1 GBP = 93.30 INR                       

BREAKING NEWS

മാര്‍ത്തോമാ ചെറിയപള്ളിയില്‍ റമ്പാനെ അനുനയിപ്പിച്ച് മടക്കിയെങ്കിലും ബഥേല്‍ സുലോക്കോ പള്ളിയില്‍ ഇന്നും സംഘര്‍ഷം തുടരുന്നു; ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളും; കൂട്ടത്തല്ല് ഒഴിവായത് പൊലീസിന്റെ ഇടപെടലോടെ; പള്ളി വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ് ഓര്‍ത്തഡോക്സ് വിഭാഗം; പള്ളിക്കകത്ത് പ്രാര്‍ത്ഥനയുമായി യാക്കോബക്കാരും പുറത്തെ പന്തലില്‍ സത്യാഗ്രഹമിരുന്ന് മെത്രോപ്പൊലീത്തയും ഓര്‍ത്തഡോക്സുകാരും

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

പെരുമ്പാവൂര്‍: ഇന്നലെ കോതമംഗലം മാര്‍ത്തോമാ ചെറിയപള്ളിയില്‍ ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ നേര്‍ക്കുനേര്‍ നിലയുറപ്പിക്കുകയും സംഘര്‍ഷാവസ്ഥ ഉണ്ടാകുകയും ചെയ്തതിന് പിന്നാലെ പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയിലും സംഘര്‍ഷം. മാര്‍ത്തോമാ പള്ളിയില്‍ ഇന്നലെ എത്തിയ റമ്പാനും സംഘവും പൊലീസിന്റെ അനുരഞ്ജനത്തിന് വഴങ്ങി മടങ്ങിപ്പോയിരുന്നു.

എന്നാല്‍ ഇന്നലെ സമാന രീതിയില്‍ സംഘര്‍ഷാവസ്ഥയുണ്ടായ ബഥേല്‍ സുലോക്കോ പള്ളിയില്‍ ഇപ്പോഴും സംഘര്‍ഷത്തിന് അയവില്ല. മാര്‍ത്തോമാ പള്ളിയില്‍ യാക്കോബായ വിഭാഗം ഓര്‍ത്തഡോക്സ് റമ്പാനേയും കൂട്ടരേയും കയറാന്‍ അനുവദിച്ചിരുന്നില്ല. പിന്നീട് അവര്‍ മടങ്ങിപ്പോയി.
 
പക്ഷേ ബഥേല്‍ സുലോക്കോ പള്ളിയില്‍ ഇന്നലെ പള്ളിവളപ്പിലേക്ക് ഓര്‍ത്തഡോക്സുകാര്‍ കയറി. ഇതോടെ പള്ളിയുടെ വാതില്‍ അടച്ച് അകത്തുനിന്ന് യാക്കോബായക്കാര്‍ പ്രതിരോധം തീര്‍ക്കുകയായിരുന്നു. കോടതി വിധി അനുകൂലമായിട്ടും പള്ളിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ഓര്‍ത്തഡോക്‌സ് വിഭാഗം ഇന്നലെ രാവിലെ 11 മണിയോടെ എത്തിയതോടെയാണ് ഇപ്പോഴത്തെ സംഘര്‍ഷാവസ്ഥ തുടങ്ങിയത്.

പല വാഹനങ്ങളിലായി എത്തിയ നാല്‍പ്പതോളം വരുന്ന ഓര്‍ത്തഡോക്‌സ് വിഭാഗം വിശ്വാസികള്‍ വികാരി എല്‍ദോസ് കുരിയാക്കോസിന്റെ നേതൃത്വത്തില്‍ പള്ളി അങ്കണത്തില്‍ പ്രവേശിക്കുകയായിരുന്നു. ഇവര്‍ പൂമുഖത്തെത്തിയെങ്കിലും ആരാധന നടക്കുന്ന പള്ളിയകത്തേക്ക് പ്രവേശിക്കാന്‍ സാധിച്ചില്ല. ഈ സമയം ദേവാലയത്തിനകത്ത് യാക്കോബായ വിഭാഗം വാതിലുകള്‍ അടച്ചിട്ട് പ്രാര്‍ത്ഥനയിലായിരുന്നു. ഇതോടെ ഇരുവിഭാഗത്തില്‍പ്പെട്ട ആളുകളും മതിലിന് പുറത്തുള്ള പന്തലില്‍ തടിച്ചുകൂടി. തുടര്‍ന്ന് മതിലിന് പുറത്തെ പന്തലിലും പള്ളിയിലും ചെറിയതോതില്‍ വാക്കേറ്റവും ഉന്തും തള്ളുമൊക്കെ ഉണ്ടായി.

എ.എസ്പി ഹേമലത, ഡി.വൈ.എസ്പി ജി. വേണു എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘത്തിന്റെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്നാണ് കൂട്ടത്തല്ല് ഒഴിവായത്. കോടതി വിധിയിലൂടെ തങ്ങള്‍ അവകാശം സ്ഥാപിച്ച ദേവാലയത്തില്‍നിന്നും ഇനി പുറത്തിറങ്ങില്ല എന്ന നിലപാടിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗം. എന്ത് സംഭവിച്ചാലും പള്ളി വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വിഭാഗം. രാത്രി വൈകിയും ഇരു വിഭാഗവും പള്ളിയില്‍ നിലയുറപ്പിച്ചിരിക്കുകയായിരുന്നു.

ഇന്ന് രാവില യാക്കോബായ വിശ്വാസികള്‍ കുര്‍ബ്ബാന നടത്തി .ഓര്‍ത്തഡോക്സ് പക്ഷത്തെ പോളികാര്‍പ്പസ്സ് മെത്രപ്പൊലീത്തയൂം അമ്പതിലേറെ വിശ്വാസികളും പന്തലില്‍ പള്ളിക്ക് പുറത്ത് പന്തലില്‍ സത്യാഗ്രഹമിരിക്കുന്നുണ്ട്. ഉച്ചക്ക് 12 മണിയോടെ ഓര്‍ത്തഡോക്സ് വിഭാഗം കാതോലിക്ക പള്ളിയില്‍ എത്തുമെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതോടെ നിലവിലെ സംഘര്‍ഷം മുര്‍ച്ഛിക്കുന്നതിന് സാധ്യതയുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇതിനിടെ തങ്ങളുടെ വിശ്വാസികള്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നത് പൊലീസ് തടയുകയാണെന്നും മറുവിഭാഗത്തിന് പള്ളിയില്‍ പാചകം ചെയ്യുന്നതിന് പോലും അധികൃതര്‍ അനുമതി നല്‍കിയിരിക്കുകയാണെന്നും ഓര്‍ത്തഡോക്സ് പക്ഷത്തെ തോമസ്സ് പോള്‍ റമ്പാന്‍ വ്യക്തമാക്കി. പള്ളി പരിസരം പൂര്‍ണ്ണമായും പൊലീസ് വലയത്തിലാണ്. തിരഞ്ഞെടുപ്പ് കാലം ആയതിനാല്‍ കടുത്ത നടപടിയിലേക്ക് നീങ്ങരുതെന്ന് പൊലീസ് നിര്‍ദേശമുണ്ടെന്നാണ് വിവരം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category