1 GBP = 88.00 INR                       

BREAKING NEWS

വട്ടിയൂര്‍ക്കാവില്‍ നിന്ന് വടകരയിലെത്തിയ കെ മുരളീധരന്‍ ഗ്രൂപ്പുകള്‍ക്ക് അതീതന്‍; മലബാറില്‍ യുഡിഎഫിന് കരുത്തു പകര്‍ന്ന മുസ്ലിം ലീഗിന്റെ പൊന്നോമന പുത്രന്‍; പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും കെ മുരളീധരന്‍ കോണ്‍ഗ്രസിലെ കരുത്തനാകും; വടകരയില്‍ സ്ഥാനാര്‍ത്ഥിയായി വന്നിറങ്ങിയപ്പോള്‍ ലഭിച്ച സ്വീകരണം മറ്റൊരു യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും ലഭിക്കാത്തത്

Britishmalayali
kz´wteJI³

കോഴിക്കോട്: വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്നും വടകര ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സിക്കാന്‍ എത്തിയ കെ മുരളീധരന്‍ എംഎല്‍എയ്ക്ക് ലഭിച്ച സ്വീകരണം കോണ്‍ഗ്രസിലെ ഗ്രൂപ്പു സമവാക്യങ്ങളെ മാറ്റിമറിച്ചേക്കും. സിപിഎമ്മിനെ കരുത്തനെ നേരിടാന്‍ വടകരയില്‍ വന്നിറങ്ങിയ മുരളീധരനെ ഉജ്ജ്വലമായാണ് അണികള്‍ സ്വീകരിച്ചത്. ആയിരങ്ങളാണ് റെയില്‍വേ സ്റ്റേഷനിലേക്ക് ആവേശതത്തോടെ ഒഴുകി എത്തിയത്. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ജനപിന്തുണയുള്ള നേതാവ് താന്‍ തന്നെയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന് ലഭിച്ച സ്വീകരണം. ഒരു കാലത്ത് പാര്‍ട്ടിയില്‍ നിന്നും അകന്ന് തനിയെ രാഷ്ട്രീയം നയിച്ച മുരളീധരന്‍ ഇന്ന് ആര്‍ത്തിരമ്പുന്ന ആള്‍ക്കൂട്ടത്തിന്റെ നേതാവായി മാറുന്നു. കാലത്തിന്റെ കാവ്യനീതിയായി ഇത് മാറുകായിരുന്നു.

ഒരു കാലത്ത് പാര്‍ട്ടി വിരുദ്ധന്‍ എന്ന് വിളിച്ച് അധിക്ഷേപിച്ച നേതൃത്വത്തെ കൊണ്ടു തന്നെ മിടുക്കനായ നേതാവെന്ന് പറയിപ്പിക്കാന്‍ മുരളീധരനെ വലിയ സാഹസികനെന്ന് പറയിപ്പിക്കണം. പാര്‍ട്ടി ഒരു പ്രതിസന്ധി ഘട്ടത്തിലെത്തി നിന്നപ്പോള്‍ കൈപിടിച്ചുയര്‍ത്തിയ രക്ഷകനെന്ന് ഹൈക്കമാന്‍ഡിന് മുന്നില്‍ തെളിയിക്കണം. അങ്ങനെ ഇടക്കാലത്ത് തനിക്ക് നഷ്ടപ്പെട്ട പാര്‍ട്ടിയിലെ ശക്തിയും പ്രൗഡിയും കൈപ്പിടിയില്‍ ഒതുക്കണം എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഈ നീക്കത്തിലേക്കുള്ള വലിയ ചുവടുവെപ്പായിരുന്നു ഇത്.

മണ്ഡലത്തില്‍ മുരളീധരന്‍ നേരിടുന്നത് കനത്ത മത്സരമാണ്. എന്നാല്‍, ലീഡര്‍ കരുണാകരന്റെ മകന് പിടിച്ചടക്കാന്‍ തന്നെ സാധിക്കുമെന്നാണ് കണക്കു കൂട്ടലുകള്‍. ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന വടകര ലോക്‌സഭാ മണ്ഡലത്തില്‍ കുറ്റ്യാടി ഒഴികെ മറ്റെല്ലാ മണ്ഡലവും ഇടതുപക്ഷത്തിനൊപ്പമാണ്. മാത്രമല്ല ഏകദേശം 70,000 ത്തോളം വോട്ട് മണ്ഡലത്തില്‍ തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെടുന്ന എല്‍.ജെ.ഡിയും ഇന്ന് എല്‍.ഡി.എഫിനൊപ്പമാണ്. ഇവിടെ വിജയിച്ചു കയറുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതു തന്നെയായിരുന്നു ഡി.സി.സി പ്രസിഡന്റും കെപിസിസി പ്രസിഡന്റും അടക്കമുള്ള നേതാക്കള്‍ വടകരയില്‍ മത്സരിക്കാന്‍ കൂട്ടാക്കാതെ മാറി നിന്നതും. സീറ്റ് വീതം വെപ്പില്‍ ഗ്രൂപ്പ് യുദ്ധത്തിന്റെ അടുത്തെങ്ങുമില്ലാത്ത രീതിയിലുള്ള തര്‍ക്കം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അടക്കം വലിയ രീതിയില്‍ ചര്‍ച്ചയായതോടെ കെപിസിസി നേതൃത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടു. ഇതിനിടെയാണ് രക്ഷകനായുള്ള മുരളിയുടെ അവതരണം.

ഐഗ്രൂപ്പിന്റെ അധികായന്‍ എന്ന് പറയപ്പെടുന്ന രമേശ് ചെന്നിത്തലയെ പരസ്യമായി ചോദ്യം ചെയ്തുകൊണ്ട് ഗ്രൂപ്പ് നേതാക്കള്‍ വ്യാഴാഴ്ച കോഴിക്കോട് യോഗം ചേര്‍ന്നതും ശ്രദ്ധേയമായ കാര്യമാണ്. ഉമ്മന്‍ ചാണ്ടിയെ എംപിയാക്കി പറഞ്ഞയക്കാനുള്ള ശ്രമം പരാജയപ്പെട്ടതും സീറ്റ് വീതം വെപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ കൈകടത്തില്‍ കൃത്യമായി വിജയിക്കുകയും ചെയ്തതോടെയാണ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഐ.ഗ്രൂപ്പ് പ്രവര്‍ത്തകര്‍ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നത്. ഇത് ചെന്നിത്തല അടങ്ങുന്ന നിലവിലെ ഐഗ്രൂപ്പിന് വലിയ ക്ഷീണമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. മുരളി വടകരയില്‍ മത്സരിക്കാനെത്തിയതോടെ താര പരിവേഷം വന്ന പഴയ ലീഡറിന്റെ മകന്റെ വാക്കുകളെ ഇനി അങ്ങനെ തള്ളിക്കളയാന്‍ നേതൃത്വത്തിന് സാധിക്കില്ല. ഉമ്മന്‍ ചാണ്ടി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പാര്‍ട്ടിയില്‍ ജനപിന്തുണയുള്ള മുരളിക്ക് ഒരു പക്ഷെ പാര്‍ട്ടിയില്‍ പിടിമുറക്കാനുള്ള പിടിവള്ളി കൂടിയാവും വടകരയിലെ സ്ഥാനാര്‍ത്ഥിത്വം.

ഐക്യജനാധിപത്യമുന്നണിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ആര്‍ത്തിരമ്പിയെത്തിയ ജനക്കൂട്ടമായിരുന്നു വടകരയില്‍ ഇന്നലെ എത്തിയത്. വടകര പാര്‍ലമെന്റ് മണ്ഡലം എന്ത് ചിന്തിക്കുന്നു എന്നതിന്റെ സൂചനകള്‍ കൂടിയായി ആര്‍ത്തിരമ്പിയെത്തുന്ന ജനക്കൂട്ടം. കോണ്‍ഗ്രസ് കൊടികളും ലീഗ് കൊടികളും ആവേശത്തില്‍ വാനിലേക്ക് ഉയര്‍ന്നതോടെ അക്ഷരാര്‍ത്ഥത്തില്‍ ആവേശത്തിന്റെ അലകടലായി വടകര റെയില്‍വേ സ്റ്റേഷന്‍ മാറി. ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ പോലും മുരളിധരന് ക്ലേശിക്കേണ്ടി വന്നു.

പുഷ്പങ്ങള്‍ വരെ ഈ ഘട്ടത്തില്‍ മുരളീധരനു നേരെ യുഡിഎഫ് പ്രവര്‍ത്തകര്‍ വീശി അറിയുന്നുണ്ടായിരുന്നു. റെയില്‍വെ സ്റ്റേഷനില്‍ നല്‍കിയ ആവേശോജ്വല സ്വീകരണത്തിന് ശേഷം തുറന്ന ജീപ്പിലാണ് മുരളീധരനെ ആനയിച്ചത്. മുരളീധരന് നില്‍ക്കാന്‍ കഴിയാത്ത വിധം നേതാക്കളും അണികളും ജീപ്പിലേക്കും തിക്കി തിരക്കി കയറിയിരുന്നു. ജീപ്പിനു പിറകിലും മുന്നിലുമായി യുഡിഎഫ് അണികളും ആവേശത്തോടെ കൈകോര്‍ത്തു നടക്കുകയും ചെയ്തു. അതിനാല്‍ വളരെ പതിയെയാണ് വടകര ടൗണിലൂടെ ഈ ജീപ്പിനു കടന്നുപോകാന്‍ സാധിച്ചത്. അണികള്‍ക്കും നേതാക്കള്‍ക്കും ആവേശം പ്രകടമായിരുന്നു. പി.ജയരാജനെ പോലെ വടകരയിലെ കരുത്തനായ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ നേരിടാന്‍ മുരളീധരനെ പോലുള്ള ഒരു സ്ഥാനാര്‍ത്ഥി വരുമെന്ന് യുഡിഎഫ് അണികളും കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ മുരളീധരന്റെ വരവ് യുഡിഎഫ് അണികള്‍ ആഘോഷമാക്കി.

കെ.മുരളീധന്റെ വരവോടെ വടകരയില്‍ കടുത്ത മത്സരത്തിനുള്ള അരങ്ങൊരുങ്ങുകയാണ്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ പി.ജയരാജന്‍ മണ്ഡലത്തില്‍ സജീവ സാന്നിധ്യമായി മുന്‍പ് തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. പി.ജയരാജന് ഒത്ത സ്ഥാനാര്‍ത്ഥിയെ ലഭിക്കാത്തതില്‍ നിരാശരായി നിന്ന അണികളുടെ ഇടയിലേക്കാണ് മുരളീധരന്‍ വന്നിറങ്ങിയത്. അതുകൊണ്ട് തന്നെ മുരളീധരന് ആവേശോജ്വല സ്വീകരണം നല്‍കാന്‍ ലീഗ് അണികള്‍ ഉള്‍പ്പെടെ മത്സരിക്കുകയായിരുന്നു. ഇതോടെ മണ്ഡലത്തില്‍ കടുത്ത മത്സരത്തിനാണ് സാധ്യത തെളിയുന്നത്. കോട്ടപ്പറമ്പില്‍ നടന്ന മണ്ഡലം കണ്‍വെന്‍ഷനും പ്രവര്‍ത്തകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല തുടങ്ങി നിരവധി നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category