1 GBP = 93.30 INR                       

BREAKING NEWS

രാജീവിന്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും; സംസ്‌കാരം ബുധനാഴ്ച; 23 ദിവസം വൈകി ഒരു മൃതദേഹം നാട്ടിലെത്തു ന്ന സാഹചര്യം ആവര്‍ത്തിക്കരുതെന്ന് സാമൂഹ്യ സംഘടനകള്‍; എംബസിയെ ഉണര്‍ത്താന്‍ ജനകീയ ഇടപെടലിന് സാധ്യത

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഉറ്റവരും ഉടയവരും പൊടുന്നനെ കണ്‍മുന്നില്‍ നിന്നും വിധിയുടെ കൈപിടിച്ച് നടന്നു പറഞ്ഞാല്‍ അതുള്‍ക്കൊള്ളാന്‍ ഒരാള്‍ക്കും പെട്ടെന്നു കഴിയില്ല. ഒടുവില്‍ നിശ്ചലമായ ദേഹവും സങ്കടക്കണ്ണീരില്‍ അലിയുന്ന സംസ്‌ക്കാര ചടങ്ങുകളും ചേരുമ്പോഴാണ് ആ വേര്‍പാട് ഒരു സത്യമായി ഏവരും അംഗീകരിക്കുക. എന്നാല്‍ അറിയാത്തൊരു നാട്ടില്‍ വേണ്ടപ്പെട്ടവര്‍ മരിച്ചാല്‍ കണ്ണീരും കയ്യുമായി നാളുകളെണ്ണി കാത്തിരിക്കേണ്ടി വരുന്ന വിധിയെ ദുര്‍വിധി എന്ന് വിശേഷിപ്പിച്ചാലും അതനുഭവിക്കുന്നവരുടെ വേദനയ്ക്ക് ഒരു കുറവും ഉണ്ടാകില്ല.

ഇപ്പോള്‍ അത്തരം ഒരു അവസ്ഥയെ നേരിടുന്ന ഈസ്റ്റ്ഹാം മലയാളി ആയിരുന്ന രാജീവിന്റെ വിധവക്കും കുഞ്ഞുങ്ങള്‍ക്കും അവസാനം തങ്ങളുടെ അത്താണി ആയിരുന്ന കുടുംബ നാഥനെ അവസാനമായി ഒരു നോക്കു കാണാന്‍, നീണ്ട 23 ദിവസങ്ങള്‍ക്ക് ശേഷം വിധി അനുവാദം നല്‍കിയിരിക്കുന്നു. ഈ മാസം രണ്ടിന് താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി പി ടി രാജീവിന്റെ മൃതദേഹം ഒടുവില്‍ ഇന്ന് രാത്രി ഹീത്രൂ എയര്‍പോര്‍ട്ടില്‍ നിന്നും നാട്ടിലേക്കു പുറപ്പെടുമെന്ന് വിവരം ലഭിച്ചു.

അനാഥമായ നിലയില്‍ കണ്ടെത്തിയ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ മരിച്ചെന്ന നിലയില്‍ പോലീസ് നടപടികളില്‍ തുടങ്ങിയ അനിശ്ചിതത്വം ഏറെക്കുറെ പൂര്‍ണമായും അവസാനിച്ചത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പോലും വൈകി തുടങ്ങിയ സാഹചര്യത്തില്‍ മൃതദേഹത്തെ കാത്തു നാട്ടില്‍ കഴിഞ്ഞ ബന്ധുക്കളുടെ ആധിയും വ്യാധിയും ഓരോ ദിവസവും വര്‍ധിപ്പിക്കുക ആയിരുന്നു. രാജീവിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഉള്ള പണച്ചിലവ് ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ഏറ്റെടുത്തിരുന്നെങ്കിലും അവിടെയും ഒഴിവാക്കാന്‍ കഴിയുമായിരുന്ന ചില കാലതാമസങ്ങള്‍ ഉണ്ടായതും നീണ്ട ദിവസങ്ങളുടെ കാത്തിരിപ്പിനു കാരണമായി.

ഇതു മുന്‍പ് ഹൈ കമ്മീഷന്‍ ഏറ്റെടുത്ത മൃതദേഹങ്ങളുടെ കാര്യങ്ങളിലും സംഭവിച്ചിട്ടുണ്ട്. രാജീവിന്റെ കാര്യത്തില്‍ പലവട്ടം കേരള സര്‍ക്കാരില്‍ നിന്നും സഹായ അഭ്യര്‍ത്ഥന എത്തിയിട്ടും നടപടികളില്‍ വേഗത ഉണ്ടാകാതെ വന്നതോടെ നോര്‍ക്ക സെക്രട്ടറിയും ചീഫ് സെക്രട്ടറിയുടെ ഓഫിസും ഇടപെട്ട ശേഷമാണു കഴിഞ്ഞ ആഴ്ച കാര്യങ്ങള്‍ക്കു വേഗത കൈവന്നത്. ഇതോടെ ഇന്ന് രാത്രി ഹീത്രൂ എയര്‍പോര്‍ട്ടില്‍ നിന്നും എമിറേറ്റ്സ് വിമാനത്തില്‍ അയക്കുന്ന മൃതദേഹം ബുധനാഴ്ച രാവിലെ ആറു മണിക്ക് തിരുവനന്തപുരത്ത് എത്തിച്ചേരും എന്നാണ് അറിയാന്‍ കഴിയുന്നത്.

ഇക്കാര്യം കുടുംബങ്ങളെയും അറിയിച്ചിട്ടുണ്ട്. മൃതദേഹത്തെ അനുഗമിക്കാന്‍ ഒരാളെ സാധാരണ എംബസിയില്‍ നിന്നും അയക്കാന്‍ പണം ചിലവിടാമെങ്കിലും ഇത് ഉറ്റബന്ധു ആയിരിക്കണം എന്നൊരു നിബന്ധന നിലവിലുണ്ട്. രാജീവിന് യുകെയില്‍ ഉറ്റ ബന്ധുവായി ആരും ഇല്ലാത്തതിനാല്‍ (അകന്ന ബന്ധുക്കളെ ഇത്തരത്തില്‍ മൃതദേഹത്തെ അനുഗമിക്കാന്‍ ഹൈ കമ്മീഷന്‍ പണം അനുവദിക്കില്ല), രാജീവിന്റെ മരണ ശേഷം മുഴുവന്‍ കാര്യങ്ങള്‍ക്കും സമയം മിനക്കെടുത്തി ഓഫീസുകള്‍ കയറിയിറങ്ങിയ അദ്ദേഹത്തിന്റെ നാട്ടുകാരാന്‍ കൂടിയായ ഈസ്റ്റ്ഹാമിലെ പൊതു പ്രവര്‍ത്തകന്‍ ബിജു ഗോപിനാഥിന് മൃതദേഹത്തെ അനുഗമിക്കാന്‍ നോര്‍ക്ക വിമാന ടിക്കറ്റ് നല്‍കാം എന്നും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബിജുവും മൃതദേഹത്തെ അനുഗമിക്കും.

അതേ സമയം യുകെയില്‍ ഒരു മലയാളി മരിച്ചാല്‍ നാട്ടില്‍ എത്തിക്കാന്‍ പലവട്ടം ആവര്‍ത്തിച്ച കാലതാമസം ഇനിയൊരാള്‍ക്കും ഉണ്ടാകരുതെന്ന ആവശ്യം ശക്തമായിക്കഴിഞ്ഞു. വെറും രണ്ടോ മൂന്നോ ദിവസത്തിനകം മൃതദേഹം സ്വരാജ്യത്ത് എത്തിക്കാന്‍ പാക്കിസ്ഥാന്‍ എംബസിക്കു കഴിയുമ്പോള്‍ എന്തുകൊണ്ട് അത്തരത്തില്‍ ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ഓഫിസിനു പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല എന്നതാണ് ലണ്ടനിലെ സാമൂഹ്യ സംഘടനകള്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യം. ഇതിനായി പൗര സമൂഹത്തിന്റെ ശബ്ദം ഏകീകരിക്കാന്‍ ഉള്ള ശ്രമം ഏറ്റെടുക്കാനും ചിലര്‍ തയ്യാറാകുന്നുണ്ട്. ഇതിന്റെ വിശദംശങ്ങള്‍ പിന്നീട് ബ്രിട്ടീഷ് മലയാളി പ്രസിദ്ധീകരിക്കുന്നതാണ്. ഈ നീക്കത്തിനു ബ്രിട്ടീഷ് മലയാളിയുടെ പൂര്‍ണ പിന്തുണയുമുണ്ടാകും.

രാജീവ് മരിച്ചതു പോലെയുള്ള സാഹചര്യത്തില്‍ മൃതദേഹം ഏറ്റെടുത്തു നാട്ടില്‍ എത്തിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ ക്രോഡീകരിക്കാന്‍ ഹൈ കമ്മിഷന്‍ ഓഫിസില്‍ പ്രത്യേകമായി ഒരു ഉദ്യോഗസ്ഥന്‍ വേണമെന്ന ആവശ്യവും ഇതിനകം ശക്തമായിട്ടുണ്ട്. ഇപ്പോള്‍ ഹൈ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ നേരിട്ടു ചെയ്യേണ്ട പല കാര്യങ്ങള്‍ക്കും സഹായ മനസ്ഥിതിയോടെ രംഗത്തു വരുന്ന പൊതുപ്രവര്‍ത്തകര്‍ ഏറ്റെടുക്കേണ്ട ഗതികേടിലാണ് കാര്യങ്ങള്‍. ഇതോടെ ഒരിക്കല്‍ മിനക്കെട്ടു രംഗത്ത് വരുന്നവര്‍ പിന്നീട് ഒരവസരത്തില്‍ സഹായത്തിനായി പോലും മുന്‍കൈ എടുക്കാന്‍ മടിക്കുകയാണ്. ഈ സാഹചര്യം മാറാന്‍ ഇനിയും കാലതാമസം ആവശ്യം ഉണ്ടോ എന്ന ചോദ്യമാണ് രാജീവിന്റെ മരണ ശേഷം യുകെ മലയാളി സമൂഹം സ്വയം ചോദിക്കേണ്ടതെന്നും പൊതുപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, യുകെ മലയാളികള്‍ മരിച്ചാല്‍ കേരള സര്‍ക്കാര്‍ കാണിക്കുന്ന നിസ്സംഗതയും അവസാനിപ്പിക്കാന്‍ സമയം അതിക്രമിച്ചു എന്ന ആക്ഷേപവും ശക്തമാണ്. ഇപ്പോള്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ള ഒരാള്‍ മരിച്ചാല്‍ നോര്‍ക്കയില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ചുള്ള ഒരു അപേക്ഷ ഹൈ കമ്മീഷന്‍ ഓഫിസില്‍ എത്തിച്ച ശേഷം കയ്യും കെട്ടിയിരിക്കുന്ന സമീപനമാണ് കേരളം സ്വീകരിക്കുന്നത്. മൃതദേഹം കേരളത്തിലെ എയര്‍പോര്‍ട്ടില്‍ എത്തിച്ചാല്‍ മരിച്ചയാളുടെ വീട്ടില്‍ എത്തിക്കാന്‍ ഒരു ആംബുലന്‍സ് ഏര്‍പ്പാടാക്കാം എന്ന ഔദാര്യം കേരള സര്‍ക്കാര്‍ കൂടെക്കൂടെ പറയുന്നുമുണ്ട്. ഒരു വര്‍ഷം ഒരു ലക്ഷം കൂടി രൂപ കേരളത്തില്‍ എത്തിക്കുന്ന പ്രവാസി സമൂഹത്തോട് കേരള സര്‍ക്കറിന്റെ നയം എന്തെന്നതാണ് മൃതദേഹങ്ങളോട് കാട്ടുന്ന അനാദരവ്.

ഗള്‍ഫില്‍ നിന്നും മൃതദേഹം എത്തിക്കുന്നതിന്റെ പല മടങ്ങു പണം യൂറോപ്പില്‍ നിന്നും നാട്ടില്‍ എത്തിക്കാന്‍ ആവശ്യമായതു കേരളം കാട്ടുന്ന നിസ്സംഗതയ്ക്കു നീതികരണമല്ല. കാരണം ഇത്തരത്തില്‍ ഒരു വര്‍ഷം വിരലില്‍ എണ്ണാവുന്ന മലയാളികളെ യുകെയില്‍ മരിക്കുന്നുള്ളൂ. അല്ലാത്തവരുടെ കാര്യത്തില്‍ കുടുംബമോ പൊതു സമൂഹമോ ആണ് ഇത്തരം ആവശ്യങ്ങള്‍ ഏറ്റെടുക്കുന്നത്. പണം പ്രശ്നം അല്ലാത്ത എംബസി പോലും മൃതദേഹം ഏറ്റെടുത്താല്‍ ചുരുങ്ങിയത് മൂന്നു ആഴ്ച സമയ ശേഷമേ മൃതദേഹം നാട്ടില്‍ എത്തൂ എന്നതാണ് ഇതിനു കാരണം. അപ്പോള്‍ പണം ഇല്ലാത്ത കേരള സര്‍ക്കാരിന്റെ കാര്യം ഊഹിക്കാവുന്നതേയുള്ളൂ. ലോകത്തെവിടെ പ്രവാസി മരിച്ചാലും മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ സൗമന്യസം കാണിക്കുന്ന ഒരു കേരള സര്‍ക്കാര്‍ ഓരോ പ്രവാസിയുടെയും സ്വപ്നത്തിലെ കിനാശേരിയാണ് എന്നാണ് രാജീവിന്റെ മരണവും ഓര്‍മ്മിപ്പിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category