1 GBP = 87.20 INR                       

BREAKING NEWS

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ജോലിയില്‍ പ്രവേശിക്കുന്ന നഴ്സുമാര്‍ക്ക് ഇനി ട്രെയിനിംഗ് കോഴ്സിന് പകരം ടെസ്റ്റ് മാത്രം; വിദേശ നഴ്സുമാരുടെ ഫീസുകളിലും ഗണ്യമായ വെട്ടിച്ചുരുക്കല്‍; ദിവസം ചെല്ലും തോറും നഴ്സുമാര്‍ക്ക് മുമ്പില്‍ വാതിലുകള്‍ കൂടുതല്‍ തുറന്ന് ബ്രിട്ടന്‍

Britishmalayali
kz´wteJI³

എന്‍എച്ച്എസില്‍ നഴ്സുമാരുടെ ക്ഷാമം ദിനംപ്രതി പെരുകി വരുന്ന സാഹചര്യത്തില്‍ മലയാളികള്‍ അടക്കമുള്ള വിദേശ നഴ്സുമാരോടുള്ള നിലപാടില്‍ നിര്‍ണായകമായ ഇളവുകള്‍ പ്രഖ്യാപിച്ച് നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ അഥവാ എന്‍എംസി രംഗത്തെത്തി. ഇതിന്റെ ഭാഗമായി ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ജോലിയില്‍ പ്രവേശിക്കുന്ന നഴ്സുമാര്‍ക്ക് ഇനി ട്രെയിനിംഗ് കോഴ്സിന് പകരം ടെസ്റ്റ് മാത്രം മതിയെന്ന സുപ്രധാന നിലപാടെടുത്തിരിക്കുകയാണ് എന്‍എംസി. വിദേശ നഴ്സുമാരുടെ ഫീസുകളിലും ഗണ്യമായ വെട്ടിച്ചുരുക്കലുണ്ടാക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ദിവസം ചെല്ലും തോറും നഴ്സുമാര്‍ക്ക് മുമ്പില്‍ വാതിലുകള്‍ കൂടുതല്‍ തുറന്ന് കൊടുത്ത് കൊണ്ടിരിക്കുകയാണ് ബ്രിട്ടന്‍.

ഇടവേളയ്ക്ക് ശേഷം ജോലിയില്‍ പ്രവേശിക്കുന്ന നഴ്സുമാര്‍ ഒരു പ്രാക്ടീസ് കോഴ്സ് പൂര്‍ത്തിയാക്കണമെന്ന നിയമത്തില്‍ മാറ്റം വരുത്തുകയും പകരം അവര്‍ ഒരു ടെസ്റ്റ് ഓഫ് കോംപിറ്റന്‍സി പൂര്‍ത്തിയാക്കിയാല്‍ മതിയെന്നുമുള്ള നിലപാടാണ് എന്‍എംസി എടുത്തിരിക്കുന്നത്. ഇത്തരത്തില്‍ ഇടവേളയ്ക്ക് ശേഷം സര്‍വീസിലേക്ക് മടങ്ങി വരുന്നവര്‍ ചുരുങ്ങിയത് ഒരു നിശ്ചിത കാലം ദൈര്‍ഘ്യമുളള കോഴ്സുകള്‍ നിര്‍വഹിക്കണമെന്ന നിബന്ധന വേണ്ടെന്ന് വയ്ക്കുമെന്നാണ് ഒരു പ്രസ്താവനയിലൂടെ എന്‍എംസി വ്യക്തമാക്കുന്നത്. ഇതു പ്രകാരം എഡ്യുക്കേറ്റര്‍മാര്‍ക്ക് അപേക്ഷകരുടെ സ്‌കില്‍സും പ്രവൃത്തി പരിചയവും പരിഗണിച്ച്  കോഴ്സ് എത്തരത്തിലുള്ളതായിരിക്കണമെന്ന് നിശ്ചയിക്കാനാവും. അതായത് ഈ പ്രക്രിയയില്‍ പരമാവധി അയവ് കൊണ്ടു വരാനാണ് എന്‍എംസി തീരുമാനിച്ചിരിക്കുന്നത്.

ഇതിന് പുറമെ നഴ്സുമാര്‍, മിഡ് വൈഫുമാര്‍, നഴ്സിംഗ് അസോസിയേറ്റ്സുകള്‍ എന്നിവര്‍ക്കുള്ള പ്രഫഷണല്‍ ടെസ്റ്റ് ഓഫ് കോംപിറ്റന്‍സിക്കുള്ള ചെലവ് കുറയ്ക്കാനും നീക്കം നടക്കുന്നുണ്ട്. ഇവര്‍ യുകെയില്‍ തുടര്‍ന്ന് ജോലി ചെയ്യാന്‍ തീരുമാനിക്കുന്നുവെങ്കില്‍ ഇത് സംബന്ധിച്ച ഫീസുകളില്‍ വന്‍ ഇളവാണ് വരാന്‍ പോകുന്നത്. ഇത്തരം ടെസ്റ്റുകള്‍ പ്രദാനം ചെയ്യുന്ന ഓര്‍ഗനൈസേഷനുകള്‍ പുതിയ മാറ്റങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ഈ വരുന്ന ഏപ്രില്‍ ഒന്ന് മുതലാണ് പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്. ഇതു പ്രകാരം കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റിനുള്ള ചെലവ് 130 പൗണ്ടില്‍ നിന്നും 90 പൗണ്ടായി വെട്ടിച്ചുരുക്കും.

ഇതിന് പുറമെ പ്രാക്ടിക്കല്‍ എക്സാമിനേഷനുള്ള പൂര്‍ണ ചെലവ് 992 പൗണ്ടില്‍ നിന്നും 794 പൗണ്ടായി വെട്ടിച്ചുരുക്കുന്നുമുണ്ട്.  പ്രാക്ടിക്കല്‍ എക്സാമിനേഷനുള്ള ഫീസ് 496 പൗണ്ടില്‍ നിന്നും 397 പൗണ്ടായി വെട്ടിച്ചുരുക്കുകയും ചെയ്യും. ഇത് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയറിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞ സമയമാണെന്ന് ഹെല്‍ത്ത് ഫൗണ്ടേഷന്‍, കിംഗ്സ് ഫണ്ട്, നുഫീല്‍ഡ് ട്രസ്റ്റ് എന്നിവയില്‍ നിന്നുള്ള സംയുക്ത റിപ്പോര്‍ട്ടിലൂടെ വെളിപ്പെട്ടിരിക്കുന്നുവെന്നും  എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ മാത്രം 40,000 നഴ്സിംഗ് ഒഴിവുകളും സോഷ്യല്‍ കെയറില്‍ 5000ത്തിനടുത്ത് നഴ്സിംഗ് ഒഴിവുകളുമുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നുവെന്നും അവ നികത്തി പ്രതിസന്ധി പരിഹരിക്കുന്നതിനാണ് പുതിയ നീക്കത്തിലൂടെ ശ്രമിക്കുന്നതെന്നുമാണ് എന്‍എംസി ചീഫ് എക്സിക്യൂട്ടീവും രജിസ്ട്രാറുമായ ആന്‍ഡ്രിയ സുറ്റ്ക്ലിഫ് വിശദീകരിക്കുന്നു.

എന്‍എച്ച്എസിലെ തൊഴില്‍ സേനയില്‍ വിദേശത്ത് നിന്നുമുള്ള നഴ്സുമാരും മിഡ് വൈഫുമാരും നിര്‍ണായക പങ്ക് വഹിക്കുന്നുവെന്നത് സംശയരഹിതമായി തെളിഞ്ഞ കാര്യമാണെന്നും അതിനാല്‍ അവരെ കൂടുതലായി എത്തിക്കുന്നതിനുള്ള എന്‍എംസിയുടെ പുതിയ നീക്കം സ്വാഗതാര്‍ഹമാണെന്നുമാണ് റോയല്‍ കോളജ് ഓഫ് നഴ്സിംഗ് പ്രഫഷണല്‍ അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് നഴ്സിംഗ് (എഡ്യുക്കേഷന്‍ ആന്‍ഡ് ലേണിംഗ്) ആയ സ്റ്റെഫാനി എയ്കെന്‍ പ്രതികരിച്ചിരിക്കുന്നത്.  യുകെ രജിസ്ട്രറില്‍ ചേരുന്നതിന് അപേക്ഷിക്കുന്നതിനുള്ള പ്രക്രിയകള്‍ ലളിതമാക്കുന്നതിനും ഈ മാറ്റങ്ങളിലൂടെ സാധിക്കണമെന്നും ആര്‍സിഎന്‍ ആവശ്യപ്പെടുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category