1 GBP = 85.30 INR                       

BREAKING NEWS

സിപിഎം ശക്തികേന്ദ്രങ്ങളായ വടകരയിലും കണ്ണൂരും കാസര്‍കോട്ടും കോഴിക്കോട്ടും തോല്‍വി മണത്ത് സിപിഎം; കോലീബി സഖ്യമെന്ന ആരോപണം ഉയര്‍ത്തുന്നത് മുസ്ലിം വോട്ടുകള്‍ ഒപ്പം നിര്‍ത്താന്‍; ആര്‍എസ്എസിനെ തള്ളിപ്പറയാന്‍ പറ്റുമോ എന്നു വെല്ലുവിളിക്കുന്നത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാഴ്ത്തും; അവസാന അടവായി നാലു മണ്ഡലങ്ങളിലും സിപിഎം കാണുന്നത് മുസ്ലിം വോട്ടു ധ്രുവീകരണം; കുമ്മനത്തിന്റെയും മുരളീധരന്റെയും സ്ഥാനാര്‍ത്ഥിത്വത്തെ കൂട്ടിക്കെട്ടുന്നതും ബോധപൂര്‍വം; ഉത്തരമലബാറിലെ രാഷ്ട്രീയ വിഷയം സാമുദായികമാകുന്നു

Britishmalayali
kz´wteJI³

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്ക് ആദ്യം മേല്‍കൈ നേടിയത് ഇടതു മുന്നണിയാണ്. മികച്ച സ്ഥാനാര്‍ത്ഥികളെന്ന് എല്ലാവരും വാഴ്ത്തിപ്പാടുകയും ചെയ്തു. ഇതോടെ ഈ പട്ടികയോട് കിടപിടിക്കുന്ന ലിസ്റ്റ് എങ്ങനെ യുഡിഎഫ് ഇറക്കുമെന്ന ചര്‍ച്ചയായി. ഇടതുപക്ഷം കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന ചര്‍ച്ചകളും കൊഴുത്തു. ഇതിനിടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവന്നത്. ഒന്നിനൊന്നു കരുത്തന്മാരെ കളത്തിലിറക്കിയതായിരുന്നു കോണ്‍ഗ്രസ് പട്ടിക. വടകര മണ്ഡലത്തില്‍ കെ മുരളീധരനെ കൂടി സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ മലബാറില്‍ മേല്‍ക്കൈ നേടാമെന്ന ഇടതു മുന്നണിയുടെ മോഹമാണ് മങ്ങിയത്.

കണ്ണൂരില്‍ സുധാകരനും കാസര്‍കോട് ഉണ്ണിത്താനും വടകരയില്‍ മുരളീധരനും അട്ടിമറി വിജയം നേടുമെന്ന പ്രതീതിയാണ് ഉള്ളത്. ഇതോടെ അതുവരെ സിപിഎം ഉന്നയിക്കാതിരുന്ന ആരോപണവും അവര്‍ ഉയര്‍ത്തി. കോലീബീ സഖ്യമെന്ന ആരോപണം വടകരയില്‍ മുരളി മത്സരിക്കാന്‍ എത്തിയതോടെയാണ് ഇവര്‍ ഉയര്‍ത്തിയത്. മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായതോടെ ഇതിന്റെ പ്രതിഫലനം മറ്റ് മണ്ഡലങ്ങളിലേക്കും ഉണ്ടാകുമെന്ന പ്രതീതി വന്നതോടെയാണ് സിപിഎം അവിശുദ്ധ കൂട്ടുകെട്ടെന്ന ആരോപണം ഉന്നയിച്ചത്. ഈ നീക്കം മുസ്ലിം വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി തിരിയുമെന്ന് ബോധ്യമായതോടെയാണെന്ന് വ്യക്തമാണ്. കോലീബീ ആരോപണം ഉന്നയിക്കുന്നതിലൂടെ നിഷ്പക്ഷ വോട്ടുകളെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.

പി ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം ചര്‍ച്ചയായിട്ടുണ്ട്. ഇത് മലബാറില്‍ മുഴുവന്‍ പ്രചരണ വിഷയമാക്കാനാണ് യുഡിഎഫ് ഒരുങ്ങുന്നത്. ഇതില്‍ നിന്നും വഴിതിരിച്ചു വിടാന്‍ കൂടിയുള്ള നീക്കമാണ് ഇപ്പോഴത്തേത്. സംസ്ഥാനത്തെ 5 മണ്ഡലങ്ങളില്‍ 'കോലീബി സഖ്യമുണ്ടെന്നാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറി കോടിയേരിയും അഭിപ്രായപട്ടത്. ആരോപണം ന്യൂനപക്ഷ വോട്ടുകള്‍ പരമാവധി എല്‍ഡിഎഫിന് അനുകൂലമാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് വ്യക്തമാണ്.

1991ല്‍ വടകര ലോക്സഭാ മണ്ഡലത്തില്‍ അഡ്വ.എ. രത്നസിങ്ങും ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഡോ. കെ. മാധവന്‍കുട്ടിയും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിച്ചപ്പോള്‍ യുഡിഎഫ് എതിര്‍സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതിരുന്നതാണു 'കോലീബി സഖ്യ'മെന്ന പ്രയോഗത്തിന് അടിസ്ഥാനം. കോണ്‍ഗ്രസ് -ലീഗ് -ബിജെപി സഖ്യം എന്നതിന്റെ ചുരുക്കെഴുത്ത്. ഇതു നടന്നു പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും ഇക്കാര്യം നിരന്തരം വോട്ടര്‍മാരെ ഓര്‍മിപ്പിക്കുകയാണു സിപിഎം ചെയ്യുന്നത്.

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബിജെപിപ്പേടി ഏറ്റവും കലശലായ സാഹചര്യം മുതലെടുത്ത് ആ ഭീതി വര്‍ധിപ്പിക്കുകയും അതുവഴി അവരുടെ വോട്ടുകള്‍ എല്‍ഡിഎഫിന് അനുകൂലമാക്കുകയും ചെയ്യുകയാണ് ഈ നീക്കത്തിനു പിന്നിലെ തന്ത്രം. ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകള്‍ നഷ്ടപ്പെടുമെന്ന ആശങ്കയും ഇതിനു പിന്നിലുണ്ട്. തിരഞ്ഞെടുപ്പില്‍ തോല്‍വിയുണ്ടായാല്‍ മുന്‍കൂര്‍ ജാമ്യമായും ഈ ആരോപണം പ്രയോജനപ്പെടും. അതുകൊണ്ടാണ് ആരോപണം തോല്‍വി സമ്മതിക്കലാണെന്നു കോണ്‍ഗസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞത്.

'77 ല്‍ ജനസംഘവുമായും '89 ല്‍ ബിജെപിയുമായും സിപിഎം സഖ്യമുണ്ടാക്കിയ ചരിത്രം പറഞ്ഞാണു കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചടിക്കുന്നത്. 1948 ല്‍ ആദ്യമായി ആര്‍എസ്എസിനെ നിരോധിച്ചതു പ്രധാനമന്ത്രി നെഹ്റുവാണെന്നും അടിയന്തരാവസ്ഥക്കാലത്തു നിരോധിച്ചത് ഇന്ദിരാഗാന്ധിയാണെന്നും അവര്‍ ഓര്‍മിപ്പിക്കുന്നു. ആര്‍എസ്എസ്, സംഘപരിവാര്‍ കക്ഷികളുമായി ഇടയ്ക്കിടെ നീക്കുപോക്കുണ്ടാക്കുന്നതു സിപിഎം ആണെന്നും അവര്‍ വാദിക്കുന്നു. എന്തായാലും 'കോലീബി സഖ്യം' ഈ തിരഞ്ഞെടുപ്പില്‍ ചൂടുള്ള ചര്‍ച്ചാവിഷയമായി മാറിക്കഴിഞ്ഞു.

എസ്ഡിപിഐയുടെ വിഷയം ഉയര്‍ത്തിക്കൊണ്ടാണ് മുഖ്യമന്ത്രി യുഡിഎഫിനെതിരെ തിരിയുന്നതും. ഇതിന് പിന്നില്‍ ഹിന്ദു വോട്ടും സിപിഎം ലക്ഷ്യമിടുന്നു. അതേസമയം മികച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ കണ്ടു ഞെട്ടിപ്പോയതാണു സിപിഎമ്മിന്റെ പ്രശ്നമെന്ന് എടുത്തുകാട്ടുകയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍. ബിജെപി സിപിഎം ബന്ധത്തിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ലാവ്‌ലിന്‍ കേസ്. കാനഡയിലെ എസ്എന്‍സി ലാവ്‌ലിന്‍ വൈസ് പ്രസിഡന്റായിരുന്ന ക്രൗഡ് ട്രൗഡലിനെതിരെ വാറണ്ട് പുറപ്പെടുവിച്ച് 6 വര്‍ഷം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിനെ സിബിഐ കോടതി അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള സിബിഐ 12 തവണയാണ് ലാവ്‌ലിന്‍ കേസ് മാറ്റിവച്ചത്. ജഡ്ജിമാര്‍ വാദം കേള്‍ക്കാന്‍ തയാറായിട്ടും ദിവസങ്ങള്‍ക്കു മുന്‍പ് സിബിഐ ആവശ്യപ്പെട്ട് കേസ് തുടരെ തുടരെ മാറ്റിവയ്ക്കുന്നതു മുഖ്യമന്ത്രി പിണറായിയെ സഹായിക്കാനാണെന്നു മുല്ലപ്പള്ളി ആരോപിച്ചു.

താന്‍ വളരെ സോഫ്റ്റായേ കാര്യങ്ങള്‍ പറയാറുള്ളൂവെന്നും ''പോടാ പുല്ലേ'' എന്നു പറയാറില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി. ആര്‍എസ്എസിന്റെ വോട്ട് വേണ്ടെന്ന് കെ.മുരളീധരന്‍ പറഞ്ഞിട്ടുണ്ടെന്നും അതു പോലെ ശക്തമായി ഉമ്മന്‍ ചാണ്ടി പറയാത്തതെന്താണെന്നുമുള്ള ചോദ്യത്തിനായിരുന്നു ഈ മറുപടി. താനും മുരളിയും പറയുന്നത് ഒരേ നയമാണ്. എതിര്‍ക്കുമ്പോഴും കൈകൂപ്പി പറയുന്നതാണു തന്റെ ശൈലി. മതനിരപേക്ഷതയാണ് കോണ്‍ഗ്രസിന്റെ നിലപാട്. ആര്‍എസ്എസിന് ആ കാഴ്ചപ്പാട് ഇല്ല. ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. 5 മണ്ഡലങ്ങളില്‍ കോലീബി സഖ്യമാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന പരാജയ സമ്മതമാണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടുന്നു.

എന്തായാലും ശബരിമല അടക്കമുള്ള വിഷയങ്ങള്‍ തെക്കന്‍ കേരളത്തില്‍ സിപിഎം വിരുദ്ധ വികാരമായി മാറുമെന്ന ഭയം സിപിഎമ്മിനുണ്ട്. വടകരയില്‍ കോണ്‍ഗ്രസിന് വോട്ട് മറിക്കാന്‍ ബിജെ പി നീക്കമുണ്ടെന്നാണ് സിപിഎം വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇതിന് പ്രത്യുപകാരമായി കെ മുരളീധരന്‍ പ്രതിനിധാനം ചെയ്യുന്ന വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ കുമ്മനം രാജശേഖരന് വോട്ട് മറിച്ചുനല്‍കാനാണ് നേതൃതലത്തില്‍ തന്നെ ആലോചന നടക്കുന്നതെന്നും ആരോപിക്കുന്നു.

വടകര ലോക്സഭാ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്-ബിജെപി ധാരണയുള്ളതായി ഇടതു കേന്ദ്രങ്ങള്‍ ആരോപിക്കുന്നു. വടകരയില്‍ മുരളീധരന് ബിജെപി വോട്ടു മറിക്കുകയും മുരളീധരന്‍ വിജയിച്ചാല്‍ ഒഴിവു വരുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് തിരിച്ച് സഹായിക്കുകയും ചെയ്യുക എന്നതാണ് ധാരണയെന്നുമാണ് ആരോപണം. ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റായ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാമചന്ദ്രന്‍ കഴിഞ്ഞ തവണ വടകരയില്‍ മത്സരിച്ചപ്പോള്‍ സിപിഎമ്മിന്റെ എ എന്‍ ഷംസീറിനെ കേവലം 3306 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. ഇവിടെ എ പി ഷംസീര്‍ എന്ന അപരന്‍ 3485 വോട്ടുകള്‍ പിടിച്ചതാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് തിരിച്ചടിയായത്. തുടര്‍ന്നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴില്‍ ആറു മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയിക്കുകയും ചെയ്തു. അന്ന് യുഡിഎഫിനൊപ്പമുണ്ടായിരുന്ന എം പി വീരേന്ദ്ര കുമാറിന്റെ ലോക്താന്ത്രിക് ജനതാദള്‍ പാര്‍ട്ടി ഇന്ന് എല്‍ഡിഎഫിനൊപ്പമാണ്. കൂത്തുപറമ്പ്, പേരാമ്പ്ര, കുറ്റ്യാടി മണ്ഡലങ്ങളില്‍ ഇവര്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്.

''മറ്റേത് മണ്ഡലത്തില്‍ തോറ്റാലും വടകര നഷ്ടപ്പെടുത്താന്‍ വയ്യ'' എന്നാണ് കോണ്‍ഗ്രസും സിപിഎമ്മും ഒരുപോലെ പറയുന്നത്. പേരിയ ഇരട്ടക്കൊലപാതകത്തോടെ ശബരിമല അടക്കമുള്ള വിഷയങ്ങള്‍ പിന്നിലേക്ക് തള്ളി അക്രമരാഷ്ട്രീയമാണ് കോണ്‍ഗ്രസ് പ്രചരണത്തിനായി മുന്നില്‍ നിര്‍ത്തുന്ന പ്രധാന വിഷയം. വടകര വിജയിക്കുക എന്നത് കോണ്‍ഗ്രസിന്റെ ആത്മാഭിമാന പ്രശ്നമായതു കൊണ്ട് ഏതു വിധേനെയും അത് സാധ്യമാക്കുക എന്നതാണ് ഇരുകൂട്ടരുടെയും ആലോചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category