1 GBP = 87.80 INR                       

BREAKING NEWS

തോറ്റാലും കാബിനറ്റ് പദവി.. വീരയോദ്ധാവായി അമേഠിയില്‍ ഇക്കുറിയും മോദി ഇറക്കുന്നത് സ്മൃതി ഇറാനിയെ; രാഹുലിന്റെ ഭൂരിപക്ഷം ഒരു ലക്ഷമായി കുറച്ച മുന്‍ സീരിയല്‍ നടിയെ വീണ്ടും ഇറക്കുന്നത് വിറപപിച്ചു വോട്ടു കുറിക്കാന്‍ ലക്ഷ്യം വെച്ചു തന്നെ; അമേഠിയില്‍ മോദിയുടെ സ്വന്തം പടക്കുതിര പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്കെതിരെ പോരിനിറങ്ങുമ്പോള്‍ ഭൂരിപക്ഷം കൂട്ടി മറുപടി നല്‍കാന്‍ കോണ്‍ഗ്രസും: അമേഠി വീണ്ടും ചര്‍ച്ചയാകുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

ലഖ്‌നൗ: രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ ഇക്കുറി തീപാറുന്ന പോരാട്ടത്തിന് വേദിയായേക്കും. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായാണ് ഇക്കുറി രാഹുല്‍ മത്സരിക്കാന്‍ എത്തുന്നത്. എന്നാല്‍, മറുവശത്ത് കേന്ദ്രമന്ത്രി എന്ന പവറുമായാണ് സ്മൃതി ഇറാനി മത്സരിക്കാന്‍ എത്തുന്നത്. അതുകൊണ്ട് തന്നെ 2014ലെന്ന പോലെ ദേശീയ ശ്രദ്ധ നേടുന്ന പോരാട്ടമാണ് ഇത്തവണയും യുപിയിലെ അമേഠിയില്‍ നടക്കുന്നത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും ജനവിധി തേടുമ്പോള്‍ ബിജെപി രഗത്തിറക്കുന്നത് കഴിഞ്ഞ തവണത്തേത് പോലെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ തന്നെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയെ തോല്‍പ്പിച്ചത് ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കായിരുന്നു. എന്നാല്‍ മണ്ഡലത്തില്‍ പരാജയപ്പെട്ടെങ്കിലും സ്മൃതി ഇറാനി അമേഠിയില്‍ സജീവമായിരുന്നു. കേന്ദ്ര മന്ത്രിയുടെ തിരക്കിനിടയിലും അവര്‍ മണ്ഡലവുമായി അടുത്ത ബന്ധം പുലര്‍ത്തി. അടുത്തിടെ അമേഠിയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം എടുത്തു പറഞ്ഞു രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

ജയിച്ച എംപിയേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അമേഠിക്കായി തോറ്റ സ്മൃതി ഇറാനി ചെയ്തുവെന്നായിരുന്നു മോദിയുടെ പ്രസംഗം. എംപിയായ രാഹുലിനെ മണ്ഡലത്തില്‍ കാണാനില്ലെന്ന് ആരോപിച്ചു ബിജെപി അമേഠിയില്‍ പോസ്റ്റര്‍ പ്രചാരണവും നടത്തിയിരുന്നു. വിവിധ പരിപാടികളുമായി അമേഠിയില്‍ ഇടയ്ക്കിടെ എത്തുന്ന സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിക്ക് എതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് നടത്തിയിരുന്നത്. ഈ സാഹചര്യത്തില്‍ തന്നെയാണ് രാഹുലിനെതിരെ സ്മൃതിയെ ബിജെപി മത്സര രംഗത്ത് വീണ്ടും ഇറക്കിയിരിക്കുന്നത്. 1977ല്‍ ജനതാ പാര്‍ട്ടിയും 1998ല്‍ ബിജെപിയും ജയിച്ചതൊഴിച്ചാല്‍ എല്ലാ കാലത്തും കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലമാണ് അമേഠി. ഇത്തവണ രാഹുല്‍ ഗാന്ധി രണ്ടു മാസം മുന്‍പുതന്നെ ഇവിടെ പ്രചാരണത്തിന് തുടക്കമിടുകയും ചെയ്തിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേഠിയിലെ പുരാതന ക്ഷേത്രങ്ങള്‍ നവീകരിക്കാന്‍ പദ്ധതിയുമായി രാഹുല്‍ രംഗത്തെത്തിയിരുന്നു. ഹിന്ദി ഹൃദയ ഭൂമിയിലെ മൂന്നു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വിജയത്തില്‍ നിര്‍ണായകമായത് രാഹുല്‍ ഗാന്ധിയുടെ മൃദുഹിന്ദുത്വ നിലപാടുകളും ക്ഷേത്ര ദര്‍ശനങ്ങളുമായിരുന്നു. അമേഠി മണ്ഡലത്തില്‍ ഈ നിലപാടിലേക്ക് രാഹുല്‍ നീങ്ങുകയാണ്.

അമേഠിയില്‍ അടുത്തിടെ തുറന്ന കലാഷ്നിക്കോവ് ഫാക്ടറിയുടെ ഉദ്ഘാടനത്തിന് ശേഷം മോദിയും രാഹുലും തമ്മില്‍ ഉടക്കിയിരുന്നു. ഇന്ത്യ റഷ്യ സഹകരണത്തോടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലുള്‍പ്പെടുത്തി ഇരു രാജ്യങ്ങളുടെയും സഹകരണത്തോടെ എ.കെ സീരീസിലെ തോക്കുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. 'ഇനി മുതല്‍ സൈന്യം മെയ്ഡ് ഇന്‍ അമേഠി തോക്കുകള്‍ ഉപയോഗിക്കും. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെയാണ് ഇത് നിര്‍മ്മിക്കുന്നതെന്ന് മോദി പറഞ്ഞു. അതേസമയം പ്രധാനമന്ത്രി പറഞ്ഞു. കലാഷ്നിക്കോവ് ഫാക്ടറിയുടെ 538 കോടി രൂപയുടെ 17 ഫാക്റ്ററികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. അതേസമയം ഈ ഫാക്ടറിക്ക് തറക്കില്ലിട്ടത് യുപിഎ സര്‍ക്കാറിന്റെ കാലത്തായിരുന്നു. ഇക്കാര്യം അദ്ദേഹം ട്വീറ്റ് ചെയ്യുകയുമുണ്ടായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category