1 GBP = 93.50 INR                       

BREAKING NEWS

ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങളുടെ ആവേശം ചോരാതെ യുകെ മലയാളികള്‍ക്കും ആസ്വദിക്കാം; വിവോ ഐപിഎല്‍ 2019ന്റെ ലൈവ് സംപ്രേക്ഷണാവകാശം സ്വന്തമാക്കി യപ്പ് ടിവി; ഓസ്‌ട്രേലിയ, സൗത്ത് ഈസ്റ്റ് ഏഷ്യാ അടക്കം എല്ലാ രാജ്യങ്ങളിലും ലൈവ് സംപ്രേക്ഷണം

Britishmalayali
kz´wteJI³

ഡല്‍ഹി: ദക്ഷിണേന്ത്യന്‍ ലോകത്ത് മുന്‍നിരയില്‍ നില്‍ക്കുന്ന ഒടിടിയായ യപ്പ് ടിവി ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിക്കാന്‍ എത്തുകയാണ് ഇത്തവണ. ഇന്ത്യയ്ക്കു പുറത്ത് ക്രിക്കറ്റ് മത്സരം സംപ്രേക്ഷണം ചെയ്യാനുള്ള അവകാശമാണ് യപ്പ് ടിവി നേടിയിരിക്കുന്നത്. അതിനാല്‍ തന്നെ, ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്ക് ലോകത്തിലെ ഏറ്റവും വലിയ ട്വന്റി/20 ടൂര്‍ണമെന്റ് ലൈവായി തന്നെ കാണുവാന്‍ സാധിക്കും.

യൂറോപ്പ്, ഓസ്‌ട്രേലിയ, സൗത്ത് ഈസ്റ്റ് ഏഷ്യാ രാജ്യങ്ങളിലെ ക്രിക്കറ്റ് പ്രേമികള്‍ക്കും മാത്രമല്ല, സൗത്ത്, സെന്‍ട്രല്‍ അമേരിക്ക, സെന്‍ട്രല്‍, സൗത്ത് ഈസ്റ്റ് ഏഷ്യ അടക്കമുള്ള ലോകത്തെ മറ്റു മുഴുവന്‍ രാജ്യങ്ങളിലും സംപ്രേക്ഷണം ചെയ്യാനുള്ള അവകാശമാണ് യപ്പ് ടിവിക്ക് ലഭിച്ചിരിക്കുന്നത്. സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. വിവോ ഐപിഎല്‍ 2019 ലൈവായി തന്നെ കാണുവാനും ആസ്വദിക്കുവാനുള്ള അവസരം നല്‍കുകയാണ് യപ്പ് ടിവി. വിവോ ഐപിഎല്‍ 2019ന്റെ സംപ്രേക്ഷണാവകാശം യപ്പ് ടിവിക്കു ലഭിച്ചതോടെയാണ് കായിക പ്രേമികള്‍ക്ക് ഈ അവസരം ലഭിക്കുന്നത്. മാത്രമല്ല, യപ്പ് ടിവിയുടെ നിലവിലുള്ള ഉപഭോക്താക്കള്‍ക്കും പുതുതായി തുടങ്ങുന്നവര്‍ക്കുമായി പുതിയ നിരവധി പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്.

യപ്പ് ടിവിയിലൂടെ ഐപിഎല്‍ 2019 ഉപഭോക്താക്കള്‍ക്കായി ലൈവ് ആയി നല്‍കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് യപ്പ് ടിവി സ്ഥാപകനും സിഇഒയുമായ ഉദയ റെഡ്ഡി പറഞ്ഞു. ഐപിഎല്‍ 12-ാം സീസണിന്റെമികച്ച സംപ്രേക്ഷണം ആയിരിക്കും കാഴ്ചക്കാര്‍ക്ക് ലഭിക്കുക. അതിനുള്ള ഒരുക്കത്തിലാണ് യപ്പ് ടിവി ഇപ്പോള്‍. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് യാതൊരു അസൗകര്യങ്ങളും കൂടാതെ കഴി കാണുവാനുള്ള സൗകര്യമാണ് ഞങ്ങള്‍ ഒരുക്കുന്നത്. പ്രേക്ഷകര്‍ എവിടെയിരുന്നാലും, ഏതു സമയത്തും യാതൊരു അസൗകര്യങ്ങളും ഇല്ലാതെ ലൈവായി കാണുവാനുള്ള സൗകര്യം ലഭ്യമാകും. ഇതിനായി വലിയ ഇന്റര്‍നെറ്റ് ശൃംഖലയാണ് ഒരുക്കുന്നതെന്ന് ഉദയ് റെഡ്ഡി പറഞ്ഞു.

ഇന്ന് ആരംഭിക്കുന്ന ഐപിഎല്‍ 12-ാം സീസണിന് ഇന്നാണ് തുടക്കമാകുക. എട്ടു ടീമുകള്‍ മത്സരിക്കുന്ന 60 മാച്ചുകളാണ് ഈ സീസണില്‍ ഉണ്ടാവുക. ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുക. ഓസ്‌ട്രേലിയ, യൂറോപ്പ്, സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക, തുടങ്ങി സൗത്ത് ആന്റ സെന്‍ട്രല്‍ അമേരിക്ക, സെന്‍ട്രല്‍ ആന്റ് സൗത്ത് ഈസ്റ്റ് അടക്കമുള്ള മറ്റു രാജ്യങ്ങളിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇന്ന് മുതല്‍ ഈ കായിക മാമാങ്കം ആസ്വദിക്കാവുന്നതാണ്.

എല്ലാ ക്രിക്കറ്റ് പ്രേമികള്‍ക്കും യപ്പ് ടിവിയുടെ വെബ്സൈറ്റില്‍ നിന്നും ഈ സൗകര്യം സബ്സ്‌ക്രൈബ് ചെയ്ത് യപ്പ് ടിവിയിലൂടെ ലൈവായി ആസ്വദിക്കാവുന്നതാണ്. https://www.yupptv.com/cricket/ipl-2019/live-streaming എന്ന ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ലോഗിന്‍ ചെയ്‌തോ യപ്പ് ടിവി ആപ്പ്, ഐഒഎസ് ഫോണുകള്‍, ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകള്‍, ഇന്റര്‍നെറ്റ് കണക്ഷനുള്ള ഏതെങ്കിലും ഡിവൈസ് എന്നിവയിലൂടെ ഏഷ്യാ കപ്പ് മത്സരം കാണാവുന്നതാണ്. 
ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ബേസ്ഡ് ടിവിയാണ് യപ്പ് ടിവി. 200 ലധികം ടിവി ചാനലുകളും രണ്ടായിരത്തിലധികം സിനിമകളും ഇന്ത്യയില്‍ ലഭ്യമാക്കുന്നു. മാധ്യമങ്ങളിലും വിനോദമേഖലയിലും നിക്ഷേപം നടത്തുന്നതിന്, യപ്പ് ടിവിക്ക് ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനിയായ കെ.കെ.ആര്‍. സ്ഥാപിച്ച പാന്‍-ഏഷ്യന്‍ പ്ലാറ്റ്ഫോം എമറാള്‍ഡ് മീഡിയയില്‍ നിന്നും ഫണ്ട് ലഭിച്ചിരുന്നു. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്കായും ഇന്ത്യയില്‍ മികച്ച പ്രീമിയം കണ്ടന്റ് ലഭ്യമാക്കുന്നതിലും ഇന്റര്‍നെറ്റ് പേ ടിവി പ്ലാറ്റ്ഫോമില്‍ ഒന്നാം സ്ഥാനം യപ്പ് ടിവി നേടിയിട്ടുണ്ട്.

ഏറ്റവം കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ഇന്ത്യന്‍ സ്മാര്‍ട്ട് ടിവി ആപ്പും 4.0 ഉപയോക്തൃ റേറ്റിംഗും ഉള്ള യപ്പ് ടിവിയ്ക്ക് 13 മില്ല്യണ്‍ മൊബൈല്‍ ഡൗണ്‍ലോഡ്സും ഉണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category