1 GBP = 92.20 INR                       

BREAKING NEWS

വര്‍ഷങ്ങളായി കൈവശമിരുന്ന വയനാട് എ ഗ്രൂപ്പ് മാനജര്‍ക്ക് തന്നെ കൊടുക്കേണ്ടി വന്നതില്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ക്ക് ഇടയില്‍ പുകയുന്നത് തികഞ്ഞ അതൃപ്തി; ചെന്നിത്തലയും വേണുഗോപാലും ഐ ഗ്രൂപ്പ് നേതാക്കള്‍ എന്നു പറയുന്നതല്ലാതെ ഗ്രൂപ്പിന് നേട്ടമില്ലെന്നും ആരോപിച്ച് നേതാക്കളുടെ യോഗം; സിദ്ദിഖ് സ്ഥാനാര്‍ത്ഥി ആയതോടെ എന്തു വിലകൊടുത്തും കോഴിക്കോട് ഡിസിസി പ്രസിഡന്റ് സ്ഥാനം ഉറപ്പിക്കാന്‍ ചരടുവലി; തിരഞ്ഞെടുപ്പിന് ഇടയിലും ഗ്രൂപ്പ് വഴക്ക് ശക്തമാക്കി കോണ്‍ഗ്രസ്

Britishmalayali
kz´wteJI³

കോഴിക്കോട്: കേരളത്തില്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ കളംമുറുക്കിയതോടെ കോണ്‍ഗ്രസ് കൃത്യമായ സ്ഥാനാര്‍ത്ഥികളെ ആണ് നിര്‍ത്തിയതെന്നാണ് പൊതുവില്‍ അഭിപ്രായം. പ്രത്യേകിച്ച് എറണാകുളത്ത് ഹൈബിയും ഇടുക്കിയില്‍ ഡീനും വടകരയില്‍ പി ജയരാജനെ നേരിടാന്‍ ഇരു ഗ്രൂപ്പുകള്‍ക്കും ഇഷ്ടമുള്ള കെ മുരളീധരനേയും നിയോഗിച്ചതോടെ അണികള്‍ വലിയ ആവേശത്തിലുമാണ്.

എന്നാല്‍ വയനാട്ടിലും വടകരയിലും എഐസിസി ഔദ്യോഗിക പ്രഖ്യാപനം പോലും ഇതുവരെ നടത്തിയിട്ടില്ല. എന്നാലും വയനാട്ടില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റും എ ഗ്രൂപ്പ് നേതാവുമായ ടി സിദ്ദിഖ് തന്നെയെന്ന് ഉറപ്പിച്ച് പ്രചരണവും തുടങ്ങിക്കഴിഞ്ഞു. ഇതോടെ അര്‍ഹിക്കുന്ന രീതിയിലല്ല സീറ്റ് വിഭജനം വന്നതെന്നും എ ഗ്രൂപ്പിന് ഇതോടെ മുന്‍തൂക്കമായെന്നും ആരോപണം ഉയരുകയാണ്.

വര്‍ഷങ്ങളായി ഐ ഗ്രൂപ്പ് കൈവശംവച്ച സീറ്റാണ് വയനാട്. ഏറ്റവുമൊടുവില്‍ അവിടെ ജയിച്ചത് അടുത്തിടെ അന്തരിച്ച എംഐ ഷാനവാസാണ്. അതിനാല്‍ തന്നെയാണ് ഐ ഗ്രൂപ്പ് ഈ സീറ്റ് എ വിഭാഗത്തിന് വിട്ടുകൊടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. എന്നാല്‍ അവസാന നിമിഷം വരെ ഉമ്മന്‍ ചാണ്ടി കടുംപിടിത്തം പിടിച്ചതോടെ അദ്ദേഹത്തെ കൂടെ വിളിച്ച് ചര്‍ച്ച നടത്തി.

ഇതോടെ പ്രിയ ശിഷ്യനായ സിദ്ദിഖിനെ തന്നെ വേണമെന്ന് ഉമ്മന്‍ ചാണ്ടി കടുംപിടിത്തം പിടിക്കുകയും ചെയ്തു. ലീഗിന് കൂടെ താല്‍പര്യമുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനായിരുന്നു ഐ ഗ്രൂപ്പ് നീക്കം. പക്ഷേ, ഇത് പൊളിഞ്ഞു. ഇതോടെ കോഴിക്കോട് ഡിസിസിയിലാണ് ഇപ്പോള്‍ പൊട്ടിത്തെറി നടക്കുന്നത്. ഇത് തിരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

എന്നാല്‍ അനുനയ നീക്കം ഒന്നുമായില്ലെന്ന് സൂചന നല്‍കി ഇന്നലെ കോഴിക്കോട്ടെ ഐ ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേര്‍ന്നു. ഗ്രൂപ്പ് നേതാക്കളായ ചെന്നിത്തലയും കെസി വേണുഗോപാലും സ്ഥാനാര്‍ത്ഥി നിര്‍ണയ ഘട്ടത്തില്‍ താക്കോല്‍ സ്ഥാനങ്ങളില്‍ ഇരുന്നിട്ടും വയനാട് വിട്ടുകൊടുക്കേണ്ടിവന്നു എന്ന ആക്ഷേപമാണ് കോഴിക്കോട്ടെ ഗ്രൂപ്പ് നേതാക്കള്‍ ഉയര്‍ത്തുന്നത്. ഏതായാലും വയനാട് സീറ്റ് പോയെന്ന് ഉറപ്പായതോടെ പകരം ടി സിദ്ദിഖിനെ മാറ്റി കോഴിക്കോട് ഡിസിസി പ്രസിഡന്റ് സ്ഥാനം ഐഗ്രൂപ്പിന് വിട്ടുനല്‍കണമെന്ന ആവശ്യമാണ് ഉയരുന്നത്. എന്തു വിലകൊടുത്തും ഡിസിസി പ്രസിഡന്റ് സ്ഥാനം വേണമെന്ന് ഉറപ്പിക്കാനാണ് ഇവര്‍ ഗ്രൂപ്പ് നേതാക്കളോട് ആവശ്യപ്പെടുന്നത്.

വയനാടിനെ ചൊല്ലി സീറ്റ് ചര്‍ച്ചയ്ക്കിടെ പ്രവര്‍ത്തകര്‍ക്കിടയില്‍ നാണം കെട്ട കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് സീറ്റ് പ്രഖ്യാപനത്തിന് ശേഷവും തലവേദന തുടരുകയാണ് ഇപ്പോള്‍. സംഘടനാ രംഗത്തും പാര്‍ലമെന്ററി രംഗത്തും നടക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ അപ്രമാദിത്തം ആണെന്ന് ഇക്കുറി ഉറപ്പായെന്ന് നേതാക്കള്‍ പറയുന്നു. ഇതിനെതിരെയാണ് ഐ ഗ്രൂപ്പിന്റെ സംസ്ഥാനത്തെ ആദ്യ പ്രതിഷേധ യോഗം കോഴിക്കോട്ട് ഇന്നലെ നടന്നത്. കോഴിക്കോട് യൂത്ത് ഹോസ്റ്റലിലായിരുന്നു യോഗം.

സീറ്റ് വിട്ടുനല്‍കിയ ഐഗ്രൂപ്പ് സംസ്ഥാന നേതൃത്വത്തിന് നട്ടെല്ലില്ലെന്ന ആക്ഷേപം ഉന്നയിച്ച് കൊണ്ടാണ് ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത് വന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യന്‍, പി.എം നിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് കോഴിക്കോട് യോഗം ചേര്‍ന്നത്. ഇതോടെ സീറ്റ് ചര്‍ച്ചയില്‍ പുകഞ്ഞ് കൊണ്ടിരുന്ന സംസ്ഥാന ഐഗ്രൂപ്പ് നേതൃത്വത്തിന്റെ ആദ്യ പൊട്ടിത്തെറി കൂടിയായി യോഗം. ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാതിരിക്കാന്‍ എത്രയും വേഗം സമവായം ഉണ്ടാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

ഐഗ്രൂപ്പ് കൈവശം വെച്ചിരുന്ന ഡി.സി.സി പ്രസിഡന്റ് സ്ഥാനം കഴിഞ്ഞ കുറച്ച് കാലമായി എ ഗ്രൂപ്പിന്റെ കയ്യിലേക്ക് പോയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വയനാടും പോയത്. ഇതോടെയാണ് ഗ്രൂപ്പ് നേതൃത്വം പരസ്യ പ്രതികരണവുമായി രംഗത്ത് വന്ന്.

രമേശ് ചെന്നിത്തലയും, കെ.സി വേണുഗോപാലുമെല്ലാം ഐഗ്രൂപ്പ് നേതാക്കളാണെന്നാണ് പറയുന്നതെങ്കിലും ഷൈന്‍ ചെയ്യുന്നത് ഉമ്മന്‍ ചാണ്ടിയാണെന്ന് മുന്‍ ഡി.സി.സി പ്രസിഡന്റ് കൂടിയായ വീരാന്‍കുട്ടി പറഞ്ഞു. പ്രവര്‍ത്തകരെല്ലാം അപമാനിതരായി നില്‍ക്കുകയാണ്. ഒരു കാര്യവും നേടിയെടുക്കാന്‍ കഴിയുന്നില്ലെന്നും അദ്ദഹം ചൂണ്ടിക്കാട്ടി. ഡി.സി.സി പ്രസിഡന്റ് സ്ഥാനം ലഭിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇറങ്ങണ്ട എന്നതടക്കമുള്ള തീരുമാനത്തിലേക്ക് പോവുമെന്ന തരത്തിലും ചര്‍ച്ചകളുണ്ട്. അങ്ങനെ വന്നാല്‍ നിര്‍ണായ മത്സരം നടക്കുന്ന വടകരയും കോഴിക്കോട്ടും വയനാടും എല്ലാം ഗ്രൂപ്പ് തിരിഞ്ഞുള്ള പാലംവലിക്കും സാധ്യത തെളിയും. ഇത് ഒഴിവാക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്.

വയനാട് മത്സരത്തില്‍ ഗ്രൂപ്പ് സമവാക്യം പാലിച്ച് പി.എം നിയാസ് അടക്കമുള്ളവരുടെ പേര് ആദ്യം ഉയര്‍ന്ന് വന്നിരുന്നുവെങ്കിലും ഉമ്മന്‍ ചാണ്ടി സീറ്റ് പിടിച്ചെടുത്ത് ടി.സിദ്ദിഖിന് നല്‍കുകയായിരുന്നു. വയനാട് സീറ്റിനെച്ചൊല്ലി തര്‍ക്കം തുടര്‍ന്നതോടെ സീറ്റ് പ്രഖ്യാപനം അനന്തമായി നീണ്ടു. ഒടുവില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളായി മുരളി വടകരയിലും രാജ്മോഹന്‍ ഉണ്ണിത്താന്‍ കോഴിക്കോടും സിദ്ദിഖ് വയനാട്ടിലും സ്ഥാനാര്‍ത്ഥികളായി. എതായാലും സിദ്ദിഖിന്റെ പ്രഖ്യാപനം വന്നില്ലെങ്കിലും അദ്ദേഹം തന്നെ സ്ഥാനാര്‍ത്ഥിയെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഡിസിസി ഇത് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ നിരാശയും ഉണ്ടാക്കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category