1 GBP = 87.20 INR                       

BREAKING NEWS

നിങ്ങള്‍ ഇ ബേയില്‍ നിന്നോ മറ്റേതെങ്കിലും ഓക്ഷന്‍ സൈറ്റുകളില്‍ നിന്നും സാധനം വാങ്ങുന്നയാള്‍ ആണോ? എങ്കില്‍ ഇഷ്ടപ്പെട്ട സാധനം നഷ്ടമാകാതിരിക്കാന്‍ ചില വഴികളുണ്ട്; ഓണ്‍ലൈന്‍ ബിഡിംഗ് ചെയ്യുന്നവരറിയാന്‍ അഞ്ച് കാര്യങ്ങള്‍

Britishmalayali
kz´wteJI³

ലപ്പോഴും ഇ ബേ പോലുള്ള ഓക്ഷന്‍ സൈറ്റുകളില്‍ നിന്നും സാധനങ്ങള്‍ വിലപേശി വാങ്ങുന്നത് ലാഭകരമായ കാര്യമാണ്. എന്നാല്‍ ചിലപ്പോഴൊക്കെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സാധനം ഇത്തരത്തില്‍ സ്വന്തമാക്കുന്നതില്‍ നാം പരാജയം നേരിടാറുമുണ്ട്. ഇത്തരം ബുദ്ധിമുട്ടുകളൊഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കുമെന്നാണ് ഓണ്‍ലൈന്‍ ബിഡിംഗ് എക്സ്പര്‍ട്ടായ ഗഫൂര്‍ ഹുസൈന്‍ നിര്‍ദേശിക്കുന്നത്.ഫീമെയില്‍ മാഗസിനോട് സംസാരിക്കവെയാണ് അദ്ദേഹം ഈ പൊടിക്കൈകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ ബിഡിംഗ് ചെയ്യുന്നവരറിയാനുള്ള ഈ അഞ്ച് കാര്യങ്ങളാണിവിടെ വിശദീകരിക്കുന്നത്.

1-സമയമാണ് എല്ലാം
സാമ്പ്രദായിക സ്റ്റോറുകളില്‍ നിന്നും വ്യത്യസ്തമായി ഓണ്‍ലൈനില്‍ ഷോപ്പിംഗ് നിര്‍വഹിക്കുന്നതിന് ഓപ്പണിംഗ് സമയമോ ക്ലോസിംഗ് സമയമോ ഇല്ലെന്ന് ആദ്യം തിരിച്ചറിയുക.  എന്നാല്‍ ഓണ്‍ലൈനില്‍ ലാഭകരമായി ഷോപ്പിംഗ് നിര്‍വഹിക്കുന്നതിന് സമയത്തിന് നിര്‍ണായക സ്വാധീനമുണ്ട്. ഇത് ഓക്ഷന്‍ സൈറ്റുകളില്‍ നിന്നുള്ള ലാഭകരമായ പര്‍ച്ചേസിംഗിനും ബാധകമാണ്. അതായത് ബാങ്ക് ഹോളിഡേ ദിവസങ്ങളില്‍ ഇത്തരം സൈറ്റുകളില്‍ വാങ്ങുന്നതിന് മത്സരം കുറവായിരിക്കും. ഇതിനാല്‍ ഈ സമയങ്ങളില്‍ നിങ്ങള്‍ക്ക് ലാഭകരമായി സാധനങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയേറെയാണ്. ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ ഇ ബേ ഷോപ്പില്‍ ഏറ്റവും ലാഭകരമായി ഷോപ്പിംഗ് നിര്‍വഹിക്കുന്നതിനുള്ള സമയം രാത്രി എട്ട് മണിയാണെന്നാണ് ഹുസൈന്‍ നിര്‍ദേശിക്കുന്നത്. ഇതിന് ഒരു മണിക്കൂര്‍ കഴിഞ്ഞായിരിക്കും മിക്ക ഓക്ഷനുകളും അവസാനിക്കുന്നത്.

2- നിങ്ങള്‍ നല്‍കാന്‍ തയ്യാറുള്ള തുക നേരത്തെ തന്നെ വെളിപ്പെടുത്തുക
ഇത്തരം സൈറ്റുകളില്‍ സാധനങ്ങള്‍ കരസ്ഥമാക്കുന്നതിനുള്ള മത്സരങ്ങള്‍ സാധാരണമാണ്. എന്നാല്‍ ഇത്തരം മത്സരവേളയില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട സാധനം കൈവിട്ട് പോയെന്ന് വരാം. ഇത് ഒഴിവാക്കാനായി  നിങ്ങള്‍ പരമാവധി നല്‍കാന്‍ തയ്യാറുള്ള തുക നേരത്തെ തന്നെ വെളിപ്പെടുത്തുന്നത് നന്നായിരിക്കും. ഓക്ഷന്റെ അവസാന 15 മിനുറ്റുകളിലായിരിക്കും മിക്ക ബിഡുകളും സംഭവിക്കുന്നത്.30 സെക്കന്‍ഡ് കൗണ്ട് ഡൗണിനിടെയായിരിക്കും നിങ്ങള്‍ക്ക് ലേലം നഷ്ടപ്പെടുന്നത്.ഈ റിസ്‌ക് ഒഴിവാക്കുന്നതിനായി നിങ്ങള്‍ക്ക് ബിഡിംഗ് സോഫ്റ്റ് വെയര്‍ ഓണ്‍ലൈനിന്റെ സഹായം തേടാം. 

3-ഇത് ശരിയായ കാര്യമാണെന്ന് ഉറപ്പ് വരുത്തുക
ലേലത്തില്‍ പങ്കെടുത്ത് കൊണ്ട് വിഢിയാകരുതെന്ന് ഹുസൈന്‍ മുന്നറിയിപ്പേകുന്നു.അതിനായി സെല്ലറില്‍ നിന്നുള്ള മുന്‍ ഫീഡ് ബാക്കുകള്‍ പരിശോധിക്കണം. അതിനാല്‍ ശരിയായ സാധനങ്ങളാണ് നിങ്ങള്‍ വാങ്ങുന്നതെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇ ബേ പോലുള്ളവയില്‍ സാധനങ്ങള്‍ വില്‍ക്കുന്നവരും ഇക്കാര്യത്തില്‍ ഉറപ്പ് വരുത്തേണ്ടതാണ്. 

4- പൂര്‍ണ സംഖ്യയില്‍ ബിഡ് ചെയ്യാതിരിക്കുക
മിക്കവരും 10 പൗണ്ട്, 11 പൗണ്ട് എന്നിങ്ങനെയുള്ള പൂര്‍ണ സംഖ്യകളിലാണ് ലേലത്തില്‍ പങ്കെടുക്കാറുള്ളത്. ഇത് നിങ്ങളുടെ ചാന്‍സ് കുറയ്ക്കുന്നുവെന്നോര്‍ക്കുക. പകരം 11.01 പൗണ്ട്, 10.10 പൗണ്ട് എന്നിങ്ങനെ ലേലം വിളിക്കാനാണ് ഹുസൈന്‍ നിര്‍ദേശിക്കുന്നത്.

5-നിങ്ങള്‍ ഇഷ്ടപ്പെടുന്ന സാധനങ്ങള്‍ കൈവിട്ട് പോകാതിരിക്കാന്‍ ശ്രദ്ധിക്കുക
ഓക്ഷന്‍ സൈറ്റുകളില്‍ നിന്നും സാധനം വാങ്ങാന്‍ തുനിയുന്നവര്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്ന സാധനങ്ങള്‍ കൈവിട്ട് പോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഹുസൈന്‍ നിര്‍ദേശിക്കുന്നു. അതിനായി ഓക്ഷനുകള്‍ യഥാസമയം ട്രാക്ക് ചെയ്യണം. ഇതിനായി ഇ ബേ ആപ്പിന്റെ സഹായം തേടാം. നിങ്ങള്‍ കണ്ടുപിടിച്ചിരിക്കുന്ന സാധനങ്ങള്‍ ലേലത്തില്‍ നഷ്ടപ്പെടാതിരിക്കാന്‍ ഇ ബേ മൊബൈല്‍ ആപ്പുപയോഗിക്കാം. സെര്‍ച്ച് ചെയ്യുമ്പോള്‍ നിങ്ങളുടെ ഇഷ്ടപ്പെട്ട സാധനങ്ങള്‍ കൈവിട്ട് പോകാതിരിക്കാന്‍ അത് സേവ് ചെയ്യുന്നതിനായി ഹാര്‍ട്ട് ഐക്കണില്‍ ക്ലിക്ക് ചെയ്യാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category