1 GBP = 93.80 INR                       

BREAKING NEWS

വയനാട്ടില്‍ രാഹുല്‍ ഗോദയില്‍ ഇറങ്ങിയാല്‍ ദേശീയതല സഖ്യത്തില്‍ വിള്ളല്‍ വീഴുമോ? തെറ്റായ സന്ദേശമാണ് രാഹുല്‍ നല്‍കുന്നതെന്ന പിണറായിയുടെ മുന്നറിയിപ്പോടെ വിശദീകരിക്കേണ്ട ബാധ്യത കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ക്ക്; രാഹുലിന്റെ പുതിയ നീക്കം ഒളിച്ചോട്ടമെന്ന് അമേഠിയിലെ എതിരാളി സ്മൃതി ഇറാനി; ഹാട്രിക് തികയ്ക്കുമെന്ന് തിരിച്ചടിച്ച് കോണ്‍ഗ്രസ്; പാര്‍ട്ടി അദ്ധ്യക്ഷന്‍ തെക്കേന്ത്യയില്‍ മത്സരിക്കണമെന്ന് അമേഠി കമ്മിറ്റി; ഇടതിനെതിരെ മത്സരിക്കുന്നത് നല്ല സൂചനയാവില്ലെന്നും വാദം; തീരുമാനം ഞായറാഴ്ച

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അമേഠിക്ക് പുറമേ വയനാട്ടില്‍ കൂടി മത്സരിക്കാനുളേള കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നീക്കം പരാജയഭീതി മൂലമെന്ന് വ്യാഖ്യാനിച്ച് ബിജെപി. തങ്ങള്‍ക്ക് സ്വാധീനമില്ലാത്ത തെക്കേയററത്ത് പോയി ജനവിധി തേടുന്നത് ഒളിച്ചോട്ടമാണെന്നാണ് ബിജെപി പറയുന്നത്. ഇക്കാര്യം അമേഠിയിലെ എതിര്‍ സ്ഥാനാര്‍ത്ഥിയായ സ്മൃതി ഇറാനി തുറന്നടിക്കുകയും ചെയ്തു. രാഹുല്‍ ഒളിച്ചോടുകയാണെന്നും അമേഠിയിലെ ജനങ്ങള്‍ അദ്ദേഹത്ത തള്ളിക്കളഞ്ഞുവെന്നും അവര്‍ പരിഹസിച്ചു.

എന്നാല്‍, ഇതിനെതിരെ കോണ്‍ഗ്രസും ശക്തമായി തിരിച്ചടിച്ചു. ചാന്ദ്്നി ചൗക്കും അമേഠിയും സ്മൃതിയെ തിരസ്‌കരിച്ചതാണ്. അമേഠിയില്‍ രാഹുല്‍ ഹാട്രിക് തികയ്ക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ രാഹുല്‍ ജയിച്ചുകയറുക എന്നതാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. അതേസമയം, രാഹുല്‍ വയനാട്ടില്‍ മത്സരിക്കണമെന്ന് കേരള നേതാക്കളുടെ ആവശ്യത്തെ അമേഠിയിലെ കോണ്‍ഗ്രസ് നേതൃത്വം പിന്തുണച്ചു. രാഹുല്‍ ഗാന്ധി തെക്കേ ഇന്ത്യയില്‍ മത്സരിക്കണമെന്ന് അമേഠി കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. തെക്കേ ഇന്ത്യയില്‍ മത്സരിക്കണമെന്ന നിര്‍ദ്ദേശം രാഹുല്‍ സ്വീകരിക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു. എ.കെ.ആന്റണിയും സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്.രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ കൂടിയാലോചനകള്‍ തുടരുകയാണ്. വയനാട്ടില്‍ മത്സരിക്കുന്നത് ശരിയല്ലെന്നും അഭിപ്രായം ഉയര്‍ന്നു. ഇടതിനെതിരെ മത്സരിക്കുന്നത് നല്ല സൂചനയാവില്ലെന്നും ചില നേതാക്കള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തീരുമാനം ഞായറാഴ്ച ഉണ്ടായേക്കും.

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനെ പൊതുവെ സ്വാഗതം ചെയ്യുന്നെങ്കിലും ദേശീയതലത്തിലുള്ള സഖ്യസാധ്യതകളെ ഇത് ബാധിക്കുമോയെന്ന് ആശങ്ക ദേശീയ നേതാക്കള്‍ക്കുണ്ട്. ബിജെപിക്കെതിരെ മഹാസഖ്യം രൂപീകരിക്കാനുള്ള പരിശ്രമങ്ങളില്‍ രസംകൊല്ലിയായി ഇത് കടന്നുവരുമോയെന്നാണ് പേടി. കാരണം കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെയാണ് ദേശീയ നേതാവായ രാഹുലിന്റെ മത്സരം. തങ്ങളുടെ സാധ്യതകളിലേക്ക് രാഹുല്‍ നേരിട്ട് കടന്നുകയറുന്നത് ഇടതുപക്ഷത്തിന് സ്വീകാര്യമാകണമെന്നില്ല. സഖ്യരൂപീകരണത്തിന് അനാവശ്യതടസ്സങ്ങള്‍ ഇത് സൃഷ്ടിച്ചേക്കുമെന്ന വാദത്തില്‍ കഴമ്പില്ലാതില്ല. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സൂചിപ്പിക്കുകയും ചെയ്തു.

രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് മത്സരിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. അഖിലേന്ത്യാ തലത്തില്‍ ബിജെപിയെ നേരിടുമെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് കേരളത്തില്‍ സിപിഎമ്മിനെതിരായാണ് മത്സരിക്കുന്നത്. അതായത് ബിജെപി ജയിച്ചാലും വേണ്ടില്ല ഇടതുപക്ഷത്തെ തകര്‍ത്താലും മതിയെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഇത് ദേശീയ രാഷ്ട്രീയത്തില്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത് ഒളിച്ചോട്ടമാണെന്ന് വയനാട്ടിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി.സുനീര്‍ പറഞ്ഞു. വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കി.വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം എല്‍.ഡി.എഫ് ഭയപ്പെടുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നല്ല ആത്മവിശ്വാസത്തില്‍ തന്നെയാണ് ഇടത് സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുള്ളത്. ശക്തമായ മത്സരം തന്നെ നടത്തും. വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നുവെന്നത് കോണ്‍ഗ്രസിന് ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്നതിന്റെ തെളിവാണെന്നും കോടിയേരി പറഞ്ഞു.

അതിനിടെ, വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു. ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണനാണ് യോഗം വിളിച്ചത്. ഞായറാഴ്ച പത്ത് മണിക്ക് ജില്ലയിലെ കെപിസിസി, ഡിസിസി ഭാരവാഹികളോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ എത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു മുമ്പ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഐക്യമുണ്ടാക്കാനാണ് അടിയന്തര യോഗം ചേരുന്നതെന്നാണ് സൂചന.

സീറ്റ് നിര്‍ണയ സമയം മുതല്‍ അനിശ്ചിതത്വം നിലനിന്ന വയനാട്ടിലെ കോണ്‍ഗ്രസിന് പുതിയ ഊര്‍ജ്ജവുമായാണ് രാഹുല്‍ ഗാന്ധി മല്‍സരിക്കുമെന്ന വാര്‍ത്തയെത്തുന്നത്. 2008 ല്‍ മണ്ഡലം രൂപീകരിച്ച സമയം മുതല്‍ കോണ്‍ഗ്രസിന് ഒപ്പം അടിയുറച്ച് നില്‍ക്കുന്ന മണ്ഡലമാണ് വയനാട്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങളും ഘടകകക്ഷികളുമായുള്ള പ്രശ്നങ്ങളും ടി സിദ്ദിഖിന് നേരെ ഉയര്‍ന്ന എതിര്‍പ്പുകളും അടക്കം രാഹുലിന്റെ വരവോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category