1 GBP = 93.30 INR                       

BREAKING NEWS

ബിജെപി വിരുദ്ധ മഹാസഖ്യം ഓരോ സംസ്ഥാനത്തും പൊളിയുന്നതിനിടെ ബീഹാറിലും സിപിഎമ്മിനേയും സിപിഐയേയും കൂട്ടാതെ കോണ്‍ഗ്രസ്; സീറ്റ് കിട്ടാതെ വന്നതോടെ സിപിഐ-സിപിഎം സഖ്യ സ്ഥാനാര്‍ത്ഥിയായി കനയ്യകുമാര്‍; ആര്‍ജെഡിയും കോണ്‍ഗ്രസും 20:9 ഫോര്‍മുലയില്‍ ബീഹാറില്‍ സീറ്റ് വിഭജനം

Britishmalayali
kz´wteJI³

പട്ന: ചെറുപാര്‍ട്ടികളെ പൂര്‍ണമായും തഴഞ്ഞ് കോണ്‍ഗ്രസ് സഖ്യമുണ്ടാക്കാന്‍ നോക്കുമ്പോള്‍ അവസാനഘട്ടത്തില്‍ പല സംസ്ഥാനങ്ങളിലും മഹാസഖ്യം പൊളിഞ്ഞു പാളീസാകുന്നു. ബിജെപി ഇതര വോട്ടുകള്‍ ഒരു കുടക്കീഴില്‍ എന്ന ആശയം ഫലവത്തായി പ്രയോഗിക്കാന്‍ കോണ്‍ഗ്രസിന് കഴിയാതെ വന്നതോടെ ബീഹാറില്‍ ഇടതുപാര്‍ട്ടികളെ പൂര്‍ണമായും തഴഞ്ഞാണ് ഇപ്പോള്‍ സീറ്റ് വിഭജനം നടത്തിയിരിക്കുന്നത്.

ഇതോടെ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുമെന്ന് പറഞ്ഞ കനയ്യകുമാര്‍ ഇക്കുറി സിപിഐ-സിപിഎം സഖ്യത്തിന്റെ പിന്തുണയോടെ സിപിഐയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. എന്നാല്‍ ആര്‍ജെഡിക്ക് പുറമെ മറ്റ് മൂന്ന് ചെറുപാര്‍ട്ടികളെ ബീഹാറില്‍ കോണ്‍ഗ്രസ് 11 സീറ്റ് നല്‍കി കൂടെ നിര്‍ത്തിയിട്ടുണ്ട്. ആര്‍ജെഡിക്ക് 20 സീറ്റ് പൂര്‍ണമായും വിട്ടുനല്‍കുകയും ചെയ്തു. കോണ്‍ഗ്രസ് ഒമ്പത് സീറ്റില്‍ മാത്രമേ മത്സരിക്കുന്നുള്ളൂ.

ഏതായാലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നു പിന്നോട്ടില്ലെന്നു ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാര്‍ വ്യക്തമാക്കി. ബിഹാറിലെ ബേഗുസരായി മണ്ഡലത്തില്‍ സിപിഐ സ്ഥാനര്‍ഥിയായി കനയ്യകുമാര്‍ മത്സരിക്കും. ശനിയാഴ്ചയാണ് ഇതു സംബന്ധിച്ച തീരുമാനം ഇടതുപാര്‍ട്ടികള്‍ കൈക്കൊണ്ടത്. ബേഗുസരായില്‍ ഇടതുപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായിരിക്കും കനയ്യകുമാര്‍.

നേരത്തെ, ആര്‍ജെഡിയും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന സംസ്ഥാനത്തെ പ്രതിപക്ഷ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനായിരുന്നു കനയ്യകുമാറിന്റെ തീരുമാനം. ഇടതുപാര്‍ട്ടികളും സഖ്യത്തിന്റെ ഭാഗമാകുമെന്നായിരുന്നു ധാരണ. കനയ്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് ഇടതു പാര്‍ട്ടികളുടെ പിന്തുണയുമുണ്ടായിരുന്നു. എന്നാല്‍ സീറ്റ് വിഭജനത്തില്‍ സിപിഐ, സിപിഎം കക്ഷികളെ പൂര്‍ണമായി തഴഞ്ഞ മഹാസഖ്യം കനയ്യകുമാറിനും സീറ്റ് നിഷേധിക്കുകയായിരുന്നു.

ഇടതുപാര്‍ട്ടികള്‍ക്കു കാര്യമായ വോട്ടില്ലാത്ത ബിഹാറില്‍ കനയ്യകുമാറിനെ നിര്‍ത്തിയാല്‍ തിരിച്ചടിയാകുമെന്ന കണക്കൂകൂട്ടലിലാണു സീറ്റ് നല്‍കാതിരുന്നതെന്നാണ് വാദം. ഏന്നാല്‍ 2014ല്‍ ജെഡിയുവുമായി സഖ്യമുണ്ടാക്കി മല്‍സരിച്ച സിപിഐ ബേഗുസരായില്‍ മൂന്നാം സ്ഥാനത്താണ് എത്തിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഏതായാലും മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ബേഗുസരായില്‍ ആര്‍ജെഡി നേതാവ് തന്‍വീര്‍ ഹസന്‍ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ത്ഥിയായേക്കും.

നിലവില്‍ ബിജെപി സിറ്റിങ് സീറ്റാണ് ബേഗുസരായി. അതേസമയം, കേന്ദ്രമന്ത്രി ഗിരിരാജ് സിങിനെ ബേഗുസരായിയില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണഅ ബിജെപി നീക്കം. ഭൂമിഹാര്‍ സമുദായക്കാരാണ് ഗിരിരാജും കനയ്യയും എന്നതിനാല്‍ സമുദായ വോട്ടുകളില്‍ ഇക്കുറി ഭിന്നിപ്പുണ്ടാകുമോ എന്നതാണ് ചര്‍ച്ച.

ഭൂമിഹാര്‍ സമുദായ പിന്തുണ ഗിരിരാജിനാകുമെന്ന കണക്കുകൂട്ടലിലാണ് മഹാസഖ്യം കനയ്യയെ ഒഴിവാക്കിയതെന്നാണ് ആര്‍ജെഡി ക്യാംപ് നല്‍കുന്ന വിവരം. അതേസമയം, സിപിഐ, സിപിഎം കക്ഷികളെ തഴഞ്ഞ ആര്‍ജെഡി സ്വന്തം ക്വാട്ടയില്‍നിന്ന് ഒരു സീറ്റ് സിപിഐഎംഎല്ലിനു നല്‍കുന്നുണ്ട്. ബിഹാറില്‍ സ്വാധീനം കൂടുതല്‍ അവര്‍ക്കാണെന്ന് തിരിച്ചറിഞ്ഞാണ് ഇത്.

നിലവില്‍ 20:9 ഫോര്‍മുലയില്‍ ആണ് ആര്‍ജെഡി-കോണ്‍ഗ്രസ്സീറ്റ് വിഭജനം. ശരദ് യാദവും ആര്‍ജെഡി സ്ഥാനാര്‍ത്ഥി ആയാണ് ഇക്കുറി മത്സരത്തിന് ഇറങ്ങുക. 40 സീറ്റില്‍ 20 എണ്ണം ആര്‍ജെഡിക്ക് വിട്ടുനല്‍കി. കോണ്‍ഗ്രസ് ഒമ്പതിലും ഉപേന്ദ്രകുശ്വാഹയുടെ രാഷ്ട്രീയ ലോക്ദള്‍ അഞ്ചിടത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. ജിതന്‍ മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയ്ക്കും മുകേഷ് സാഹ്നിയുടെ വികശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്ക് മൂന്നു സീറ്റും മാറ്റിവച്ചിട്ടുണ്ട്. ശരത് യാദവ് ആര്‍ജെഡി പാര്‍ട്ടി ചിഹ്നത്തിലാണ് ഇക്കുറി മത്സരിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category