1 GBP = 93.30 INR                       

BREAKING NEWS

പുലിയോട് യുദ്ധം ചെയ്യേണ്ടത് എലി മാളത്തിലെത്തിയല്ല, പുലി മടയില്‍ ചെന്നാണ്; രാഹുലിനെ കളിയാക്കാന്‍ ഇടത് സ്ഥാനാര്‍ത്ഥിയെ വെറും എലിയാക്കിയ മന്ത്രി കെടി ജലീലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് നിരാശപ്പെടുത്തുന്നത് വയനാട്ടിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരെ; രാഹുല്‍ ചര്‍ച്ചകളില്‍ മുഴുവന്‍ ഇടതുപക്ഷവും പറയുന്നത് യുഡിഎഫ് വിജയത്തെ കുറിച്ച്; എന്തിന് വേണ്ടി പ്രവര്‍ത്തിക്കണം എന്ന് ചോദിച്ച് പിന്നോട്ട് വലിഞ്ഞ് പ്രവര്‍ത്തകര്‍; എലിയെന്ന് വിളിച്ചത് ബിജെപിയെ എന്ന് വിശദീകരിച്ച് തലയൂരാന്‍ ജലീലും

Britishmalayali
kz´wteJI³

കല്‍പ്പറ്റ: 2004ലെ ലോക്സഭയില്‍ സിപിഎമ്മിനുണ്ടായിരുന്നത് 43 അംഗങ്ങള്‍. 2009ല്‍ അത് 16 ആയി. ബംഗാള്‍ പൂര്‍ണ്ണമായും പോയതോടെ 2014ല്‍ എണ്ണം 9 ആയി. ഇപ്പോള്‍ ത്രിപുരയിലും സിപിഎം ഇല്ല. അതുകൊണ്ട് തന്നെ കേരളത്തില്‍ മാത്രമാണ് പ്രതീക്ഷ. ഇതിനിടെയാണ് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കാന്‍ ശ്രമിക്കുന്നത്. രാഹുല്‍ വയനാട് മത്സരിച്ചാല്‍ കേരളത്തിലാകെ രാഹുല്‍ തരംഗം അലയടിക്കും. ഇത് കേരളത്തിലും സിപിഎമ്മിന് തിരിച്ചടിയാകും. ഇത് മനസ്സിലാക്കിയ സിപിഎം ആകെ പ്രതിസന്ധിയിലാണ്. ഇതിനിടെയാണ് വയനാട്ടിലെ അണികളെ നിരാശരാക്കി മന്ത്രി കെടി ജലീലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് എത്തിയത്. രാഹുലിനെ മത്സരത്തില്‍ നിന്ന് പിന്മാറ്റിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജലീല്‍ പോസ്റ്റിട്ടത്. എന്നാല്‍ പുലിയോട് യുദ്ധം ചെയ്യേണ്ടത് എലിമാളത്തിലെത്തിയല്ല, പുലിമടയില്‍ ചെന്നാണ് എന്ന ജലീലിന്റെ പോസ്റ്റ് കൊണ്ടത് സിപിഐയ്ക്കാണ്. വയനാട്ടിലെ സിപിഐ സ്ഥാനാര്‍ത്ഥി വെറുമൊരു എലിയാണെന്ന് പറയുകയായിരുന്നു ഇടത് മന്ത്രിസഭയിലെ പ്രമുഖന്‍.

'പുലിയെ പിടിക്കാന്‍ എലിമാളത്തിലെത്തിയ രാഹുല്‍ജി' എന്ന തലക്കെട്ടിലുള്ള പോസ്റ്റില്‍ പുലിയോട് യുദ്ധം ചെയ്യേണ്ടത് എലിമാളത്തിലെത്തിയല്ല, പുലിമടയില്‍ ചെന്നാണ്' എന്നാണ് ജലീല്‍ കുറിച്ചത്. വയനാട്ടിലെ എല്‍ഡിഎഫ് സീറ്റില്‍ മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥിയെ വിലകുറച്ചു കാണുന്നതാണ് പോസ്റ്റെന്നു വിമര്‍ശനമുയര്‍ന്നു. 'പോസ്റ്ററൊട്ടിപ്പിനും കൂലിപ്പണിക്കും മാത്രമല്ല, ഇലക്ഷന് മത്സരിക്കാനും ഹിന്ദിക്കാരെ ഇറക്കിത്തുടങ്ങിയോ' എന്ന ട്രോളും അതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതു വംശീയാധിക്ഷേപമാണെന്ന് ചൂണ്ടിക്കാട്ടി ഏറെപ്പേര്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തി. രാഹുലിനെ ഉത്തരേന്ത്യന്‍ തൊഴിലാളിയായി ചിത്രീകരിക്കുന്ന തരത്തിലാണ് ജലീലിന്റെ പോസ്റ്റിനെ സോഷ്യല്‍ മീഡിയ കാണുന്നത്. ഏതായാലും സിപിഐ സ്ഥാനാര്‍ത്ഥി സുനീര്‍ നേതൃത്വത്തോട് പരാതി പറഞ്ഞിട്ടുണ്ട്. ഇനി എന്തിനാണ് താന്‍ മത്സരിക്കുന്നതെന്നാണ് സുനീര്‍ ചോദിക്കുന്നത്. വയനാട്ടില്‍ സിപിഐയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്ന് മന്ത്രി ജലീല്‍ തന്നെ സമ്മതിക്കുമ്പോള്‍ മത്സരത്തിന്റെ പ്രസക്തി തന്നെ പോയെന്ന് സുനീര്‍ പറയുന്നു. ഇനി എന്തിനാണ് വയനാട്ടില്‍ പ്രവര്‍ത്തിക്കേണ്ടതെന്ന ചോദ്യമാണ് ഇടത് പ്രവര്‍ത്തകരും ഉയര്‍ത്തുന്നത്. സിപിഐ നേതാക്കളും പ്രവര്‍ത്തകരും പോലും നിരാശരാണ്.

സംഭവം വിവാദമായതോടെ പുതിയ വിശദീകരണവുമായി ജലീലും രംഗത്ത് വന്നു. ജലീലിന്റെ പുതിയ പോസ്റ്റ് ചുവടെ
പ്രിയ രാഹുല്‍ജി, പുലിയെ നേരിടേണ്ടത് പുലിമടയില്‍ ചെന്നാണ്, അല്ലാതെ എലിയുടെ മാളത്തല്‍ ചെന്നല്ല. രാഷ്ട്രീയ ശക്തി കൊണ്ട് ബിജെപി ഉത്തേരേന്ത്യയില്‍ ഒരു പുലിയാണെങ്കില്‍ മലയാളക്കരയില്‍ വെറുമൊരു എലിയാണ്. കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടു കൂടിയാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത് എന്ന കാര്യം താങ്കള്‍ക്ക് അറിയാമെന്ന് കരുതുന്നു. പൈശചികമായ പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം റെയ്ഡ് ചെയ്യപ്പെട്ട ഒരേയൊരു മത സംഘടനാ ഓഫീസ് കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെതാണ്.

ഈ സംഘടനയുടെ പേരിലുള്ള 'കാശ്മീര്‍' എന്ന പദം ജമാഅത്തെ ഇസ്ലാമിയുടെ ഇരട്ട മുഖം വ്യഞ്ജിപ്പിക്കുന്നുണ്ടെന്ന് പറയട്ടെ. അവരുടെ യഥാര്‍ഥ മുഖം കാശ്മീരൊഴികെയുള്ള ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ മറച്ചു പിടിച്ചിരിക്കുകയാണെന്ന ആരോപണം കാലാകാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. ഇത്തരമൊരാക്ഷേപം നിലനില്‍ക്കെ കേരളത്തില്‍ അവരുടെ പിന്തുണയോടെ അങ്ങയെപ്പോലുള്ള ഒരാള്‍ മത്സരിക്കുന്നത് രാഷ്ട്രത്തിന് തെറ്റായ സന്ദേശമാണ് നല്‍കുക എന്ന് സൂചിപ്പിക്കട്ടെ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊതുവേ യു.ഡി.എഫ് അനുകൂല മണ്ഡലമായാണ് വയനാടിനെ വിലയിരുത്തുന്നത്. 2009-ലും 2014-ലും എം.ഐ ഷാനവാസിനായിരുന്നു ഇവിടെ വിജയം നേടാനായത്. ഇത്തവണ യു.ഡി.എഫ് ടി. സിദ്ദീഖിനെ മത്സരരംഗത്തിറക്കുമ്പോള്‍ എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പി.പി സുനീറാണ്. എട്ട് വര്‍ഷത്തോളം സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന സുനീര്‍ നിലവില്‍ പാര്‍ട്ടിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗമാണ്. സ്‌കൂള്‍ പഠനകാലത്തുതന്നെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സുനീര്‍ പിന്നീട് തൃശൂര്‍ കേരള വര്‍മ്മ കോളേജിലും പഠന കാലത്ത് എ.ഐ.എസ്.എഫിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. നേരത്തെ 1999-ലും 2004-ലും പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി പൊന്നാനിയില്‍ നിന്ന് മത്സരിച്ചിട്ടുണ്ട്. വയനാട്ടിലും പ്രതീക്ഷകളുമായാണ് സുനീര്‍ എത്തിയത്. എന്നാല്‍ രാഹുല്‍ എത്തുന്നതോടെ വയനാട് കോണ്‍ഗ്രസിന്റെ കോട്ടയായി തുടരനാണ് സാധ്യത. ഈ വിലയിരുത്തലുകള്‍ ശരിവയ്ക്കും വിധമായിരുന്നു ജലീലിന്റെ പോസ്റ്റ്.

അതിനിടെ രാഹുല്‍ ഗാന്ധിയെ കളിയാക്കിയ ജലീലിന് മറുപടിയുമായി യൂത്ത് ലീഗ് നേതാവ് ഫിറോസും വിടി ബല്‍റാം എംഎല്‍എയും രംഗത്ത് എത്തി. ജലീലിന്റെ വിവാദ പോസ്റ്റിന് മറുപടിയുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. 'പുലിയെ നേരിടാന്‍ രാഹുല്‍ ഗാന്ധിക്കു മാത്രമേ സാധിക്കൂ എന്ന് കൂട്ടത്തിലൊരു എലി തന്നെ തുറന്നുപറഞ്ഞ സ്ഥിതിക്ക് ബാക്കിയുള്ള എലികളെല്ലാം മാളത്തിലേക്ക് മടങ്ങിപ്പോകേണ്ടതാണ്' ഫിറോസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ജലീലിന്റെ പോസ്റ്റിനെ വിമര്‍ശിച്ച് വി.ടി.ബല്‍റാം എംഎല്‍എയും. 'ഉത്തരേന്ത്യക്കാരെ അപമാനിക്കും വിധം കേരള ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ വംശീയ പരാമര്‍ശം. എത്ര വിവേകശൂന്യനാണ് ഈ അല്‍പ്പബുദ്ധി! അപലപിക്കുന്നു' ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ഈ പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ ജലീലിനെതിരായ വികാരമായി വൈറലാവുകയാണ്.

ദേശീയ രാഷ്ടീയത്തില്‍ ഇടതുപക്ഷത്തിന്റെ അംഗസംഖ്യ വര്‍ധിക്കേണ്ടതുണ്ട്. ആദ്യഘട്ട പ്രചാരണം പിന്നിട്ടപ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു വയനാട്ടിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയും. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരെല്ലാം വോട്ടായി മാറുമെന്ന് കരുതി. ആദ്യ ബിജെപി. സര്‍ക്കാരിനെ പുറത്താക്കി അധികാരം തിരിച്ചുപിടിച്ചതില്‍ ഇടത് എംപി.മാര്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. അന്ന് 62 ഇടത് എംപി.മാര്‍ പാര്‍ലമെന്റിലെത്തി. രണ്ടാം ബിജെപി. സര്‍ക്കാരിനെ താഴെയിറക്കാനും എല്‍.ഡി.എഫിന്റെ വിജയം ഉറപ്പാക്കേണ്ടതുണ്ട്. കേരളത്തില്‍ മതനിരപേക്ഷത നിലനിര്‍ത്താനും ഇടതുപക്ഷത്തിന്റെ സാന്നിധ്യം ഉറപ്പാക്കണം. സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയിലേക്കും ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ വഴിതെളിയുമെന്നായിരുന്നു സുനീര്‍ മുന്നോട്ട് വച്ച ചര്‍ച്ച. ഇതെല്ലാം അട്ടിമറിക്കുന്ന തരത്തിലാണ് ജലീലിന്റെ പോസ്റ്റ് എത്തിയത്.

കക്ഷിരാഷ്ട്രീയത്തിനതീതമായി ജില്ലയിലെ ജനങ്ങള്‍ക്കിടയില്‍ പൊതുവികാരം വളര്‍ന്നിട്ടുണ്ട്. അദൃശ്യനായ എംപി.യാണ് വയനാട്ടില്‍ ഇതുവരെ ഉണ്ടായിരുന്നത്. വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുകയല്ല. ജനപ്രതിനിധി തെറ്റായവഴിയാണ് പോകുന്നതെങ്കില്‍ തിരുത്താന്‍ പാര്‍ട്ടിക്ക് അധികാരമുണ്ട്. എന്നാല്‍ യു.ഡി.എഫ്. നേതൃത്വം വീഴ്ചകളെ തിരുത്താന്‍ തയ്യാറായില്ല. വയനാടിനെക്കുറിച്ച് കോണ്‍ഗ്രസ് വക്താക്കളുടെ അഭിപ്രായങ്ങള്‍ ജനങ്ങള്‍ കേട്ടതാണ്. പിന്തള്ളപ്പെട്ട പ്രദേശമായാണ് വയനാടിനെ കാണുന്നതെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍, ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും വിജയം ഉറപ്പാണെന്നാണ് മറ്റൊരാള്‍ പറഞ്ഞത്. വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പില്‍ ഇതിനെല്ലാം മറുപടി കൊടുക്കുമെന്നും സുനീര്‍ പ്രചരണത്തില്‍ ആഞ്ഞടിച്ചിരുന്നു. എന്നാല്‍ സുനീറിനെ എലിയാക്കുക വഴി ഇടത് മന്ത്രിയും കോണ്‍ഗ്രസ് നിലപാടിനെ അംഗീകരിക്കുകയാണ് ചെയ്തത്.

2014-ലെ തിരഞ്ഞെടുപ്പ് സാഹചര്യത്തില്‍നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തേത്. അന്ന് ഏഴ് മണ്ഡലങ്ങളിലും യു.ഡി.എഫ്. എംഎല്‍എ.മാരാണ് ഉണ്ടായിരുന്നത്. അതില്‍ മൂന്ന് മന്ത്രിമാരുമുണ്ട്. ഇന്ന് മണ്ഡലത്തില്‍ നാല് എല്‍.ഡി.എഫ്. എംഎല്‍എ.മാരുണ്ട്. അഞ്ചില്‍ നാല് നഗരസഭകളും ഭരിക്കുന്നത് എല്‍.ഡി.എഫാണ്. എല്‍.ജെ.ഡി., ഐ.എന്‍.എല്‍. പോലുള്ള ഘടകകക്ഷികളുടെ വരവും ഗുണം ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ വയനാട്ടില്‍ അട്ടിമറിക്കായിരുന്നു സുനീറിന്റെ ശ്രമം. എന്നാല്‍ ജലീലിന്റെ കളിയാക്കലോടെ രാഹുലിന് പകരം ടി സിദ്ദിഖ് തന്നെ സ്ഥാനാര്‍ത്ഥിയായാലും സുനീര്‍ വിജയിക്കില്ലെന്ന് ഉറപ്പായെന്ന് ഇടത് പ്രവര്‍ത്തകര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category