1 GBP = 93.80 INR                       

BREAKING NEWS

ചെണ്ടമേളങ്ങളും ആര്‍പ്പുവിളികളുമായി പ്ളാറ്റ്ഫോം നിറഞ്ഞുകവിഞ്ഞ് വന്‍ ജനാവലി; പൂമാലകളും ഷാളും അണിയിക്കാന്‍ ആവേശത്തിരക്കു കൂട്ടി സ്ത്രീകളും യുവാക്കളും; കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥി ആക്കിയതോടെ സ്വീകരിക്കാന്‍ ബിജെപിയേപ്പോലും ഞെട്ടിച്ച് അയ്യപ്പവിശ്വാസികളുടേയും പ്രവാഹം; കേരളാ എക്‌സ്പ്രസില്‍ തിരുവല്ലയില്‍ വന്നിറങ്ങിയപ്പോള്‍ വിശ്വാസം രക്ഷിക്കാന്‍ ജയിലില്‍ കിടന്ന സമരത്തേരാളിക്ക് ഞെട്ടിക്കുന്ന സ്വീകരണം

Britishmalayali
ആര്‍ പീയൂഷ്

തിരുവല്ല: പത്തനംതിട്ടയില്‍ വൈകിയാണെങ്കിലും സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ അവിശ്വസനീയമായ പിന്തുണ നല്‍കി പത്തനംതിട്ടയിലെ ജനാവലി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ ഇന്ന് പന്ത്രണ്ടുമണിയോടെ കേരള എക്‌സ്പ്രസില്‍ തിരുവല്ല റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ കെ സുരേന്ദ്രനെ സ്വീകരിക്കാന്‍ റെയില്‍വെ സ്റ്റേഷനിലെ പ്ളാറ്റ്ഫോമുകള്‍ നിറഞ്ഞുകവിഞ്ഞ് ആയിരങ്ങളാണ് അണിനിരന്നത്.
 
ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിലകൊള്ളുകയും ആചാര സംരക്ഷണത്തിന് വേണ്ടി സമരംചെയ്്ത് ജയിലില്‍ പോകുകയും ഒരു മാസത്തോളം തടവില്‍ കഴിയുകയും ചെയ്ത സുരേന്ദ്രന് വലിയ പിന്തുണയാണ് മണ്ഡലത്തില്‍ ലഭിക്കുന്നതെന്നതിന് ഉദാഹരണമായി ഇന്നത്തെ തിരുവല്ല റെയില്‍വെ സ്റ്റേഷനിലെ സ്വീകരണം.

ഇതോടെ തിരുവനന്തപുരത്ത് വന്നിറങ്ങിയ കുമ്മനത്തിന് പോലും ലഭിക്കാത്ത സ്വീകരണമാണ് ഇന്ന് തിരുവല്ലയില്‍ കണ്ടത്. ആയിരക്കണക്കിന് വിശ്വാസികളും അണിചേര്‍ന്നതോടെ സ്ത്രീകളും കുട്ടികളും വൃദ്ധരും ഉള്‍പ്പെടെ നിരവധി പേരാണ് അവിടെ അണിനിരന്നത്. ട്രെയിന്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പേ തന്നെ തിരുവല്ല റെയില്‍വെസ്റ്റേഷന്‍ ജനനിബിഢമായി. പൂമാലകളും ഷാളുകളും അണിയിക്കാന്‍ യുവാക്കളും സ്ത്രീകളുമെല്ലാം തിക്കിത്തിരക്കി.

ട്രെയിനില്‍ നിന്ന് സുരേന്ദ്രന് താഴെയിറങ്ങാന്‍ പോലും പറ്റാത്തവിധം തിരക്കായി മാറിയതോടെ നേതാക്കള്‍ ഇടപെട്ടാണ് സുരേന്ദ്രന് വഴിയൊരുക്കിയത്. ഇതോടൊപ്പം അമ്മന്‍കുടവും താലപ്പൊലിയും ചെണ്ടമേളവുമെല്ലാം ഒരുക്കിയാണ് ജനം കാത്തുനിന്നത്. ഒരു ബിജെപി വികാരം എന്നതിലപ്പുറത്തേക്കാണ് പത്തനംതിട്ട സുരേന്ദ്രനെ സ്വീകരിക്കുന്നതെന്ന് ഇന്നത്തെ ഈ കാഴ്ചയോടെ വ്യക്തമാകുകയാണ്.

ആര്‍പ്പുവിളിച്ചും ജയ് വിളിച്ചും ആണ് സുരേന്ദ്രനെ സ്റ്റേഷന് പുറത്തേക്കും ആനയിച്ചത്. സുരേന്ദ്രന്‍ ഒരുപക്ഷേ, പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥി ആവില്ലെന്ന നിലയില്‍ പ്രചാരണം വന്നതോടെ മണ്ഡലത്തില്‍ വലിയ മ്ളാനതയാണ് ഉണ്ടായത്. സീറ്റിനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള ചരടുവലികള്‍ നടത്തിയതോടെയാണ് സുരേന്ദ്രന് സീറ്റ് ഉണ്ടാവില്ലെന്ന സ്ഥിതിയുണ്ടായത്. ഇതോടെ മണ്ഡലത്തില്‍ എല്ലാവരും ഉള്‍വലിയുന്ന സ്ഥിതിയിലേക്കെത്തി.

എന്‍എസ്എസിന്റെ താല്‍പര്യപ്രകാരം സുരേന്ദ്രനെ ഒഴിവാക്കി പിള്ളയ്ക്ക് സീറ്റുനല്‍കുമെന്ന നിലയില്‍ പ്രചരണം വന്നതോടെയായിരുന്നു ഇത്. എന്നാല്‍ ആര്‍എസ്എസിന്റെ ഉറച്ച പിന്തുണയും നിര്‍ദ്ദേശവും മാനിച്ച കേരളത്തില്‍ വലിയ ജയസാധ്യതയുള്ള സീറ്റെന്ന് വിലയിരുത്തി സുരേന്ദ്രനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു ബിജെപി കേന്ദ്രനേതൃത്വം.

ഇത് ഒട്ടും തെറ്റിയില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ന് തിരുവല്ലയില്‍ വന്നിറങ്ങിയ സുരേന്ദ്രന് ലഭിച്ച വന്‍ സ്വീകരണം. മറ്റൊരു ബിജെപി നേതാവിനും സംസ്ഥാനത്ത് കിട്ടാത്തവിധം സുരേന്ദ്രന്‍ ജനമനസ്സുകളിലേക്ക് എത്തിയെന്ന് തെളിയിക്കുന്നതായി ഇത്. കുമ്മനത്തിന് പോലും പാര്‍ട്ടി ഏര്‍പ്പാടു ചെയ്ത സ്വീകരണമാണ് തലസ്ഥാനത്ത് നല്‍കിയതെങ്കില്‍ തിരുവല്ലയില്‍ പാര്‍ട്ടിപ്രവര്‍ത്തകരേക്കാള്‍ അയ്യപ്പഭക്തരുടെ തള്ളിക്കയറ്റമാണ് സുരേന്ദ്രന് വേണ്ടി ഉണ്ടായത്.

ഇതോടെ മണ്ഡലത്തില്‍ ശക്തമായ വികാരമായി ശബരിമല വിഷയം ഇപ്പോഴും നീറി നില്‍ക്കുന്നു എന്നും വ്യക്തമാകുകയാണ്. തിരുവനന്തപുരത്തിന് പുറമെ വലിയ ജയസാധ്യതയുള്ള മണ്ഡലമാണ് പത്തനംതിട്ടയെന്ന ആര്‍എസ്എസ് വിലയിരുത്തലും തെറ്റിയില്ലെന്ന് തെളിയിക്കുന്നതാണ് ഇത്.
 
പ്രത്യേകിച്ചും ബിജെപി വിഷയം ഏറ്റെടുക്കുന്നതിന് മുമ്പുതന്നെ സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിന് എതിരെ സ്ത്രീപങ്കാളിത്തത്തോടെ ജനാവലി പന്തളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വലിയ ജപയാത്രകള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപിയും രംഗത്തിറങ്ങി. അപ്പോള്‍ മുന്‍ നിരയില്‍ ഉണ്ടായിരുന്ന ഒരേയൊരു നേതാവാണ് സുരേന്ദ്രന്‍. ബിജെപി അധ്യക്ഷന്‍ പോലും പത്തനംതിട്ടയ്ക്കപ്പുറത്തേക്ക് പോയില്ല.

അതേസമയം, ശബരിപാതയില്‍ നിരന്തരം സമരത്തിന് എത്തുകയും ഒടുവില്‍ അറസ്റ്റ് വരിക്കുകയും ചെയ്ത് വിശ്വാസ സംരക്ഷണത്തിന് ജനവികാരം അറിഞ്ഞ് നിന്ന നേതാവായിരുന്നു സുരേന്ദ്രന്‍. ഇപ്പോള്‍ സ്ഥാനാര്‍ത്ഥി കൂടെ ആയതോടെ തങ്ങളുടെ പോരാളിക്കൊപ്പമാണ് എന്ന് വ്യക്തമാക്കിയാണ് ഇന്ന് ആയിരങ്ങള്‍ സുരേന്ദ്രന് ഗംഭീര സ്വീകരണമൊരുക്കാന്‍ റെയില്‍വെ സ്റ്റേഷനിലേക്ക് വന്നെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category