1 GBP = 92.70 INR                       

BREAKING NEWS

വിവാഹാവധി നിഷേധിച്ചപ്പോള്‍ നേടിയെടുത്തത് ആത്മഹത്യാ ഭീഷണി മുഴക്കി; പ്രസവത്തിന്റെ തീയതി അറിഞ്ഞപ്പോള്‍ തന്നെ മാനേജ്മെന്റിനോട് അവധിക്കാര്യം പറഞ്ഞു; ആദ്യം സമ്മതിച്ച സ്ഥാപനമുടമ പിന്നീട് വാക്കുമാറ്റിയതോടെ സൗദിയില്‍ തന്നെ പ്രസവിക്കേണ്ടിവന്ന് മലയാളി നഴ്സ്; ഒടുവില്‍ ജീവകാരുണ്യ പ്രവര്‍ത്തകരുടെ ഇടപെടലോടെ കോട്ടയം സ്വദേശിനിയും കുഞ്ഞും നാട്ടിലേക്ക്

Britishmalayali
kz´wteJI³

റിയാദ്: വിവാഹാവധി നിഷേധിച്ചപ്പോള്‍ ആത്മഹത്യാ ഭീഷണി മുഴക്കി അവധി നേടിയെടുത്ത യുവതിയെ വീണ്ടും പീഡിപ്പിച്ച് സൗദിയിലെ സ്ഥാപനം. പ്രസവാവധി കൊടുക്കാതെയാണ് സൗദിയില്‍ മലയാളി നഴ്സിനോട് ഇക്കുറി സ്ഥാപന അധികാരികള്‍ പകരം വീട്ടിയത്. ഇതോടെ സൗദിയില്‍ തന്നെ പ്രസവിക്കേണ്ടി വന്ന യുവതിക്ക് ഒടുവില്‍ സഹായവുമായി എംബസി അധികൃതരും ജീവകാരുണ്യ പ്രവര്‍ത്തകരും എത്തിയതോടെ ഇന്നലെ അമ്മയും കുഞ്ഞും നാട്ടിലെത്തി.

കോട്ടയം അരീക്കര പാണ്ടിക്കാട്ട് സ്റ്റീഫന്റെ മകള്‍ ടിന്റുവാണു നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ നവജാതശിശുവുമായി നാട്ടിലേക്കു മടങ്ങിയത്. അബഹയിലുള്ള സ്വകാര്യ പോളിക്ലിനിക് അധികൃതരാണ് ടിന്റുവിന് അവധി നിഷേധിക്കുകയും പീഡിപ്പിക്കുകയും ചെയ്തത്. ഇതോടെ പ്രസം അടുത്തിട്ടും നാട്ടിലേക്കുള്ള പോരാന്‍ വഴിയില്ലാതായി. പ്രസവാവധി അനുവദിക്കണമെന്നു മാസങ്ങള്‍ക്കു മുമ്പ് തന്നെ മാനേജ്‌മെന്റിനോട് ടിന്റു അഭ്യര്‍ത്ഥിച്ചിരുന്നു. ഇതുപരിഗണിക്കാമെന്ന് ആദ്യഘട്ടത്തില്‍ ഉറപ്പുപറഞ്ഞ മാനേജ്‌മെന്റ്, പിന്നീട് വാക്കുമാറ്റി. ഇതിനിടയില്‍ കഴിഞ്ഞമാസം പെണ്‍കുഞ്ഞിന് ജന്മംനല്‍കി.

മൂന്നു വര്‍ഷത്തെ കരാറിലാണ് ടിന്റു സ്റ്റീഫന്‍ സൗദിയില്‍ ജോലിതേടി എത്തിയത്. അവകാശപ്പെട്ട വാര്‍ഷികാവധി ആദ്യവര്‍ഷം തന്നെ മാനേജ്‌മെന്റ് നിഷേധിച്ചിരുന്നു. വിവാഹത്തിനു പോലും നാട്ടിലേക്ക് വിടാന്‍ മടിച്ചു. അതിനാല്‍, മാനേജ്‌മെന്റിനു മുന്നില്‍ ആത്മഹത്യാഭീഷണി മുഴക്കിയാണ് അന്നു നാട്ടിലെത്താന്‍ സാധിച്ചത്. വീണ്ടും പ്രസവമടുത്തപ്പോള്‍ കാര്യം കമ്പനിയെ അറിയിച്ചു. അവധി വേണമെന്നും പറഞ്ഞു. ആദ്യം തരാമെന്ന് പറഞ്ഞെങ്കിലും പിന്നീട് വാക്കുമാറ്റി. തനിക്കു യാത്ര നിഷേധിക്കുന്നതായി മനസിലാക്കിയ ടിന്റു, ഇന്ത്യന്‍ എംബസിയുടെ സഹായം അഭ്യര്‍ത്ഥിച്ചു.

എംബസിയുടെ നിര്‍ദേശപ്രകാരം ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്, യുവതിക്ക് ആവശ്യമായ സഹായം നല്‍കാനായി കോണ്‍സുലേറ്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തന കമ്മിറ്റി അംഗങ്ങളും ഖമീസിലെ സാമൂഹികപ്രവര്‍ത്തകരുമായ ബിജു നായര്‍, അഷ്‌റഫ് കുറ്റിച്ചല്‍ എന്നിവരെ ചുമതലപ്പെടുത്തി. ഇവര്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ മാനേജ്‌മെന്റിന്റെ ആവശ്യപ്രകാരം 30,000 റിയാലിന്റെ ഗാരന്റിയും മറ്റൊരുക്ല ിനിക്കില്‍നിന്ന് നഴ്‌സിനെയും ടിന്റുവിന് പകരമായി തരപ്പെടുത്തിക്കൊടുത്തു. സ്‌പോണ്‍സറുടെ തുടര്‍ച്ചയായ നിസഹകരണത്തെത്തുടര്‍ന്ന് അബഹ ഗവര്‍ണറെയും മനുഷ്യാവകാശ കമ്മിഷനെയും സമീപിച്ചു.

ടിന്റുവിനെ ഹുറൂബാക്കി (സ്‌പോണ്‍സറില്‍നിന്ന് ഒളിച്ചോടിയതായി പ്രഖ്യാപിക്കുക), വിമാനത്താവളത്തില്‍ നിന്ന് പൊലീസിനെ ഉപയോഗിച്ച് തിരിച്ചിറക്കിയും ലേബര്‍ ഓഫീസിലും കോടതിയിലും കേസ് കൊടുത്തും ഉപദ്രവിച്ചിരുന്നു. അതിനാല്‍, പെട്ടെന്ന് തിരിച്ചുപോകാനാകില്ലെന്നു കരുതിയിരുന്നു. നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രാര്‍ത്ഥനയും സാമൂഹികപ്രവര്‍ത്തകരുടെയും അധികൃതരുടെയും ഇടപെടലുമാണ് ഇപ്പോള്‍ ഈ അമ്മയ്ക്കും കുഞ്ഞിനും തുണയായത്.

ഉടന്‍ തന്നെ ടിന്റുവിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്ന് ജവാസാത്ത് ഡയറക്ടര്‍ ജനറലിന് ഗവര്‍ണറുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനൊപ്പം തന്നെ ടിന്റുവിന് നിഷേധിക്കപ്പെട്ട അവകാശങ്ങളെയും ആരോഗ്യസ്ഥിതിയെക്കുറിച്ചും മനുഷ്യാവകാശ കമ്മിഷനെയും ധരിപ്പിച്ചു. അതിനാല്‍, കമ്മിഷനും ജവാസാത്ത് മേധാവിയും സംയുക്തമായി സ്‌പോണ്‍സറെ വിളിച്ചു വരുത്തി. രണ്ടു ദിവസത്തിനകം എക്‌സിറ്റ് വിസ നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഫൈനല്‍ എക്‌സിറ്റ് നല്‍കാന്‍ സ്‌പോണ്‍സര്‍ നിര്‍ബന്ധിതനായി. സഹായിച്ചവര്‍ക്കു നന്ദി പറഞ്ഞാണ് ഇന്നലെ രാത്രി കൈക്കുഞ്ഞുമായി ടിന്റു നാട്ടിലേക്ക് മടങ്ങി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category