1 GBP = 87.20 INR                       

BREAKING NEWS

ഈ കാറിനുള്ളില്‍ ഉണ്ടായിരുന്ന രണ്ട് പേരും ഇപ്പോഴും സുഖമായി ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കാമോ? എം1ലെ അപകടത്തില്‍ പെട്ട കാറിന്റെ കോലം കണ്ടാല്‍ ആരും ഇത് വിശ്വസിക്കില്ല

Britishmalayali
kz´wteJI³

ക്കഴിഞ്ഞ മാര്‍ച്ച് ഏഴിന് എം1ല്‍ ഉണ്ടായ അപകടത്തില്‍ നിന്നും ദമ്പതികള്‍ അത്ഭുതകരമായ രക്ഷപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്.  ലോറിക്കും ബാരിയറിനും ഇടയില്‍ പെട്ട് പോയ ഈ കാര്‍ തീര്‍ത്തും പൂര്‍ണമായി തകര്‍ന്ന് തരിപ്പണമായതിന്റെ ചിത്രങ്ങള്‍ കണ്ടാല്‍ ഇതിനുള്ളിലെ യാത്രക്കാരെല്ലാം മരിച്ചുവെന്ന് മാത്രമേ വിശ്വസിക്കാനാവുകയുള്ളൂ. സ്‌കോട്ട്, കെറി മാക് കിം എന്നിവരാണ് അപകടത്തില്‍ തകര്‍ന്ന വോക്സ് വാഗന്‍ സിറോക്കോയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുന്നത്. ശക്തമയ ഇടിയില്‍ കാറിന്റെ ഡോറുകളും റൂഫും പിളര്‍ന്ന് മാറി വേര്‍പെട്ട നിലയിലായിരുന്നു.  മില്‍ട്ടന്‍ കീനെസിന് സമീപത്തുള്ള എം1 ഭാഗത്താണ് അപകടം നടന്നിരിക്കുന്നത്.

അപകടത്തില്‍ നിന്നും രക്ഷപ്പെട്ട സ്‌കോട്ട് കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി ഒരു പോലീസ് ട്രാഫിക്ക് ഓഫീസറയാണ് പ്രവര്‍ത്തിക്കുന്നത്. കടുത്ത അപകടത്തില്‍ നിന്നാണ് താന്‍ രക്ഷപ്പെട്ടിരിക്കുന്നതെന്നും വിശ്വസിക്കാനാവുന്നില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. അപകടം നടന്ന 40 മിനുറ്റുകള്‍ക്ക് ശേഷമാണ് ദമ്പതികളെ കാറില്‍ നിന്നും പുറത്തെടുക്കാന്‍ സാധിച്ചത്. സ്‌കോട്ടിന്റെ ഇടത് കണ്ണിന് പരുക്കുണ്ട്. കെറിയുടെ തോളെല്ല് പൊട്ടിയിട്ടുമുണ്ട്. ട്രക്ക് ഡ്രൈവറായ ബിഗ്‌ന്യൂ കാക്സോറോവ്സ്‌കി മുന്നറിയിപ്പില്ലാതെ ലെയ്ന്‍സ് മാറിയതാണ് അപകടമുണ്ടാക്കിയതെന്ന് വ്യക്തമായതിനെ തുടര്‍ന്ന് അപകടകരമായ ഡ്രൈവിംഗ് എന്ന ചാര്‍ജ് ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതേ സമയം ട്രാഫിക്ക് ബാരിയറിന് മറ്റൊരു ട്രക്കിടിക്കുകയും അപകടം കൂടുതല്‍ രൂക്ഷമാക്കുകയുമായിരുന്നു. അപകടത്തിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്ന ഫോട്ടോകള്‍ പുറത്തു വന്നിട്ടുണ്ട്. അറസ്റ്റിലായ ട്രക്ക് ഡ്രൈവറെ ഒരു വര്‍ഷത്തേക്ക് റോഡില്‍ നിന്നും വിലക്കിയിട്ടുണ്ട്.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category