1 GBP = 93.30 INR                       

BREAKING NEWS

പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം ബ്രിട്ടനിലും ആഘോഷിക്കാനായി അവര്‍ ഒത്തുച്ചേരുന്നു; ആറാമത് കുടുംബ സംഗമം ജൂലായ് ആറിന് ഓക്സ്ഫോര്‍ഡില്‍ നടക്കും

Britishmalayali
മോഹന്‍ദാസ് കുന്നന്‍ചേരി

ഓക്സ്ഫോര്‍ഡ്: കേരളത്തിലെ പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍പൂരം ബ്രിട്ടനിലും ആഘോഷിക്കാനായി പൂരത്തിന്റെ നാട്ടുകാരായ തൃശ്ശൂര്‍ ജില്ലക്കാര്‍ ജൂലായ് ആറിനു ശനിയാഴ്ച ഓക്സ്ഫോര്‍ഡിലെ നോര്‍ത്ത്വേ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഹാളില്‍ ഒത്തു കൂടും. ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആറാമത് ജില്ലാ കുടുംബസംഗമം വൈവിദ്ധ്യവും വര്‍ണ്ണാഭവുമാക്കിത്തീര്‍ക്കുന്നതിനുവേണ്ടി സംഘാടകര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ജില്ലാ കുടുംബ സംഗമത്തിനോട് അനുബന്ധിച്ച് കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്‍പ്പര്യം ഉള്ളവര്‍ ജൂണ്‍ 20നു മുമ്പ് സംഘാടകരുടെ പക്കല്‍ പേരുകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
07825597760, 07727253424
ഹാളിന്റെ വിലാസം
Northway Evangelical Church, Sutton Road, Oxford, OX3 9RB

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category