1 GBP = 93.80 INR                       

BREAKING NEWS

ഈ ദ്വീപില്‍ ചെന്നു പെട്ടാല്‍ മടങ്ങി വരുന്നത് നീലച്ച മൃതദേഹമായി മാത്രം; ലോകത്തെ ഏറ്റവും വിഷകാരികളായ 4000 പാമ്പുകള്‍ തിങ്ങി പാര്‍ക്കുന്ന ഈ കൊച്ചു ദ്വീപില്‍ എത്തിയാല്‍ രക്തം കട്ട പിടിച്ച് ഞൊടിയിടയില്‍ മരണം ഉറപ്പ്

Britishmalayali
kz´wteJI³

ബ്രസീലില്‍ പാമ്പുകള്‍ക്ക് മാത്രമായി ഒരു ദ്വീപുണ്ട്. സ്നേക്ക് ഐലന്റ് എന്നറിയപ്പെടുന്ന ഈ ദ്വീപ് സാവോ പോളോയ്ക്ക് സമീപത്ത് തീരത്ത് നിന്നും 33 കിലോമീറ്റര്‍ അകലത്താണ് നിലകൊള്ളുന്നത്. വ്യത്യസ്ത ഇനത്തില്‍ പെട്ടതും ലോകത്തിലെ ഏറ്റവും കടുത്ത വിഷമുള്ളതുമായ ആയ 4000ത്തോളം പാമ്പുകളാണ് ഈ ദ്വീപിലുള്ളത്.  ഈ കൊച്ചു ദ്വീപില്‍ ആരെങ്കിലും ചെന്ന് പെട്ടാല്‍ തിരിച്ചു വരുന്നത് നീലച്ച മൃതദേഹമായിട്ട് മാത്രമായിരിക്കും. പാമ്പുകളുടെ കടിയേറ്റ് രക്തം കട്ട പിടിച്ച് വേദന സഹിച്ചായിരിക്കും മരണം സംഭവിക്കുന്നത്.

ഈ അപകടദ്വീപിലേക്ക് മനുഷ്യര്‍ പോകുന്നത് അധികൃതര്‍ കര്‍ക്കശമായി നിരോധിച്ചിട്ടുണ്ട്. ഇവിടെ വെറും പാമ്പുകള്‍ മാത്രമല്ല ഉള്ളത്. മറിച്ചു വിഷം ചീറ്റി മത്സ്യങ്ങളെ വരെ പിടിക്കാന്‍ ശേഷിയുള്ള ഉഗ്രവിഷമുള്ള ഗോള്‍ഡന്‍ ലാന്‍സ്ഹെഡ് വൈപേര്‍സുകളുടെ വരെ ആവാസ കേന്ദ്രമാണ് ഈ ദ്വീപ്. കൂടാതെ പക്ഷികളെ പിടിച്ച് ഭക്ഷിക്കുന്ന പാമ്പുകളും ഇവിടെയുണ്ട്. ഓരോ വര്‍ഷവും ഏതാനും സയന്റിസ്റ്റുകളെ മാത്രമേ ഗവേഷണ ആവശ്യങ്ങള്‍ക്കായി അധികൃതര്‍ ഈ ദ്വീപിലേക്ക് പ്രവേശിപ്പിക്കാറുള്ളൂ. എന്നാല്‍ റിപ്പോര്‍ട്ടറായ താര ബ്രൗണിനെ ദ്വീപില്‍ പ്രവേശിച്ച് കാര്യങ്ങള്‍ കണ്ടറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് അടുത്തിടെ അധികൃതര്‍ അനുവദിച്ചിരുന്നു. അവര്‍ പോയതാകട്ടെ എന്തിനും തയ്യാറായ മെഡിക്കല്‍ എക്സ്പര്‍ട്ടുകള്‍ക്കും ആയുധധാരികള്‍ക്കും ഒപ്പമായിരുന്നു.

ഈ ദ്വീപ് സന്ദര്‍ശിക്കാന്‍ അതുല്യ അവസരം ലഭിച്ചതില്‍ താനേറെ ത്രില്ലടിച്ചിരുന്നുവെന്നാണ് താര വെളിപ്പെടുത്തുന്നത്. ഒരു പ്രത്യേക ആവാസ വ്യവസ്ഥ ഇവിടെ പഴുതടച്ച് സംരക്ഷിച്ചിരിക്കുന്നതില്‍ സന്തോഷം തോന്നിയെന്നും അവര്‍ പറയുന്നു. ഇവിടേക്ക് പോകുന്നതിനെ കുറിച്ച് പ്രാദേശിക മീന്‍പിടിത്തക്കാരോട് അന്വേഷിച്ചപ്പോള്‍ അവര്‍ മുന്നറിയിപ്പോടെ നിരുത്സാഹപ്പെടുത്തിയെന്നും താര പറയുന്നു. ഇവിടെ ചെന്നാല്‍ പാമ്പ് കടിച്ചു മരിക്കുമെന്നുറപ്പാണെന്ന് ഇവര്‍ താക്കീത് നല്‍കിയിരുന്നു. മോഷ്ടാക്കള്‍ മോഷണ വസ്തുക്കള്‍ ഇവിടെ കുഴിച്ചിടാറുണ്ടെന്നും ഇത് പാമ്പുകള്‍ സംരക്ഷിക്കുമെന്ന കഥകള്‍ പ്രചാരണത്തിലുണ്ടെന്നും ഇവര്‍ തങ്ങളോട് പങ്ക് വച്ചിരുന്നുവെന്നും താര വെളിപ്പെടുത്തുന്നു.

ഇവിടേക്ക് യാത്ര ചെയ്യാതിരിക്കുന്നതായിരിക്കും നല്ലതെന്ന് പ്രമുഖ ഓസ്ട്രേലിയന്‍ മോളിക്യൂലാര്‍ ബയോളജിസ്റ്റായ ബ്രൈയാന്‍ ഫ്രൈയും താര ബ്രൗണിനെ ഉപദേശിച്ചിരുന്നു. ഇവിടുത്തെ പാമ്പുകള്‍ കടിച്ചാല്‍ വേദനയേറിയ മരണമായിരിക്കുമുണ്ടാവുകയെന്നാണ് അദ്ദേഹം മുന്നറിയിപ്പേകിയത്. ഈ ദ്വീപില്‍ സ്‌ക്വയര്‍ മീറ്ററില്‍ മൂന്ന് മുതല്‍ അഞ്ച് വരെ ഗോള്‍ഡന്‍ ലാന്‍സ്ഹെഡ് പാമ്പുകളാണ് കാണപ്പെടുന്നത്. വളരെ സൂക്ഷിച്ചാണ് താര ബ്രൗണും സംഘവും ഈ മഴക്കാട്ടിലൂടെ സഞ്ചരിച്ചത്. ഇല്‍ഹാ ഡാ ക്യുയ്മാഡ ഗ്രാന്‍ഡെ എന്ന അതുല്യ സ്പീഷീസില്‍ പെട്ട പാമ്പുകളാണ് ദ്വീപില്‍ കൂടുതലുള്ളത്. മെയിന്‍ലാന്‍ഡിലുള്ള പാമ്പുകളേക്കാള്‍ അഞ്ചിരട്ടി വിഷമാണ് ഇവയ്ക്കുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category