1 GBP = 92.50 INR                       

BREAKING NEWS

ഷാജി ലൂക്കോസ് ചെയര്‍മാനായി തുടരും; ജഗദീഷ് നായര്‍ വൈസ് ചെയര്‍മാനായും ജോര്‍ജ് സെക്രട്ടറിയായും സൈമണ്‍ ട്രഷററായും ഒരു തവണ കൂടി; രശ്മി പ്രകാശും, സോണിയും അടക്കം അഞ്ച് പുതിയ ട്രസ്റ്റിമാര്‍; ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതാക്കള്‍ ഇവര്‍; ചാരിറ്റി സ്‌നേഹ സംഗമം ഹൃദ്യമായി

Britishmalayali
kz´wteJI³

യുകെയിലെ മലയാളികളുടെ നന്മയുടെ പ്രതീകമായി വളര്‍ന്ന പന്തലിച്ച ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ കഴിഞ്ഞദിവസത്തെ പോലെ തന്നെ ഈ വര്‍ഷവും സമഗ്രമായ പൊളിച്ചെഴുത്ത് നടത്തി. പുതിയതായി അഞ്ച് പേര്‍ കൂടി ട്രസ്റ്റികളായി എത്തിയതാണ് ഇത്തവണത്തെ പ്രധാന പരിഷ്‌കാരം. മുന്‍ ജോയന്റ് സെക്രട്ടറി സോണി ചാക്കോയും എഴുത്തുകാരിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ രശ്മി പ്രകാശും ഉള്‍പ്പെടെയുള്ളവരാണ് ഈ അഞ്ച് പേര്‍. എന്നാല്‍ ഷാജന്‍ സ്‌കറിയ, സാം തിരുവാതിലില്‍, കെ ആര്‍ ഷൈജുമോന്‍, കെഡി ഷാജിമോന്‍ തുടങ്ങിയ ആദ്യകാല ട്രസ്റ്റിമാര്‍ ഇക്കുറിയും പുറത്ത് തന്നെയാവും.

മുന്‍വര്‍ഷത്തെ മുഴുവന്‍ ഭാരവാഹികളും അതേ സ്ഥാനത്ത് തന്നെ തുടരാന്‍ ആയിരുന്നു ഇന്നലെ ബാത്തില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ തീരുമാനമായത്. ഇതനുസരിച്ച് ഈ വര്‍ഷം കൂടി ചെയര്‍മാനായി ബെല്‍ഫാസ്റ്റില്‍  താമസിക്കുന്ന ഷാജി ലൂക്കോസും വൈസ് ചെയര്‍മാനായി ബാത്തില്‍ താമസിക്കുന്ന സ്ട്രെക്ചറല്‍ എഞ്ചിനീയറും ഹിന്ദു സമാജം നേതാവുമായ ജഗദീഷ് നായരും തുടരും.  ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ഭരണാധികാരി കൂടിയായ ജോര്‍ജ് എടത്വാ സെക്രട്ടറിയായും തുടരുമ്പോള്‍ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടത് സൗത്താംപ്ടണില്‍ താമസിക്കുന്ന ബാന്‍ഡ് 7 നഴ്സായ സൈമണ്‍ ജേക്കബ്ബ് തന്നെയാണ്. ബാത്ത് എന്‍എച്ച്എസ് ട്രസ്റ്റിലെ നഴ്സായ പ്രസന്ന ഷൈന്‍ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജോയിന്റ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടത് ബ്രോംലിയില്‍ താമസിക്കുന്ന സോളിസിറ്റര്‍ കൂടിയായ അഫ്സല്‍ അവഞ്ഞിപ്പുറത്ത് ആണ്. ട്രസ്റ്റിമാരായി ടോമിച്ചന്‍ കൊഴുവനാലും, സൈമി ജോര്‍ജ്, സാബു ചുണ്ടക്കാട്ടില്‍, റോയ് സ്റ്റീഫന്‍,എന്നിവര്‍ക്കൊപ്പം ഫ്രാന്‍സിസ് ആന്റണി, സോണി ചാക്കോ, രശ്മി പ്രകാശ് രാജേഷ്, ജിമ്മി ജോര്‍ജ്, മാനുവല്‍ മാത്യു എന്നിവരാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍. ഇതില്‍ സോണി ചാക്കോ മുന്‍ ജോയ്ന്റ് സെക്രട്ടറിയും ഫ്രാന്‍സിസ് ആന്റണി മുന്‍ ചെയര്‍മാനുമാണ്.

ബാത്തില്‍ ഇന്നലെ ഉച്ചതിരിഞ്ഞാണ് യോഗത്തിന് തുടക്കമായത്. ഒരു മണിയോടെ  നിലവിലുള്ള ട്രെസ്റ്റിമാരുടെ യോഗം ചേരുകയും, വാര്‍ഷിക ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കാനുള്ള റിപ്പോര്‍ട്ട് പാസാക്കുകയും കണക്കുകളും പാസാക്കുകയും ചെയ്തു. തുടര്‍ന്ന് 2.30 ആരംഭി്ച്ച വര്‍ഷത്തെ വാര്‍ഷിക പൊതുയോഗം ജഗദീഷ് നായര്‍ സ്വാഗതം ആശംസിച്ചതോടെ തുടക്കമായി. തുടര്‍ന്ന് ചെയര്‍മാനായിരുന്ന ഷാജി ലൂക്കോസ് അദ്ധ്യക്ഷ പ്രസംഗം നടത്തുകയും തുടര്‍ന്ന് സെക്രട്ടറി വര്‍ക്കിങ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് വരും വര്‍ഷത്തില്‍ സ്‌കൈ ഡൈവിങ്, കാര്‍ണിവല്‍ തുടങ്ങിയ കാര്യങ്ങള്‍ നടത്താനായി തീരുമാനിക്കുകയും അതിനായി കമ്മിറ്റിയെ എടുക്കയും ചെയ്തു. ഈ കമ്മറ്റിക്ക് ജഗദീഷ് നായര്‍ ജനറല്‍ കണ്‍വീനറായും അഫ്‌സല്‍, ടോമിച്ചന്‍, സാബു, സൈമി, റോയ് സ്റ്റീഫന്‍, സാം തിരുവാതിലില്‍, അജിമോന്‍ ഇടക്കര, സിബി മേപ്പത്ത് , കെ ഡി ഷൈജുമോന്‍ എന്നിവരെയും തെരഞ്ഞെടുത്തു. ഇവരായിരിക്കും വരും വര്‍ഷത്തേക്കുള്ള പരിപാടികള്‍ക്ക് നേതൃത്വം നല്കുക.

തുടര്‍ന്ന് മീറ്റ് ആന്റ് ഗ്രീറ്റ് എന്ന പരിപാടി സംഘടിപ്പിച്ചു. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനുമായി ഏതെങ്കിലും തരത്തില്‍ സഹകരിക്കുന്നവരുടെ കൂട്ടായ്മയാണ് മീറ്റ് ആന്റ് ഗ്രീറ്റ് എന്ന പരിപാടി സംഘടിപ്പിച്ചത്. സൗത്താംപ്ടണിലെ ഉണ്ണികൃഷ്ണന്‍, സിബി മേപ്രത്ത് എന്നിവരുടെയും അമ്മ ചാരിറ്റിയുടെയും നേതൃത്വത്തിലുള്ളവരാണ് ഇതിന് നേതൃത്വം നല്കിയത്. ബാത്തില്‍ നിന്നും ട്രസ്റ്റിമാരായ ജഗദീഷ് നായര്‍, പ്രസന്ന ഷൈന്‍ എന്നിവര്‍ എ്ല്ലാപരിപാടികള്‍ക്കും നേതൃത്വം കൊടുത്തു.

ചടങ്ങില്‍ പങ്കെടുക്കാനായി നിരവധിയാളുകളാണ് എത്തിയിരുന്നത്. ത്രീ പിക്ക് ചലഞ്ച്, ഫ്‌ളഡ് റീലിഫ്, അപ്പീല്‍ തുടങ്ങിയ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ ചടങ്ങില്‍ സാക്ഷ്യം വഹിച്ചു.കൗണ്‍സിലര്‍ ടോം ആതിദ്യ വിശിഷ്ടാതിഥിയായി ചടങ്ങില്‍ പങ്കെടുത്തു. സന്ദര്‍ലന്റില്‍ നിന്നുള്ള സിബി തോമസ്,  പ്രസന്ന ഷൈന്‍, ഷാജി ലൂക്കോസും, ഷൈജുമോന്‍, റോയ് സ്റ്റീഫന്‍, സാം തിരുവാതിലില്‍ ചടങ്ങില്‍ സംസാരിക്കുകയും അഭിപ്രായങ്ങള്‍ പങ്ക് വയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ചാരിറ്റിയുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ സഹായിച്ചുകൊണ്ടിരുന്ന സംഘടനകള്‍ക്കും, വ്യക്തികള്‍ക്കും സര്‍്ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.കൂടാതെ മേരിസ് മീല്‍ എന്ന ചാരിറ്റിക്ക് 500 പൗണ്ടിന്റെ ചെക്ക് ചടങ്ങില്‍ കൈമാറി.സൗത്താംപ്ടണിലെ സണ്ടേ ലഞ്ച് പ്രൊജക്ടണിനും 500 പൗണ്ടിന്റെ ചെക്ക് ടോം ആതിഥ്യ കൈമാറി.

നേതൃത്വ നിരയിലുള്ളവരെ അറിയാം
ഷാജി ലൂക്കോസ്: അറിയപ്പെടുന്ന സംഘാടകനും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റിയുമാണ് ഷാജി.യുകെയിലെ മലയാളി എഴുത്തുകാര്‍ക്കിടയില്‍ ഏറ്റവും പ്രസിദ്ധനാണ് ഷാജി ലൂക്കോസ്, എല്ലാ സാമൂഹിക വിഷയങ്ങളിലും പരിപാടികളിലും സജീവമായി ഇടപെടുകയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്ന വ്യക്തിയായ ഷാജി ബെല്‍ഫാസ്റ്റിനടുത്ത് കാരിക് ഫെര്‍ഗസില്‍ താമസിക്കുന്നു.പാലാ രാമപുരം പാറേമ്മാക്കല്‍ ഐസി ആണ് ഭാര്യ.ഏയ്ഞ്ചല്‍, അഞ്ജു എന്നിവരാണ് മക്കള്‍.
ജഗദീഷ് നായര്‍ (ബാത്ത്): യുകെയില്‍ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനായ ജഗദീഷ് നായര്‍ ബാത്തിലാണ് താമസിക്കുന്നത്. കണ്‍സള്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്ന ജഗദീഷ് നായര്‍ കേരള ഹിന്ദു വെല്‍ഫെയര്‍ ചാരിറ്റി, പാം ഇന്റര്‍നാഷനല്‍ ചാരിറ്റി എന്നീ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടും ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരികയാണ്. നാട്ടില്‍ കോട്ടയം ജില്ലയിലെ കല്ലറ സ്വദേശിയായ ജഗദീഷ് പാറയില്‍ ഹൗസ് കുടുംബാംഗമാണ്. ബ്രിട്ടീഷ് മലയാളിയില്‍ വന്ന വാര്‍ത്തയിലൂടെയാണ് ജഗദീഷ് അപേക്ഷ അയച്ചത്.

സൈമണ്‍ ജേക്കബ്ബ് (സൗത്താംപ്ടണ്‍): സൗത്താംപ്ടണില്‍ കുടുംബസമേതം താമസിക്കുന്ന സൈമണ്‍ കഴിഞ്ഞ തവണ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ പവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ്. ഈവര്‍ഷവും അവാര്‍ഡ് നൈറ്റിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടു മുന്‍നിരയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് സൈമണ്‍. സൗത്താംപ്ടണിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വാര്‍ഡ് മാനേജരായി ജോലി ചെയ്യുകയാണ്. നാട്ടില്‍ തൊടുപുഴ സ്വദേശിയാണ് സൈമണ്‍. ഭാര്യ സിനി. സ്റ്റെഫാന്‍, സറീന എന്നിവര്‍ മക്കളാണ്.

പ്രസന്ന ഷൈന്‍ (ബ്രിസ്റ്റോള്‍): ബ്രിസ്റ്റോളിനടുത്തു ബാത്തില്‍ കുടുംബസമേതം താമസിക്കുന്ന പ്രസന്ന ഷൈന്‍ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകയാണ്. റോയല്‍ യുണൈറ്റഡ് ഹോസ്പിറ്റലില്‍ ബാന്റ് 6 തീയേറ്റര്‍ നഴ്സ് ആയി ജോലി ചെയ്യുന്ന പ്രസന്നനാട്ടില്‍ ആലപ്പുഴ ചേര്‍ത്തല സ്വദേശിനിയാണ്. ഭര്‍ത്താവ് ഷൈന്‍ തോമസ്. കിരണ്‍ ഷൈന്‍, കെല്‍വിന്‍ ഷൈന്‍ എന്നിവര്‍ മക്കളാണ്. യുകെയില്‍ വരുന്നതിന് മുന്‍പ് മാട്രോണ്‍ ഇന്ത്യന്‍ റെയില്‍വേ യില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്.

അഫ്സല്‍ അവഞ്ഞിപ്പുറത്ത് (ബ്രോംലി): യുകെയില്‍ കുടുംബസമേതം താമസിക്കുന്ന അഫ്‌സല്‍ ഈസ്റ്റ് ഹാമില്‍ സ്വന്തമായി അഫ്‌സല്‍ സോളിസിറ്റേഴ്‌സ് എന്ന സ്ഥാപനം നടത്തി വരികയാണ്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നടത്തിയ സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുത്ത് ഫണ്ട് സമാഹരിക്കുന്നതില്‍ നല്ല പങ്ക് വഹിച്ചിട്ടുള്ള അഫ്‌സല്‍ മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശി കൂടിയാണ്. ഭാര്യ സബീല്‍ അഫ്‌സല്‍. സബീല്‍ ഫിസിയോതെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുകയാണ്. റെനീം ഹനീഫ് ഏക മകനാണ്. ചിസ് ആന്റ് സിദ് ഗ്രാമര്‍ സ്‌കൂളില്‍ ഇയര്‍ 9 വിദ്യാര്‍ത്ഥിയാണ്.

റോയ് സ്റ്റീഫന്‍ ബിഇഎം(സ്വിന്‍ഡണ്‍): യുകെയില്‍ കുടുംബസമേതം താമസിക്കുന്ന റോയി അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനാണ്. മുന്‍ യുകെകെസിഎ സെക്രട്ടറി കൂടിയായ റോയി ബ്രിട്ടീഷ് രാഞ്ജി നല്‍കുന്ന മെമ്പര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍ പുരസ്‌ക്കാരം നേടിയിട്ടുണ്ട്. നാട്ടില്‍ കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ സ്വദേശിയാണ്. റിസേര്‍ച്ച് കൗണ്‍സില്‍ ഓഫ് യുകെയില്‍ പ്രോഗ്രാം മാനേജര്‍ ആയി ജോലി ചെയ്യുകയാണ്. ലിസി ആണ് ഭാര്യ. സെറ്റെഫിന്‍, സ്റ്റെന്‍സി എന്നിവര്‍ മക്കളാണ്.
ജോര്‍ജ് എടത്വ: ലസ്റ്ററില്‍ താമസിക്കുന്ന ജോര്‍ജ്ജ് എടത്വ കലാ ഹാംപ്‌ഷെയറിന്റെ സജീവ പ്രവര്‍ത്തകനും സംഘാടക നേതാവുമാണ്. ആലപ്പുഴ കുട്ടനാട് സ്വദേശിയായ ജോര്‍ജ് യുകെയിലെ വിവിധ സോഷ്യല്‍ ചാരിറ്റി അസോസിയേഷനുകളില്‍ പങ്കാളിയായിട്ടുള്ള വ്യക്തിത്വമാണ്. ഹാംപ്‌ഷെയറിലെ കേരളാ ആര്‍ട് ലവേഴ്‌സ് അസോസിയേഷന്റെ സ്ഥാപാകാംഗവും മുന്‍ ലെസ്റ്റര്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി കൂടിയായ ജോര്‍ജ്ജ് സൗദി അറേബ്യയില്‍ നിന്നാണ് യുകെയിലെത്തിയത്.
ടോമിച്ചന്‍ കൊഴുവനാല്‍: കോട്ടയം ജില്ലയിലെ കൊഴുവനാല്‍ സ്വദേശിയായ ടോമിച്ചന്‍ വോക്കിംഗ് മലയാളി അസോസിയേഷന്റെ ആദ്യത്തെ സെക്രട്ടറി കൂടിയാണ്. ഭാര്യ റെനി വോക്കിങ്ങില്‍ ഡയാലിസിസ് നഴ്‌സായി ജോലി ചെയ്യുന്നു. മക്കള്‍ എയ്ഞലീന അഗസ്റ്റിന്‍, എമിലിന്‍ അഗസ്റ്റിന്‍, ബെന്‍ അഗസ്റ്റിന്‍ എന്നിവരാണ് മക്കള്‍.
സൈമി: സൈമി ക്രോയിഡോണില്‍ താമസിക്കുന്നു. കോതമംഗലം സ്വദേശിയാണ്. സംഘാടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന സൈമി ക്രോയിഡോണ്‍ കാത്തലിക്ക് സംഘടനയുടെ സജീവ പ്രവര്‍ത്തകനും മുന്‍ ട്രസ്റ്റിയുമാണ്. ക്രോയ്ഡോണിലെ ആദ്യ കാല സംഘടനയായ കെസിഡബ്ല്യുഎ ബോര്‍ഡ് മെമ്പര്‍ കൂടിയാണ് സൈമി. സൈമിയുടെ ഭാര്യയും ക്രോയിഡോണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി ജോലി നോക്കുകയാണ്. രണ്ടു ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ദമ്പതികളുടെ മക്കള്‍. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിലും സൈമി സംഘാടകന്റെ റോളില്‍ തിളങ്ങിയിരുന്നു.

രശ്മി പ്രകാശ്: യുകെയിലെ അറിയപ്പെടുന്ന സാഹിത്യകാരികളില്‍ ഒരാളാണ് ലണ്ടനില്‍ നഴ്‌സായ രശ്മി പ്രകാശ്. നഴ്‌സായി ജോലി ചെയ്യുമ്പോളും അവതാരകയായും, നര്‍ത്തകിയായും സാഹിത്യകാരിയായും ആര്‍ജെയായും തിളങ്ങുന്ന രശ്മി ബ്രിട്ടീഷ് മലയാളി അവാര്ഡ് നൈറ്റ് വേദികളിലെയും സജീവ സാന്നിധ്യമാണ്. ചെംസ്‌ഫോര്‍ഡില്‍ താമസിക്കുന്ന രശ്മിയുടെ ഭര്‍ത്താവ് രാജേഷ് കരുണാകരന്‍ ആണ്. മകന്‍ ആദിത്യ തേജസ്.
മാനുവല്‍ മാത്യു: ബ്രിസ്റ്റോളില്‍  താമസിക്കുന്ന മാനുവല്‍ കടപ്ലാമറ്റം സ്വദേശിയാണ്. കൂടല്ലൂര്‍ കുറിച്ചിയേല്‍ കുടുംബാംഗമാണ് മാനുവല്‍ ആദ്യമായാണ് ചാരിറ്റി ട്രസ്റ്റിയാകുന്നത്.
സാബു ചുണ്ടക്കാട്ടില്‍: കോട്ടയം അതിരമ്പുഴ സ്വദേശിയായ സാബു മുന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. ബ്രിട്ടീഷ് മലയാളി എഡിറ്ററും ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് കമ്മറ്റിയംഗമായും പ്രവര്‍ത്തിച്ചിട്ടുള്ള സാബു മാഞ്ചസ്റ്ററിലാണ് താമസം.
ജിമ്മി ജോര്‍ജ്: ഈസ്റ്റ് ലണ്ടനിലെ ഡേഗന്‍ഹാമില്‍ താമസിക്കുന്ന ജിമ്മി സാമ്പത്തിക രംഗത്ത് പ്രവര്‍ത്തിച്ച് വരുന്നു. ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍വസ്റ്റ് ഫെമില്‍ ഗ്രൂപ്പ് അക്കൗണ്ടെന്റായി പ്രവര്‍ത്തിച്ച് വരുന്നു.കോട്ടയം വാഴൂര്‍ സ്വദേശിയാണ് ജിമ്മി. പത്ത് വര്‍ഷമായി ലണ്ടനില്‍ താമസിച്ച് വരുന്നു.
ഫ്രാന്‍സിസ് ആന്റണി; ടെല്‍ഫോര്‍ഡില്‍ താമസിക്കുന്ന ഫ്രാന്‍സിസ് സ്ഥാപക ട്രസ്റ്റിയും മുന്‍ ചെയര്‍മാനുമായി പ്രവര്‍ത്തിച്ചിരുന്നു.എടത്വ സ്വദേശിയാണ് ഫ്രാന്‍സിസ്: പാല രാമപുരം സ്വദേശിയാണ് ഭാര്യ മോളി.
സോണി ചാക്കോ: മാഞ്ചസ്റ്റര്‍ താമസിക്കുന്ന സോണി ചാരിറ്റിയുടെ സ്ഥാപക ട്രസ്റ്റിമാരില്‍ ഒരാളാണ്. മുന്‍ വൈസ് ചെയര്‍മാനായും അഡൈ്വസറി കമ്മറ്റിയംഗവുമായി പ്രവര്‍ത്തിച്ചിട്ടുള്ള സോണി ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിലെയും സജീവ പങ്കാളിയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category