1 GBP = 87.20 INR                       

BREAKING NEWS

ലണ്ടനിലെ മിറ്റ്ചാമില്‍ വെടി വയ്പ്പ്; 11 വയസുള്ള ഒരു പെണ്‍കുട്ടിയടക്കം നാലു പേര്‍ക്ക് പരിക്ക്; വിഷയം എന്തെന്ന് വെളിപ്പെടുത്താതെ പോലീസ്

Britishmalayali
kz´wteJI³

സൗത്ത് ലണ്ടനിലെ ഫിഗെസ് മാര്‍ഷിലെ മിറ്റ്ചാമിലുണ്ടായ വെടിവയ്പില്‍ 11 വയസുള്ള ഒരു പെണ്‍കുട്ടിയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. വെടിവയ്പിനുള്ള  വിഷയം എന്തെന്ന് വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല. ആക്രമണത്തോട് അനുബന്ധിച്ച് യൂത്ത് ഗ്യാംഗുകള്‍ തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടാവുകയും ചെയ്തിരുന്നു. സംഭവത്തോട് അനുബന്ധിച്ച് ഇവിടെ ധാരാളം പേര്‍ കൂടി നിന്നിരുന്നു. വെടിവയ്പിനെ തുടര്‍ന്ന് അന്വേഷണത്തിനായി പോലീസ് ഒരു എമര്‍ജന്‍സി 'സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ച്' ഓര്‍ഡര്‍ പുറപ്പെടുവിച്ചിരുന്നു. ഇന്നലെ വൈകുന്നേരം 5.40ന് പെല്ലെറ്റ് ഗണ്‍ കൊണ്ടാണ് ഇവിടെ ആക്രമണം നടന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

വെടിവയ്പില്‍ പരുക്കേറ്റിരിക്കുന്ന ആരുടെയും പരുക്ക് ജീവന് ഭീഷണിയുയര്‍ത്തുന്നതല്ലെന്നും വെളിപ്പെട്ടിട്ടുണ്ട്. അപകടത്തില്‍ പരുക്കേറ്റവരിലൊരാളയ സ്ത്രീക്ക് 30 വയസാണുള്ളത്. ഇവിടെ യൂത്ത് ഗ്യാംഗുകള്‍ തമ്മില്‍ സംഘട്ടനം ഉണ്ടായതിനെ തുടര്‍ന്ന് ഒരു സംഘത്തില്‍ പെട്ട ഒരു ചെറുപ്പക്കാരന്‍ ഒരു തോക്കുമായി വന്ന് തുരുതുരാ വെടിവയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് വിശദീകരിക്കുന്നത്. പരുക്കേറ്റ സ്ത്രീക്ക് മൂന്ന് പ്രാവശ്യമാണ് കാലിന് പരുക്കേറ്റിരിക്കുന്നത്. ഇവരുടെ മകള്‍ക്കും കാലിന് വെടിയേറ്റിരുന്നു. വെടിവച്ചയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഞെട്ടിപ്പിക്കുന്ന സംഭവത്തിന് ശേഷം സ്ത്രീയെയും പെണ്‍കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് പോലീസ് വെളിപ്പെടുത്തുന്നു. പരുക്കേറ്റ മറ്റ് രണ്ട് പേര്‍ കൗമാരക്കാരായ ആണ്‍കുട്ടികളാണ്. ഇവര്‍ സ്വയം ആശുപത്രിയില്‍ പോയി ചികിത്സ നേടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് തങ്ങള്‍ എമര്‍ജന്‍സി സെക്ഷന്‍ 60 സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ച് ഓര്‍ഡര്‍ ഇന്നു വരെ പുറപ്പെടുവിച്ചിട്ടുണ്ടെന്നാണ് മെര്‍ടന്‍ പോലീസ് പിന്നീട് ട്വീറ്റ് ചെയ്തത്. വെടിവയ്പ് നടത്തിയ ആളെയും തോക്കും പിടിച്ചെടുക്കുന്നതിനുള്ള കടുത്ത ശ്രമമാണ് നടന്ന് വരുന്നത്.  എന്നാല്‍ ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഇന്നലെ വൈകുന്നേരം 6.55 മുതലാണ് ഇവിടെ സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ച് വാണിംഗ് പുറപ്പെടുവിച്ചിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം 5.40നായിരുന്നു പോലീസിനെ ഇവിടേക്ക് വിളിച്ച് വരുത്തിയിരുന്നത്. സംഭവത്തിന് സാക്ഷ്യം വഹിച്ചവരും ഇതുമായി ബന്ധപ്പെട്ടവരുമുണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ മുന്നോട്ട് വരണമെന്നാണ് ഒരു മെട്രൊപൊളിറ്റന്‍ പോലീസ് വക്താവ് ആവശ്യപ്പെട്ടിരിക്കുന്നത്. ലണ്ടന്‍ ആംബുലന്‍സ് സര്‍വീസും ഇവിടെ സേവനത്തിന് എത്തിച്ചേര്‍ന്നിരുന്നു.

സൗത്ത് വെസ്റ്റ് സിഐഡിയില്‍ നിന്നുമുള്ള ഡിറ്റെക്ടീവുകളാണ് അന്വേഷണം നടത്തുന്നത്. വെടി വയ്പിന് മുമ്പ് ഇവിടെ കൂട്ടം കൂടി നിന്നവര്‍ ആരെല്ലാമാണെന്ന് കണ്ടെത്തുന്നതിനായി ത്വരിത ഗതിയിലുള്ള അന്വേഷണമാണ് നടന്ന് വരുന്നത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുന്നവരും ദൃക്സാക്ഷികളും 101ല്‍ വിളിച്ച് സിഎഡി5607/24/മാര്‍ച്ച് എന്ന് ക്വാട്ട് ചെയ്തോ അല്ലെങ്കില്‍ ക്രൈം സ്റ്റോപ്പേര്‍സിന്റെ നമ്പറായ 0800 555 111 ല്‍ വിളിച്ച് പേര് വെളിപ്പെടുത്താതെ വിവരങ്ങള്‍ കൈമാറാനോ പോലീസ് നിര്‍ദേശിക്കുന്നു. ലണ്ടനിലും പരിസരപ്രദേശങ്ങളിലും കത്തിക്കുത്ത് കൊലപാതകങ്ങള്‍ പെരുകുന്ന വേളയിലാണ് മിറ്റ്ചാമില്‍ വെടിയ്പുണ്ടായിരിക്കുന്നതെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category