1 GBP = 93.30 INR                       

BREAKING NEWS

നിങ്ങള്‍ യുകെയില്‍ മരിച്ചാല്‍ കൊള്ളാവുന്ന അവയവങ്ങള്‍ ഒക്കെ സര്‍ക്കാര്‍ ഏറ്റെടുക്കും; പറ്റില്ലെങ്കില്‍ മരിക്കും മുമ്പ് ആശുപത്രിയില്‍ അറിയിക്കണം; പുതിയ ഓര്‍ഗന്‍ നിയമത്തിന് രാജ്ഞിയുടെ അംഗീകാരം

Britishmalayali
kz´wteJI³

യുകെയില്‍ അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് നേരിടുന്ന വന്‍ അവയവ ക്ഷാമത്തെ നേരിടുന്നതിനുളള പുതിയ നിയമത്തിന് രാജ്ഞി അംഗീകാരം നല്‍കിയെന്ന് പുതിയ റിപ്പോര്‍ട്ട്. ദി ഓര്‍ഗന്‍ ഡൊണേഷന്‍ ആക്ട് അഥവാ മാക്സ് ആന്‍ഡ് കെയ്റാസ് ലോ എന്നാണിത് അറിയപ്പെടുന്നത്. ഇത് പ്രകാരം ഇനി നിങ്ങള്‍ യുകെയില്‍ മരിച്ചാല്‍ കൊള്ളാവുന്ന അവയവങ്ങള്‍ ഒക്കെ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായിരിക്കും. പറ്റില്ലെങ്കില്‍ മരിക്കും മുമ്പ് ഇക്കാര്യത്തില്‍ ആശുപത്രിയില്‍ അറിയിച്ചിരിക്കണമെന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു. സമയത്തിന് യോജിച്ച അവയവം മാറ്റി വയ്ക്കാന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അകാല മരണം സംഭവിക്കാവുന്ന നൂറ് കണക്കിന് പേരെ ഇതില്‍ നിന്നും രക്ഷിക്കാന്‍ പുതിയ നീക്കത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതു പ്രകാരം ഇംഗ്ലണ്ടിലെ മുതിര്‍ന്നവരെയെല്ലാം അവയവങ്ങള്‍ ദാനം ചെയ്യാന്‍ പര്യാപ്തരാണെന്ന് സ്വാഭാവികമായി പരിഗണിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇതിന് തയ്യാറായില്ലെങ്കില്‍ നേരത്തെ തന്നെ ഇക്കാര്യം അറിയിച്ചിരിക്കണം. നിലവില്‍ യുകെയില്‍ ഏതാണ്ട് 6000ത്തില്‍ അധികം പേരാണ് വിവിധ രോഗങ്ങള്‍ ബാധിച്ച് ഉചിതമായ അവയവങ്ങള്‍ക്കായി വേദന സഹിച്ച് കാത്തിരിക്കുന്നത്. ഇത് ലഭിച്ചാല്‍ മാത്രമേ അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയരായി അവര്‍ക്ക് തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുകയുളളൂവെന്നതാണ് അവസ്ഥ.

ജീവന്‍ രക്ഷിക്കാനുള്ള ഇത്തരം ട്രാന്‍സ്പ്ലാന്റുകള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ പുതിയ നിയമത്തിലൂടെ സാധിക്കും. നിലവില്‍ ഇംഗ്ലണ്ടിലെ 80 ശതമാനം പേരും അവയവദാനത്തെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ 37 ശതമാനം പേര്‍ മാത്രമാണ് ഇതിനുള്ള തങ്ങളുടെ ആഗ്രഹം രേഖപ്പെടുത്താറുള്ളത്. ഇതിനെ തുടര്‍ന്ന് ഒരാള്‍ക്ക് തന്റെ മരണ ശേഷം അവയവം ദാനം ചെയ്യണമെന്നാണ് ആഗ്രഹമെങ്കിലും അയാളുടെ മരണ ശേഷം ബന്ധുക്കള്‍ ഇതിന് സന്നദ്ധമാകാത്ത ദുരവസ്ഥയും നിലവിലുണ്ട്. എന്നാല്‍ പുതിയ നിയമം അനുസരിച്ച് നേരത്തെ എതിര്‍പ്പ് പ്രകടിപ്പിക്കാത്തവരുടെയെല്ലാം അവയവങ്ങള്‍ അധികൃതര്‍ക്ക് ദാനത്തിനായി എടുക്കാന്‍ സാധിക്കും. ഇതിനെ ബന്ധുക്കളുടെ എതിര്‍പ്പ് ബാധിക്കില്ലെന്നര്‍ത്ഥം.

മരണ ശേഷം തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിനായി നീക്കം ചെയ്യുന്നതിന് എതിര്‍പ്പുള്ളവര്‍ക്ക് ഇക്കാര്യം എന്‍എച്ച്എസ് ഓര്‍ഗന്‍ ഡൊണേഷന്‍ രജിസ്ട്രറിനെ അറിയിക്കാവുന്നതാണ്. കുട്ടികള്‍ക്ക് പുതിയ മാറ്റത്തെക്കുറിച്ച് ഉള്‍ക്കൊള്ളാനുളള മാനസിക നില എത്തിച്ചേര്‍ന്നിട്ടില്ലാത്തതിനാല്‍ ഇവരെ പുതിയ നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതിനു പുറമെ തങ്ങളുടെ മരണത്തിന് മുമ്പ് ചുരുങ്ങിയത് 12 മാസമെങ്കിലും ഇംഗ്ലണ്ടില്‍ ജീവിക്കാത്തവരെയും പുതിയ നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഏതെങ്കിലും അവയവങ്ങളെ ഓപ്ട്-ഔട്ട് സിസ്റ്റത്തില്‍ നിന്നും ഒഴിവാക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി ഒരു കണ്‍സള്‍ട്ടേഷന്‍ നടത്തിയതിന് ശേഷമായിരിക്കും പുതിയ നിയമം 2020ല്‍ നടപ്പിലാക്കുന്നത്.

മാക്സ് ആന്‍ഡ് കെയ്റാസ് നിയമം പാസായതില്‍ തനിക്കേറെ സന്തോഷമുണ്ടെന്നാണ് പ്രധാനമന്ത്രി തെരേസ മേ പ്രതികരിച്ചിരിക്കുന്നത്. ഇതിലൂടെ വര്‍ഷത്തില്‍ 700 പേരുടെ ജീവനെങ്കിലും രക്ഷിക്കാനാവുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. മാക്‌സ്‌ജോണ്‍സന്‍ എന്ന 10 വയസുകാരന്‍ ഡൈലേറ്റഡ് കാര്‍ഡിയോമയോപതി ബാധിച്ച് ഒമ്പത് മാസത്തോളമായിരുന്നു മാറ്റി വക്കാനുള്ള ഹൃദയത്തിനായി കാത്തിരുന്നത്. ഇയാളുടെ പേരിലാണ് പുതിയ നിയമം അറിയപ്പെടുന്നത്.

നിലവില്‍ മാക്‌സ് ജീവിതത്തിലേക്ക് തിരിച്ചു വന്ന് കൊണ്ടിരിക്കുകയാണ്. ഇംഗ്ലണ്ടില്‍ അവയവങ്ങള്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനായി നിയമം മാറ്റണമെന്ന് മാക്‌സ് ഒരു വീഡിയോ സന്ദേശത്തിലൂട എംപിമാരോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ മാത്രമേ തന്റെ ജീവന്‍ രക്ഷിച്ചതിലൂടെ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനാവുകയുള്ളൂവെന്നും മാക്‌സ് നിര്‍ദേശിച്ചിരുന്നു. ഇംഗ്ലണ്ടില്‍ അവയവദാനത്തിന്റെ കാര്യത്തില്‍ ഒരു ഓപ്റ്റ്-ഔട്ട് സിസ്റ്റം നടപ്പിലാക്കണമെന്ന് മാക്‌സിന്റെ അമ്മ എമ്മ ജോണ്‍സന്‍ ഒരു ക്യാമ്പയിന്‍ തുടങ്ങുകയും ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category