1 GBP = 87.20 INR                       

BREAKING NEWS

ബര്‍മിങാമിനെ മനോഹരമാക്കുവാന്‍ ക്‌നാനായ വനിതകള്‍ ഒരുങ്ങുന്നു; അമ്മമാര്‍ പങ്കെടുക്കുന്ന പ്രൗഢ ഗംഭീരമായ മദേഴ്‌സ് ഡേ ആഘോഷം ഏപ്രില്‍ ആറിന് നടക്കും

Britishmalayali
kz´wteJI³

യുകെയിലെ എല്ലാ ക്‌നാനായ അമ്മമാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഏപ്രില്‍ ആറിന് യുകെകെസിഎ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് രാവിലെ 10 മുതല്‍ വൈകിട്ടു നാലു മണി വരെ അമ്മമാരുടെ ദിനം പ്രൗഢഗംഭീരമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചു. അതിനു വേണ്ട ഒരുക്കങ്ങള്‍ ടെസ്സി ബെന്നി മാവേലിയുടെ നേതൃത്വത്തിലുള്ള വിമന്‍സ് ഫോറം കമ്മിറ്റി നടത്തിവരുന്നു. രാവിലെ പത്തുമണിക്ക് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും.

ഈ ആഘോഷങ്ങളുടെ ഭാഗമായി മിലി തോമസിന്റെ (ചെസ്റ്റര്‍ഫീല്‍ഡ്) അനുഭവസാക്ഷ്യവും പാരന്റിങ്ക്‌ലാസും ജെയ്മോന്‍ ലൂക്കോസ് (വൂസ്റ്റര്‍) നയിക്കുന്ന യോഗ ക്ലാസ്സ്, ആന്‍ തോമസി (ബിര്‍മിങ്ഹാം)ന്റെ ബ്യൂട്ടി ടിപ്‌സ് എന്നിവയും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ വിമന്‍സ് ഫോറം കമ്മിറ്റി സംഘടിപ്പിക്കുന്ന വിവിധ ഗെയിംസും ഉണ്ടായിരിക്കുന്നതാണ്.

ഈ ആഘോഷവേളയില്‍ പങ്കെടുക്കുവാനായി യുകെയിലെ എല്ലാ ക്‌നാനായ വനിതകളെയും ഏപ്രില്‍ ആറിന് ബിര്‍മിങ്ഹാമിലെ യുകെകെസിഎ കമ്മ്യൂണിറ്റി സെന്ററിലേക്ക് ക്ഷണിക്കുന്നു.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category