1 GBP = 93.30 INR                       

BREAKING NEWS

ഗുണ്ടാ പണിയുമായി നടന്ന അനില്‍ ഓട്ടോക്കാരനായത് കടുംബം പുലര്‍ത്താന്‍; പഴയ വൈരാഗ്യം കൊണ്ടു നടന്ന ശത്രു ഓട്ടോ ഡ്രൈവറെ വെട്ടിയത് അതിക്രൂരമായി; ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയപ്പോള്‍ രക്തം വാര്‍ന്ന് മരണവും; ബാര്‍ട്ടണ്‍ഹില്ലില്‍ മരിച്ചത് ഗുണ്ടുകാട് സ്വദേശിയായ നാല്‍പതുകാരന്‍; തലസ്ഥാനത്തെ ഞെട്ടിച്ച് ഗുണ്ടാകുടിപ്പകയുടെ കൊലപാതകം വീണ്ടും; അനിയെ കൊന്ന ജീവന് വേണ്ടി അന്വേഷണവുമായി പൊലീസ്

Britishmalayali
kz´wteJI³

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാപ്പകയുടെ പേരില്‍ കൊലപാതകം. ബാര്‍ട്ടണ്‍ ഹില്ലില്‍ അനി എന്നയാളാണ് വെട്ടേറ്റ് മരിച്ചത്. നിരവധി കേസുകളില്‍ പ്രതിയായ ജീവനാണ് അനിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

ആക്രമണത്തില്‍ പരിക്കേറ്റ അനിയെ പൊലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരമനയിലും ശ്രീവരാഹത്തും ഈയിടെ മയക്ക് മരുന്ന് മാഫിയയുടെ ഇടപെടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ പൊലീസ് റെയ്ഡും മറ്റും ശക്തമാക്കി. എന്നിട്ടും തലസ്ഥാനത്ത് അക്രമം തുടരുകയാണെന്നതിന്റെ സൂചനയാണ് ഇത്.

ഗുണ്ടുകാട് സ്വദേശി എസ്പി. അനില്‍കുമാറാണ് (40, അനി) മരിച്ചത്. ബാര്‍ട്ടണ്‍ഹില്ലില്‍ നിന്ന് ലോ കോളേജിലേക്ക് പോകുന്ന വഴിയിലെ പാര്‍ക്കിന് സമീപത്ത് ശരീരമാസകലം വെട്ടേറ്റ് ചോരയില്‍ കുളിച്ചു കിടന്ന അനിലിനെ സുഹൃത്തുക്കളാണ് ആദ്യം കണ്ടത്. ഉടന്‍ മ്യൂസിയം പൊലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി അവരുടെ വാഹനത്തില്‍ അനിലിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അനില്‍ ആക്രമണത്തിന് ഇരയായ സ്ഥലത്തിന് സമീപം വീടുകളുണ്ട്. എന്നാല്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതായി പൊലീസ് പറഞ്ഞു.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന അനില്‍ ഇപ്പോള്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. അനിലും ജീവനും തമ്മില്‍ ശത്രുതയുണ്ടായിരുന്നെന്നും പറയപ്പെടുന്നു. പ്രതിയെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി മ്യൂസിയം പൊലീസ് പറഞ്ഞു. അനിലിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് ക്രിമിനല്‍ സംഘങ്ങളുടെ കേന്ദ്രമായിരുന്നു ഒരു കാലത്ത് ഗുണ്ടുകാട്. പിന്നീട് മയക്കുമരുന്ന് മാഫിയ ഈ മേഖലയില്‍ പിടിമുറുക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category