1 GBP = 87.20 INR                       

BREAKING NEWS

ദക്ഷിണേന്ത്യ പിടിക്കാന്‍ മോദിക്കും ആഗ്രഹം; രാഹുല്‍ ഗാന്ധിക്ക് പിറകെ തെക്കേ അറ്റത്ത് സുരക്ഷിത മണ്ഡലം തേടി പ്രധാനമന്ത്രിയും; ബിജെപി തരംഗമുണ്ടാക്കാന്‍ മോദിക്കായി പാര്‍ട്ടി കാണുന്നത് ബംഗളൂരു സൗത്ത് മണ്ഡലം; അനന്ത് കുമാറിന്റെ മരണമുണ്ടാക്കിയ സഹതാപം മുതലെടുക്കാന്‍ ഉറച്ച് കരുനീക്കം; ബംഗളൂരു സൗത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസും

Britishmalayali
kz´wteJI³

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണേന്ത്യയില്‍ മത്സരിക്കാനൊരുങ്ങുന്നതായി സൂചന. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിന്നാലെയാണ് മോദി ക്യാമ്പിലും ദക്ഷിണേന്ത്യന്‍ ചര്‍ച്ച നടക്കുന്നത്. ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് പുത്തനുണര്‍വ്വ് നല്‍കാനാണ് ഇത്. രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. ഇതിനിടെയാണ് മോദിയും വാരാണസിക്ക് പുറമേ കര്‍ണ്ണാടകയിലും മത്സരിക്കാനൊരുങങുന്നത്.

ഉത്തര്‍പ്രദേശിലെ വാരാണസിക്ക് പുറമേ ബെംഗളൂരു സൗത്ത് മണ്ഡലത്തിലും നരേന്ദ്ര മോദി മത്സരിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ദക്ഷിണേന്ത്യയില്‍ നരേന്ദ്ര മോദി മത്സരിക്കുന്നത് പാര്‍ട്ടിക്ക് ഗുണംചെയ്യുമെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തെ കര്‍ണാടകയിലും മത്സരിപ്പിക്കാന്‍ ബിജെപി. ആലോചിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രി എച്ച്.എന്‍. അനന്തകുമാര്‍ മരിച്ചതോടെ ഒഴിവു വന്ന മണ്ഡലമാണ് ഇത്. ബിജെപിയുടെ ഉറച്ച കോട്ടകളില്‍ ഒന്നാണ് ഇത്. കര്‍ണ്ണാടകയില്‍ തരംഗമുണ്ടാക്കുകയാണ് മോദിയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വാരാണാസിക്കൊപ്പം ഗുജറാത്തിലും മോദി മത്സരിച്ചിരുന്നു. യുപിയില്‍ പരമാവധി സീറ്റ് നേടാന്‍ ഇതിലൂടെ ബിജെപിക്ക് കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഇത്തവണ കര്‍ണ്ണാടകയില്‍ മോദി എത്തുന്നത്.

1991 മുതല്‍ ബിജെപി. സ്ഥാനാര്‍ത്ഥികളെ മാത്രം വിജയിപ്പിച്ച മണ്ഡലമാണ് ബെംഗളൂരു സൗത്ത്. പ്രൊഫ. കെ. വെങ്കിട്ടഗിരി ഗൗഡയിലൂടെയാണ് ബിജെപി. ആദ്യം ബെംഗളൂരു സൗത്ത് പിടിച്ചെടുക്കുന്നത്. പിന്നീടങ്ങോട്ട് അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി എച്ച്.എന്‍. അനന്തകുമാര്‍ ബെംഗളൂരു സൗത്തിനെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തി. മോദി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരിക്കെ 2018 നവംബറിലാണ് അനന്തകുമാര്‍ മരണപ്പെട്ടത്. 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ തേജസ്വിനി അനന്തകുമാര്‍ ബെംഗളൂരു സൗത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു നേരത്തയുണ്ടായിരുന്ന അഭ്യൂഹം.

തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അവര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബെംഗളൂരു സൗത്തില്‍നിന്ന് മത്സരിപ്പിക്കാനുള്ള നീക്കങ്ങള്‍ സജീവമായത്. മോദി ബെംഗളൂരു സൗത്തില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ബെംഗളൂരു സൗത്ത് ഒഴിവാക്കിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 20 സീറ്റുകളില്‍ 18 സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

ബെംഗളൂരു സൗത്ത്, ധാര്‍വാഡ് എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിക്കാതിരുന്നത്. മോദി ബെംഗളൂരു സൗത്തില്‍ മത്സരിക്കുകയാണെങ്കില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് കോണ്‍ഗ്രസ് തീരുമാനം. നരേന്ദ്ര മോദി 2014 ലും 2 മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നുവാരാണസിയിലും ഗുജറാത്തിലെ വഡോദരയിലും. രണ്ടിടത്തും വിജയിച്ചു; വാരാണസി നിലനിര്‍ത്തി. കര്‍ണാടകയിലെ 28 മണ്ഡലങ്ങളില്‍ 23 ലെയും സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചുവെങ്കിലും ബെംഗളൂരു സൗത്തിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

അന്തരിച്ച കേന്ദ്രമന്ത്രി എച്ച്.എന്‍. അനന്ത്കുമാറിന്റെ മണ്ഡലമാണു ബെംഗളൂരു സൗത്ത്. ഇവിടെ അനന്ത്കുമാറിന്റെ ഭാര്യ തേജസ്വിനി അനന്തകുമാര്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മോദി വരികയാണെങ്കില്‍ തേജസ്വനി പിന്മാറും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category