1 GBP = 85.30 INR                       

BREAKING NEWS

തൃശൂരില്‍ കുടവും താമരയും മാറിമാറി വരച്ചിട്ടും തുഷാര്‍ സ്വയം പ്രഖ്യാപനം വൈകിപ്പിക്കുന്നത് ബിജെപിയില്‍ നിന്ന് കൂടുതല്‍ ഓഫറുകള്‍ ലഭിക്കാനോ? തോറ്റാലും രാജ്യസഭാ എംപിയാക്കുമെന്നും മന്ത്രിസ്ഥാനമൊഴികെ ബോര്‍ഡ്-കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ മുതല്‍ ഗവര്‍ണര്‍ പദവി വരെ വാഗ്ദാനം; കേരളത്തില്‍ നിന്ന് മൂന്നുസീറ്റ് ലക്ഷ്യമിട്ട് നീക്കങ്ങളുമായി ബിജെപി

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയും ബിഡിജെഎസും തമ്മില്‍ സീറ്റുവിഭജനം പൂര്‍ത്തിയാക്കിയിട്ടും തുഷാര്‍ വെള്ളാപ്പള്ളി സ്വയം സീറ്റു പ്രഖ്യാപനം തൃശൂരില്‍ വൈകിപ്പിക്കുന്നത് കൂടുതല്‍ ഓഫറുകള്‍ ബിജെപിയില്‍ നിന്ന് നേടിയെടുക്കാന്‍ വേണ്ടിയെന്ന് റിപ്പോര്‍ട്ട്. ഇന്നലെ പത്തനംതിട്ടയില്‍ സുരേന്ദ്രന്റെ സീറ്റ് പ്രഖ്യാപനംകൂടെ വന്നതോടെ തൃശൂരില്‍ ഉടനെ തുഷാര്‍ കളത്തിലിറങ്ങിയേക്കും. അമിത്ഷായുമായി നടത്തിയ ചര്‍ച്ചയില്‍ വലിയ ഓഫറുകള്‍ നേടിയെടുത്താണ് തുഷാര്‍ മത്സരിക്കാന്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനായി വലിയ വിലപേശലും വാഗ്ദാനങ്ങളും നടന്നുവെന്നാണ് സൂചനകള്‍. തൃശൂരില്‍ തുഷാര്‍ തന്നെ മല്‍സരിക്കണമെന്ന കടുംപിടുത്തത്തിലായിരുന്നു ബിജെപി. ഇതിനിടെ വെള്ളാപ്പള്ളി നടേശന്‍ ബിജെപി വിരുദ്ധ പ്രസ്താവനകളിറക്കിയത് സമ്മര്‍ദ തന്ത്രത്തിന്റെ ഭാഗമായിരുന്നു. സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായെങ്കിലും തൃശൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ നീട്ടിക്കൊണ്ടുപോയത് ഈ തന്ത്രത്തിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിയും നിയമസഭ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസും സഹായിച്ചപ്പോള്‍ ബിജെപി ചില വാഗ്ദാനങ്ങള്‍ ചെയ്തിരുന്നു. പക്ഷേ, ഒന്നും നടന്നില്ല.

ഇതാണ് ഇക്കുറി കൂടുതല്‍ കടുംപിടിത്തത്തിലേക്ക കാര്യങ്ങള്‍ നീക്കിയതും താന്‍ മറുപക്ഷത്താണെന്ന് വരുത്താന്‍ വെള്ളാപ്പള്ളി നിരന്തരം പ്രസ്താവനകള്‍ ഇറക്കിക്കൊണ്ടിരുന്നതും. കഴിഞ്ഞതവണ ബിഡിജെഎസ് കൂടെ കൂടിയതുകൊണ്ട് പലയിടങ്ങളിലും ബിജെപിക്ക് വോട്ടുവര്‍ധനയുണ്ടായി. എന്നിട്ടും ഒരു വാഗ്ദാനവും പാലിക്കപ്പെട്ടില്ല. ഇതോടെയാണ് ഇക്കുറി ആദ്യമേ തന്നെ സ്ഥാനമാനങ്ങള്‍ ഉറപ്പിക്കാന്‍ അച്ഛന്‍-മകന്‍ വെള്ളാപ്പള്ളിമാര്‍ തന്ത്രം മെനഞ്ഞത്. പത്തനംതിട്ട സീറ്റും ഒരു മന്ത്രി സ്ഥാനവുമാണ് ബിഡിജെഎസ് ആവശ്യപ്പെട്ടത്.

രണ്ടും ബിജെപി നിരസിച്ചു. ഇതിന് ശേഷം ബിജെപി ചില നീക്കു പോക്കുകള്‍ മുന്നോട്ടു വച്ചു. തുഷാര്‍ തൃശൂരില്‍ മല്‍സരിച്ച് തോറ്റാലും രാജ്യസഭ എംപിയാക്കാം എന്നുള്ളതായിരുന്നു അതില്‍ പ്രധാനം. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ബോര്‍ഡ്-കോര്‍പ്പറേഷനുകളില്‍ ചെയര്‍മാന്‍ സ്ഥാനമാണ് രണ്ടാമത്തേത്. ഇതിന് പുറമേ ഗവര്‍ണര്‍ പദവിയും വാഗ്ദാനം ചെയ്തതായാണ് സൂചന. ഇത്രയും സമ്മതിച്ചെങ്കിലും കാര്യത്തില്‍ തീരുമാനം ആകാതെ തുഷാര്‍ മല്‍സരിക്കില്ല എന്നായിരുന്നു ബിഡിജെഎസിന്റെ നിലപാട്.

അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച വീണ്ടും തുഷാറിനെ ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ബിഡിജെഎസിന്റെ ഡിമാന്‍ഡുകള്‍ അംഗീകരിച്ചുവെന്നാണ് അറിയുന്നത്. ഏതായാലും ഉടനെ തുഷാറും കളത്തിലിറങ്ങും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category