1 GBP = 87.20 INR                       

BREAKING NEWS

ഇന്നലെ ബ്രെക്സിറ്റ് വിരുദ്ധ ലണ്ടന്‍ പാര്‍ലിമെന്റ് മാര്‍ച്ചിന് എത്തിയത് പത്ത് ലക്ഷത്തിലേറെ പേര്‍; പാട്ടുപാടിയും നൃത്തം ചവിട്ടിയും നഗരം സ്തംഭിപ്പിച്ചത് ലക്ഷങ്ങള്‍; നായക്കുട്ടികള്‍ പോലും ബ്രെക്സിറ്റ് റാലിയിലെത്തി; ബ്രെക്സിറ്റ് റദ്ദാക്കാനുള്ള ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഇതു വരെ 50 ലക്ഷം പേര്‍ ഒപ്പിട്ടു

Britishmalayali
kz´wteJI³

ബ്രെക്സിറ്റ് പ്രകിയ ഉടനടി നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ ബ്രെക്സിറ്റ് വിരുദ്ധ ലണ്ടന്‍ മാര്‍ച്ചില്‍ പത്ത് ലക്ഷത്തിലേറെ പേരാണെന്ന് റിപ്പോര്‍ട്ട്. പാട്ടുപാടിയും നൃത്തം ചവിട്ടിയും നഗരം സ്തംഭിപ്പിച്ചത് ലക്ഷങ്ങളാണ്. നായക്കുട്ടികള്‍ പോലും ബ്രെക്സിറ്റ് റാലിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.  ബ്രെക്സിറ്റ് റദ്ദാക്കാനുള്ള  ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഇതു വരെ 50 ലക്ഷം പേരാണ് ഒപ്പിട്ടിരിക്കുന്നത്.2003ല്‍ ലണ്ടനില്‍ വച്ച് നടന്ന ഇറാഖ് മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും വലിയ ജനമുന്നേറ്റമായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ബ്രെക്സിറ്റ് കാന്‍സല്‍ ചെയ്യണെമെന്നാവശ്യപ്പെട്ട് ലോഞ്ച് ചെയ്തിരിക്കുന്ന പെറ്റീഷനില്‍ 4.5 മില്യണ്‍ പേരാണ് ഒപ്പിട്ടിരിക്കുന്നത്.ഹൈഡ് പാര്‍ക്കില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് ലക്ഷക്കണക്കിന് പേര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇന്നലെ  നടന്ന മാര്‍ച്ച് പീപ്പിള്‍സ് വോട്ട് മാര്‍ച്ച് എന്നാണറിയപ്പെടുന്നത്. നിക്കോള സ്ടര്‍ജന്‍ക, ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, ടോം വാട്സന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കാനെത്തിയിരുന്നു. സെന്‍ട്രല്‍ ലണ്ടനില്‍ നടന്ന പ്രതിഷേധത്തില്‍ ലക്ഷക്കണക്കിന് പേര്‍ പങ്കെടുത്തുവെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.

യുകെ യൂണിയനില്‍ നിന്ന് വിട്ട് പോകുന്നതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി മുന്നോട്ട് വന്ന് കൊണ്ടിരിക്കുന്നത് ലക്ഷക്കണക്കിന് പേരാണ്. മുന്‍ ടോറി കാബിനറ്റ് മിനിസ്റ്ററായ ജസ്റ്റിന്‍ ഗ്രീനിംഗ്, മുന്‍ അറ്റോര്‍ണി ജനറലായ ഡൊമിനിക് ഗ്രീവ്,  മുന്‍ ടോറി യും നിലവില്‍ സ്വതന്ത്ര എംപിയുമായ അന്ന സൗബ്രി, ലിബറല്‍ ഡെമോക്രാറ്റ് ഡെപ്യൂട്ടി ലീഡര്‍ ജോ സ്വിന്‍സന്‍, ഗ്രീന്‍ പാര്‍ട്ടി എംപി കരോലിനെ ലുക്കാസ്, എസ്എന്‍പി വെസ്റ്റ് മിന്‍സ്റ്റര്‍ ലീഡര്‍ ലാന്‍ ബ്ലാക്ക്ഫോര്‍ഡ് എന്നിവരും റാലിയില്‍ സംസാരിച്ചിരുന്നു.

ഒക്ടോബറില്‍ ബ്രെക്സിറ്റിനെതിരെ നടന്ന റാലിയില്‍ പങ്കെടുത്ത ഏഴ് ലക്ഷത്തോളം പേരേക്കാള്‍ കൂടുതല്‍ പേര്‍ ഇന്നലത്തെ മാര്‍ച്ചിനെത്തുമെന്ന് സംഘാടകര്‍ നേരത്തെ തന്നെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. റാലിയില്‍ എത്ര മാത്രം പേര്‍ പങ്കെടുത്തുവെന്ന് വെളിപ്പെടുത്താന്‍ മെട്രൊപൊളിറ്റന്‍ പോലീസ് വിസമ്മതിച്ചിരുന്നു. ഒരു മില്യണ്‍ പേരുടെ കരുത്ത് തങ്ങള്‍ക്കുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച ടോം വാട്സന്‍ അവകാശപ്പെട്ടിരുന്നു.തന്റെ പത്ത് വയസായ മകളുടെ ശോഭനമായ ഭാവിക്ക് വേണ്ടിയാണ് താന്‍ ബ്രെക്സിറ്റിനെ എതിര്‍ക്കുന്നതെന്നും വാട്സന്‍ വെളിപ്പെടുത്തിയിരുന്നു.

റഫറണ്ടത്തില്‍ വോട്ട് ചെയ്തവരുടെ വികാരം നടപ്പിലാക്കുന്നതിനാണ് തന്റെ ഡീലിലൂടെ ശ്രമിക്കുന്നതെന്നാണ് വാട്സന് തെരേസ മേയ് മറുപടിയേകിയിരിക്കുന്നത്. ബ്രെക്സിറ്റ് തീര്‍ത്തും പ്രതിസന്ധിയിലായിരിക്കുന്നുവെന്നാണ് മാര്‍ച്ചില്‍ സംസാരിച്ച സാദിഖ് ഖാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.ലേബരിന്റെ ജെസ് ഫിലിപ്സ് തന്റെ മകനൊപ്പമായിരുന്നു മാര്‍ച്ചിനെത്തിയിരുന്നത്. യൂണിയനില്‍ നിന്നും വിട്ട് പോകുന്നതിനെ അനുകൂലിച്ച് നോട്ടിംഗ്ഹാം ഷെയറില്‍ നേരത്തെ നടന്ന മാര്‍ച്ചില്‍ മുന്‍ യുകിപ് ലീഡറായ നിഗെല്‍ ഫെരാജ് പങ്കെടുത്തിരുന്നു.

ബ്രെക്സിറ്റിന്റെ പേരില്‍ തെരേസ രാജ്യത്തെ അപമാനിച്ചിരിക്കുന്നുവെന്നാണ് അനുയായികളോട് ഫെരാജ് പ്രഖ്യാപിച്ചിരിക്കുന്നത്. ലണ്ടനിലെ ബ്രെക്സിറ്റ് വിരുദ്ധ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കായി നൂറ് കണക്കിന് കോച്ചുകളും ചാര്‍ട്ടേഡ് ട്രെയിനും സംഘാടകര്‍ ഏര്‍പ്പെടുത്തിയിരുന്നു. 

നായക്കുട്ടികള്‍ പോലും ബ്രെക്സിറ്റ് റാലിയിലെത്തി
തങ്ങളുടെ ഉടമസ്ഥരുടെ ബ്രെക്സിറ്റ് വിരുദ്ധ വികാരത്തെ പിന്തുണച്ച് നിരവധി നായക്കുട്ടികള്‍ പോലും ലണ്ടനിലെ മാര്‍ച്ചിനെത്തിയത് ശ്രദ്ധേയമായി. നായകളുടെ മേല്‍ ബ്രെക്സിറ്റി വിരുദ്ധ ബാനറുകള്‍ പുതപ്പിച്ചതും രസകരമായ കാഴ്ചയായിരുന്നു.ചില നായകളുടെ ശരീരത്തില്‍ തെരേസയെ പരിഹസിച്ച് കൊണ്ടുള്ള പാവകളെയും തൂക്കിയിട്ടിരുന്നു.ചില നായക്കുട്ടികള്‍ തെരേസയുടെ രൂപമുള്ള പാവകളെ കടിച്ച് പിടിച്ചാണ് മാര്‍ച്ചില്‍ അണിചേര്‍ന്നത്.മാര്‍ച്ച് 29ന് യുകെ യൂണിയനില്‍ നിന്നും വിട്ട് പോകുന്നത് ഏപ്രില്‍ 12ലേക്ക് നീട്ടാന്‍ ഈ ആഴ്ച ബ്രസല്‍സില്‍ വച്ച് നടന്ന ചര്‍ച്ചയിലൂടെ അനുവാദം നേടിയെടുത്തിരുന്നു. രണ്ട് വട്ടം കോമണ്‍സില്‍ പരാജയപ്പെട്ട ഡീല്‍ വീണ്ടും അടുത്ത ആഴ്ച കോമണ്‍സില്‍ വോട്ടിനിടാന്‍ തെരേസ ഒരുങ്ങുന്നതിനിടയിലാണ് മാര്‍ച്ച് നടന്നിരിക്കുന്നതെന്നത് നിര്‍ണായകമാണ്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category