നത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കണമെന്ന അപേക്ഷ ശ്രീശങ്കര്‍ മുന്നോട്ടു വച്ചിട്ടുണ്ടെങ്കിലും അത് വേണ്ടെന്ന് തങ്ങള്‍ നിര്‍ദേശിച്ചുണ്ടെന്നാണ് എഎഫ്ഐ ഡെപ്യൂട്ടി ചീഫ് കോച്ചായ പി. രാധാകൃഷ്ണന്‍ നായര്‍ പറയുന്നത്.

വലത്തെ കാലിനേറ്റ പരുക്ക് മൂലം നേരത്തെ ശ്രീശങ്കറിന് ഫെഡറേഷന്‍ കപ്പില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. സന്‍ഗ്രൂരില്‍ വച്ച് ഈ മാസം നടന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് പിക്സ് മത്സരത്തില്‍ 7.74 മീറ്ററില്‍ മികച്ച പ്രകടനം കാഴ്ച വച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന് പരുക്കേറ്റിരുന്നത്.ഏഷ്യന്‍ ചാമ്പ്യന്‍ ഷിപ്പിനായി ഏപ്രില്‍ രണ്ടിന് നടത്തുന്ന ട്രയലില്‍ പങ്കെടുക്കാന്‍ താന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടും അനുവദിച്ചില്ലെന്നാണ് ശ്രീ ശങ്കര്‍ വെളിപ്പെടുത്തുന്നത്. തനിക്ക് പരുക്കില്‍ നിന്നും തീര്‍ത്തും മോചനം നേടിയെന്നാണ് ബുധനാഴ്ച താരം വെളിപ്പെടുത്തിയത്. പാലക്കാട് വച്ച് താന്‍ ഇപ്പോള്‍ തന്നെ ലൈറ്റ് ട്രെയിനിംഗ് ആരംഭിച്ചുവെന്നും താരം പറയുന്നു.

താന്‍ മത്സരത്തിന് പങ്കെടുക്കാന്‍ശാരീരിക ആരോഗ്യം വീണ്ടെടുത്തുവെന്ന് എഎഫ്ഐയെ ബോധ്യപ്പെടുത്താനാവുന്നില്ലെന്നും ശ്രീശങ്കര്‍ പറയുന്നു. പൂര്‍മായും ഭേദമായിട്ട് പങ്കെടുത്താല്‍ മതിയെന്നാണ് എഎഫ്ഐ നിര്‍ദേശിച്ചതെന്നും ശ്രീശങ്കര്‍ പറയുന്നു. പരുക്കില്‍ നിന്നും തീര്‍ത്തും മോചനം നേടുന്നതിനായി ഒരു റിക്കവറി കിറ്റ് അയച്ചിട്ടുണ്ടെന്ന് എഎഫ്ഐ ശങ്കറിനെ അറിയിച്ചിട്ടുമുണ്ട്. ജൂണില്‍ നടക്കുന്ന ഏഷ്യന്‍ ഗ്രാന്‍ഡ് പിക്സില്‍ പങ്കെടുക്കാനും ശങ്കര്‍ ആഗ്രഹിക്കുന്നുണ്ട്. വേള്‍ഡ് ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കുന്നതfന് മുമ്പ് ചില കോംപിറ്റീവ് ട്രെയിനിംഗുകളില്‍ പങ്കെടുക്കാനും ശങ്കര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category