1 GBP = 87.20 INR                       

BREAKING NEWS

വര്‍ക്കലയില്‍ കാണാതായ റഷ്യന്‍ വനിതയെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി; പൊലീസ് നടത്തിയ ഊര്‍ജ്ജിത തിരച്ചിലില്‍ യുവതിയെ കണ്ടെത്തിയത് പുത്തന്‍ചന്ദ ജംഗ്ഷനില്‍ നിന്ന്

Britishmalayali
kz´wteJI³

വര്‍ക്കല: വര്‍ക്കലയില്‍ കാണാതായ റഷ്യന്‍ വനിതയെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി പൊലീസ്. റഷ്യന്‍ സ്വദേശിനി സിനാടിയ സിമോളലിന(69)യെ കാണാനില്ലെന്നു പരാതിയുമായി മകള്‍ എലീന(46) വര്‍ക്കല പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മണിക്കൂറുകള്‍ക്കകം പുത്തന്‍ചന്തയില്‍ നിന്ന വനിതയെ കണ്ടെത്തുകയായിരുന്നു.

പാപനാശം റോഡിലെ റിസോര്‍ട്ടില്‍ താമസിക്കവേയാണ് വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിയോടെ അമ്മയെ കാണാതായതെന്നു മകള്‍ അറിയുന്നത്. തുടര്‍ന്നു പരിസരവാസികളുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇന്നലെ രാവിലെ വര്‍ക്കല പൊലീസില്‍ പരാതി നല്കി.

സിനാടിയയെ വര്‍ക്കല മൈതാനത്തും അടുത്തുള്ള റെയില്‍വേ അടിപാത വഴിയും നടന്നു പോകുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നു തിരച്ചില്‍ ഊര്‍ജ്ജിതമാക്കുന്നതിനിടെയാണ് പൊലീസ് സ്റ്റേഷനില്‍ നിന്നു അരകിലോമീറ്റര്‍ ദൂരെയുള്ള പുത്തന്‍ചന്ത ജംക്ഷനിലെ ബസ് വെയിറ്റിങ്ങ് ഷെഡില്‍ ഇവര്‍ കിടക്കുന്നതായി ചിലര്‍ കണ്ടത്. നേരത്തെ വര്‍ക്കല ഉള്‍പ്പെടെ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശിച്ച ഇരുവരും കഴിഞ്ഞ ദിവസമാണ് മൂന്നാറില്‍ നിന്നു വര്‍ക്കലയിലെത്തിയത്.

മൂന്നാറില്‍ വച്ചു ഏതാനും മണിക്കൂറുകള്‍ അമ്മയെ 'മിസ്സായതായി' എലീന പറഞ്ഞു. അമ്മയുടെ വെയ്പു പല്ലു സെറ്റിന്റെ ഒരു ഭാഗം ഇതിനിടയില്‍ കാണാതായതിനെ തുടര്‍ന്നു സഹായിയുമായി പുത്തന്‍ചന്ത ബസ് സ്റ്റാന്‍ഡ് പരിസത്ത് രാത്രി തിരച്ചില്‍ നടത്തുന്ന തിരക്കിലായിരുന്നു എലീന. മോസ്‌കോയില്‍ ആര്‍ക്കിടെക്റ്റായ എലീന 31നു അമ്മയോടൊപ്പം റഷ്യയിലേക്ക് മടങ്ങും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category