1 GBP = 89.40 INR                       

BREAKING NEWS

ബിജെപി കേന്ദ്ര നേതൃത്വത്തിന് ബിഎസ് യെദിയൂരപ്പ 1000 കോടി നല്‍കി; യെദിയൂരപ്പയുടെ ഡയറി പുറത്തുവിട്ട് ബിജെപിക്കെതിരെ സമീപകാല ചരിത്രത്തിലെ വലിയ അഴിമതി ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ്; അദ്വാനിക്കും മുരളീ മനോഹര്‍ ജോഷിക്കും അമ്പതു കോടിയും ഗഡ്കരിക്കും ജെയ്റ്റ്ലിക്കും 150 കോടി വീതവും രാജ്നാഥ് സിംഗിന് നൂറുകോടിയും കൊടുത്തു; വമ്പന്‍ പണപ്പിരിവിന്റെ വിവരങ്ങള്‍ കാരവാന്‍ മാഗസിന്‍ പുറത്തുവിട്ടെന്നും കോണ്‍ഗ്രസ്; തിരഞ്ഞെടുപ്പിന് മുമ്പ് മോദിക്കും പാര്‍ട്ടിക്കുമെതിരെ കോണ്‍ഗ്രസിന്റെ 'സര്‍ജിക്കല്‍ സ്ട്രൈക്ക്'

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ബിജെപി കേന്ദ്രനേതൃത്വത്തിന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന നേതാവുമായ ബിഎസ് യെദിയൂരപ്പ ആയിരം കോടിയിലേറെ രൂപ നല്‍കിയെന്ന വമ്പന്‍ ആരോപണവുമായി കോണ്‍ഗ്രസ്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യമുന്നയിച്ചാണ് ബിജെപിക്കെതിരെ ഞെട്ടിക്കുന്ന വിവരം ഇന്ന് ഉച്ചയോടെ പത്രസമ്മേളനത്തില്‍ പുറത്തുവിട്ടത്.

അരുണ്‍ ജയ്റ്റ്‌ലിയും രാജ്‌നാഥ് സിംഗും ഗഡ്കരിയും മുരളീ മനോഹര്‍ ജോഷിയും ഉള്‍പ്പെടെ നേതാക്കള്‍ക്കാണ് പണം കൈമാറിയതെന്ന് കോണ്‍ഗ്രസ് യെദിയൂരപ്പയുടെ ഡയറിയിലെ വിവരങ്ങള്‍ പുറത്തുവിട്ടാണ് സ്ഥാപിക്കുന്നത്. കോഴപ്പണമാണ് ദേശീയ നേതാക്കള്‍ക്ക് നല്‍കിയതെന്ന് യെദിയൂരപ്പ ഡയറിക്കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും ഇക്കാര്യമെല്ലാം അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് സുര്‍ജേവാല പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ഡയറിയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ ബിജെപി കേന്ദ്ര നേതൃത്വത്തിന് എതിരെ വമ്പന്‍ വെളിപ്പെടുത്തലാണ് കോണ്‍ഗ്രസ് നടത്തുന്നത്.

ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ചര്‍ച്ചയാകുന്ന അഴിമതി ഇടപാടുകളും കോഴ ഇടപാടുകളും സംബന്ധിച്ച വിവരങ്ങള്‍ യെദിയൂരപ്പയുടെ ഡയറിയില്‍ നിന്ന് വെളിപ്പെടുന്നതായി കോണ്‍ഗ്രസ് പറയുന്നു. കാവല്‍ക്കാരന്‍ കള്ളനാണെന്നും വന്‍ കൊള്ളയാണ് നടന്നിരിക്കുന്നതെന്നും ആവര്‍ത്തിച്ചാണ് പത്രസമ്മേളനം.

അതേസമയം, കാരവാന്‍ മാഗസിന്‍ പുറത്തുവിട്ടതെന്ന് വ്യക്തമാക്കി യെദിയൂരപ്പയുടെ ഡയറിക്കുറിപ്പുകളുടെ പകര്‍പ്പാണ് പുറത്തുവിട്ടത്. മുതിര്‍ന്ന നേതാക്കളായ അദ്വാനിക്കും മുരളീ മനോഹര്‍ ജോഷിക്കും ഉള്‍പ്പെടെ പണം നല്‍കിയെന്ന് പറയുന്നതോടെ വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത്തരത്തില്‍ പണം കൈമാറിയതെന്ന തരത്തിലാണ് ചര്‍ച്ചയാകുന്നത്. ഇത് കോഴയായി കിട്ടിയതാണെന്നും പറയുന്ന ഡയറിക്കുറിപ്പുകളില്‍ ജഡ്ജിമാര്‍ക്കും കോടികള്‍ നല്‍കിയെന്നാണ് പറയുന്നത്. അദ്വാനിക്കും മുരളീ മനോഹര്‍ ജോഷിക്കും അമ്പതുകോടി വീതവിം ഗഡ്കരിക്കും ജെയ്റ്റ്ലിക്കും 150 കോടി വീതവും കൈമാറിയെന്നാണ് ആക്ഷേപം. രാജ്നാഥ് സിംഗിന് നൂറുകോടിയും കൊടുത്തെന്നും ജഡ്ജിമാര്‍ക്ക് അഞ്ഞൂറുകോടി നല്‍കിയെന്നുമെല്ലാം വെളിപ്പെടുത്തലുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും വന്‍ അഴിമതിയാണ് നടന്നതെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്.

ഏതായാലും തിരഞ്ഞെടുപ്പുകാലത്ത് വലിയ ചര്‍ച്ചയാകുന്ന കോഴ ഇടപാട് ബിജെപിയെ വലിയ പ്രതിരോധത്തിലാക്കുമെന്ന നിലയിലാണ് കാര്യങ്ങള്‍. ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ഡയറി എന്ന് വ്യക്തമാക്കിയാണ് ഇക്കാര്യം കോണ്‍ഗ്രസ് പുറത്തുവിടുന്നത്. ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് പത്തുകോടി നല്‍കി എന്നതുള്‍പ്പെടെയാണ് ആരോപണം. യെദിയൂരപ്പയുടെ ഒപ്പുള്ള ഡയറിക്കുറിപ്പാണ് പുറത്തുവന്നിട്ടുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category