1 GBP = 93.30 INR                       

BREAKING NEWS

മനുഷ്യര്‍ക്ക് പകരം റോബോട്ടുകള്‍ നിയന്ത്രണം ഏറ്റെടുക്കും; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് എവിടെയും ചെല്ലാവുന്ന ഡ്രൈവറില്ലാത്ത ടാങ്കുകള്‍ നിര്‍മിക്കും; ഡ്രോണുകളുടെ മഹാപ്രവാഹത്തില്‍ എതിരാളികള്‍ ഞെട്ടി തരിക്കും; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗിച്ച് റഷ്യന്‍ ആര്‍മി വളരുമ്പോള്‍ ഭയക്കുന്നവരില്‍ അമേരിക്ക പോലും

Britishmalayali
kz´wteJI³

ഷ്യന്‍ സേന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കില്ലര്‍ റോബോട്ടുകളെ ഉള്‍പ്പെടുത്തി കൂടുതല്‍ കരുത്താര്‍ജിക്കുന്നുവെന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതോടെ മൂന്നാം ലോക മഹായുദ്ധത്തിന് സാധ്യത വര്‍ധിക്കുന്നുവെന്ന ആശങ്കയും ശക്തമാണ്. കില്ലര്‍ റോബോട്ടുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള 'ഗ്രൗണ്ട് ഫോഴ്സ്'  നായിരിക്കും റഷ്യ രൂപം കൊടുക്കുന്നത്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ മനുഷ്യര്‍ക്ക് പകരം റോബോട്ടുകള്‍ നിയന്ത്രണം ഏറ്റെടുക്കുന്നതായിരിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് എവിടെയും ചെല്ലാവുന്ന ഡ്രൈവറില്ലാത്ത ടാങ്കുകള്‍ ഇതിന്റെ ഭാഗമായി നിര്‍മിക്കുന്നതായിരിക്കും. 

ഡ്രോണുകളുടെ മഹാപ്രവാഹത്തില്‍ എതിരാളികള്‍ ഞെട്ടി തരിക്കുമെന്നാണ് മുന്നറിയിപ്പ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗിച്ച് റഷ്യന്‍ ആര്‍മി വളരുമ്പോള്‍ ഭയക്കുന്നവരില്‍ അമേരിക്ക പോലുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കില്ലര്‍ റോബോട്ട് ഡ്രോണുകളുടെ ഒരു നിര സജ്ജമാക്കിക്കൊണ്ടിരിക്കുന്നുവെന്ന് വെളിപ്പെടുത്തുന്ന വീഡിയോ റഷ്യ അടുത്തിടെ പുറത്ത് വിടുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കണ്‍ട്രോള്‍ഡ് ഡ്രൈവര്‍ലെസ് ടാങ്കുകളും വികസിപ്പിക്കുന്നുവെന്നാണ് റഷ്യ സ്ഥിരീകരിച്ചിരിക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്‍ഗോരിതങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന റോബോട്ടുകളുടെ സേനയെ വികസിപ്പിക്കലാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് റഷ്യയുടെ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍(എആര്‍എഫ്) വിശദീകരിക്കുന്നു. വെഹിക്കിളുകളെ വിദൂരത്ത് നിന്നും നിയന്ത്രിക്കുന്ന സൈനികര്‍ക്കൊപ്പമാണ് നിലവില്‍ ഡ്രോണുകളെ വിന്യസിക്കുന്നത്.എന്നാല്‍ പുതിയ നീക്കത്തിലൂടെ ഇവയെ പൂര്‍ണമായും ഓട്ടോണമസാക്കാനാണ് ലക്ഷ്യമിടുന്നത്.  ശത്രുക്കളെ യാതൊരു വിധത്തിലുള്ള മനുഷ്യന്റെ ഇടപെടലുമില്ലാതെ നശിപ്പിക്കാന്‍ കില്ലര്‍ റോബോട്ടുകളെ സജ്ജമാക്കാനാണ് പുതിയ നീക്കത്തിലൂടെ റഷ്യ പദ്ധതിയിടുന്നത്.

ഓട്ടോണമസ് മോഡില്‍ ഓപ്പറേഷനുകള്‍ നിര്‍വഹിക്കുന്നതിനുള്ള വഴിയാണ് കോംബാറ്റ് റോബോട്ടുകളെ വികസിപ്പിക്കലെന്നാണ് ഒരു എആര്‍എഫ് വക്താവ് വിശദീകരിച്ചിരിക്കുന്നത്. ഇതിലൂടെ മനുഷ്യ ഓപ്പറേറ്റര്‍മാരെ ക്രമേണ പൂര്‍ണമായും പിന്‍വലിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.  എആര്‍എഫാണ് ഇത് സംബന്ധിച്ച വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.എഐ കില്ലര്‍ റോബോട്ടുകളുടെ ശേഷിയെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്ന വീഡിയോ ആണിത്.റഷ്യക്ക് പുറമെ യുഎസ് അടക്കമുളള വിവിധ ലോക ശക്തികള്‍ ഭാവിയിലെ യുദ്ധവേളയില്‍ ഓട്ടോണമസ്, റിമോട്ട് കണ്‍ട്രോള്‍ഡ് വെഹിക്കിളുകള്‍ എങ്ങനെ വികസിപ്പിക്കാമെന്ന ത്വരിത ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വേളയിലാണ് മറ്റുള്ളവരെ കടത്തി വെട്ടി റഷ്യ ഈ രംഗത്ത് കുതിച്ച് ചാട്ടം നടത്തിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category

നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍
നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍