1 GBP = 87.20 INR                       

BREAKING NEWS

മലയാളികള്‍ കാത്തിരു ന്ന മോഹന്‍ലാല്‍- -പൃഥി രാജ് ചിത്രം റിലീസിങി ന്റെ തൊട്ടുടത്ത ദിനത്തില്‍ യുകെയിലും; ഫാന്‍സ് ഷോയടക്കം ഒരുക്കി സ്റ്റീഫന്‍ നെടുംപറമ്പലിനെ വരവേല്ക്കാന്‍ യുകെ മലയാളികള്‍

Britishmalayali
kz´wteJI³

സിനിമാ പ്രേമികള്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കാത്തിരുന്ന മോഹന്‍ലാല്‍-പൃഥിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന  ചിത്രം ലൂസിഫര്‍ റിലീസിന് മുമ്പേ തന്നെ ചരിത്രമാകുന്ന കാഴ്ചയാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ട്രെയിലറുകളും പോസ്റ്ററുകളും പുറത്തിറങ്ങിയപ്പോള്‍ മുതല്‍ തന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ റിലീസിനായി കാത്തിരിപ്പിലാണ്. ഇപ്പോളിതാ കേരളത്തില്‍ റിലീസ് ചെയ്യുന്നതിന്റെ തൊട്ടടുത്ത ദിനം തന്നെ ചിത്രം യുകെയിലുമെത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.

ആര്‍എഫ്ടി ഫിലിംസ് ആണ് ചിത്രം യുകെയിലും യൂറോപ്പിലും പ്രദര്‍ശനത്തിന് എത്തിക്കുന്നത്. മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുംപറമ്പില്‍ യൂറോപ്പില്‍ ഒരു മലയാള സിനിമയ്ക്കും അവകാശപ്പെടാന്‍ പറ്റാത്ത റെക്കോര്‍ഡുകള്‍ സ്വന്തമാക്കി മാര്‍ച്ച് 29 മുതല്‍ യുകെ യൂറോപ്പില്‍ വിവിധ സെന്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് വിതരണക്കാര്‍ പറയുന്നു. യൂറോപ്യന്‍ രാജ്യങ്ങളായ ലെക്‌സന്‍ബര്‍ഗ്, ബള്‍ഗേറിയ, ചെക്ക് റിപ്പബ്ലിക്ക് എന്നിവിടങ്ങളില്‍ ആദ്യമായി ഒരു മലയാളി സിനിമ റിലീസ് ചെയ്യുന്നു എന്ന പ്രത്യേകതയും, കൂടാതെ മറ്റു 25 യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒരേ സമയം ഏറ്റവും കൂടുതല്‍ സെന്ററുകളില്‍ റിലീസാകുന്ന ലൂസിഫര്‍, യുകെയില് ആദ്യമായി ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ ഒരു ഫാന്‍സ് ഷോയ്ക്കും ഒരുങ്ങിയിരിക്കുന്നത് മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്.

ഫാന്‍സ് ഷോയ്ക്കുന്ന ടിക്കറ്റുകള്‍ ആര്‍എഫ്ടി ഫിലിംസ് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ ലണ്ടനില്‍ ഔദ്യോഗികമായി വിതരണംചെയ്യും. ആദ്യത്തെ പത്ത് പേര്‍ക്ക് ലൂസിഫര്‍ ടി-ഷര്‍ട്ട് നല്‍കുന്നതാണ്. തിന്മയും, നന്മയും തമ്മിലുള്ള പോരാട്ടത്തിന്റെ ദൈവനീതി നടപ്പാക്കാന്‍ അവന്‍ ഒരുങ്ങി കഴിഞ്ഞു. സ്റ്റീഫന്‍ നെടുംമ്പള്ളിയുടെ വരവ് യൂറോപ്പിനെ ഇളക്കിമറിക്കും എന്നതില്‍ സംശയമില്ല.
 
യുകെയിലെ 87 ഓളം നഗരങ്ങളില്‍ ചിത്രം റിലീസിനെത്തും.അബര്‍ഡിന്‍, ആന്‍ഡോവര്‍, ആഷ്‌ഫോര്‍ഡ്, ബാസില്‍ഡണ്‍, ബേസിങ്‌സ്‌റ്റോക്, ബര്‍ക്കിന്‍ഹെഡ്, ബര്‍മിങ്ഹാം, ബോള്‍ട്ടന്‍, ബ്രാഡ്‌ഫോര്‍ഡ്, ബ്രിസ്‌റ്റോള്‍, ബ്രോട്ടന്‍, കാര്‍ഡിഫ്, കേംബ്രിഡ്ജ്, ചിച്ചെസ്റ്റര്‍, കവന്‍ട്രി, ക്രോയ്‌ഡോണ്‍, ഡെര്‍ബി, ഈസ്റ്റ്ഹാം, എന്‍ഫീല്‍ഡ്, എക്‌സീറ്റര്‍, ഫെല്‍ത്ത്ഹാം, ഗ്ലാസ്‌ഗോ, ഗ്ലൂസ്റ്റര്‍, ഹാര്‍ലോ,ഹാറ്റ്ഫീല്‍ഡ്, ഹാറ്റ്ഫീല്‍ഡ്, ഹൈവേ കോംമ്പ്, ഹണ്ടിങ്ടണ്‍, ഇല്‍ഫോര്‍ഡ്, ഈപ്‌സ്വിച്ച്, ലെസ്റ്റര്‍, ലിവര്‍പൂള്‍, ലൂട്ടന്‍, നോര്‍ത്താംപ്ടന്‍, നോര്‍വിച്ച്, നോട്ടിങ്ഹാം,ഓക്‌സഫോര്‍ഡ്, പൂള്‍, പോര്‍ട്‌സമൗത്ത്, റെഡ്ഡിങ്, സെയ്ല്‍സ്ബറി, സൗത്താംപ്ടന്‍, ഷെഫീല്‍ഡ്. സൗത്താംപ്ടന്‍, സ്റ്റീവനേജ്, സ്റ്റോക്ക്, സ്വാന്‍സി, ടെല്‍ഫോര്‍ഡ്, ടോര്‍ബി, ട്രാഫോര്‍ഡ്, വാറിങ്ടണ്‍, വാട്‌ഫോര്‍ഡ്, വെംബ്ലി,  വെസ്റ്റ് ബ്രൂംവിച്ച്, വൂസ്റ്റര്‍, യോര്‍ക് എന്നീ നഗരങ്ങളിലെല്ലാം ചിത്രം പ്രദര്‍ശനത്തിനെത്തും.

ലൂസിഫറിന്റെ ട്രെയലര്‍ രണ്ട് ദിവസം മുമ്പാണ് പുറത്തിറക്കിയത്. പുറത്തിറങ്ങി 24 മണിക്കൂറുകള്‍കൊണ്ട് 40 ലക്ഷത്തോളം ആളുകളെ ട്രെയിലര്‍ കണ്ടത്.ഏറ്റവും വേഗത്തില്‍ 20 ലക്ഷം കടക്കുന്ന ആദ്യമലയാള ട്രെയിലര്‍ എന്ന റെക്കോര്‍ഡും ലൂസിഫറിന് സ്വന്തമാണ്.

സറ്റീഫന്‍ നെടുംപളളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തുന്നത്. വിവേക് ഒബ്‌റോയി വില്ലനാകുന്നു. മഞ്ജു വാരിയരാണ് നായിക. മഞ്ജുവിന്റെ സഹോദരനായി ടൊവിനോ തോമസ് അഭിനയിക്കുന്നു. ഇന്ദ്രജിത്ത്, മംമ്ത മോഹന്‍ദാസ്, ക്വീന്‍ ഫെയിം സാനിയ, നൈല ഉഷ, കലാഭവന്‍ ഷാജോണ്‍, സായികുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category