1 GBP = 93.30 INR                       

BREAKING NEWS

വംശീയതയുടെ ഇരയോ? ലൈംഗിക പീഡകനോ? സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് പീറ്റര്‍ബറോ മലയാളിക്ക് വിധിച്ചത് ഒരു വര്‍ഷം തടവും 1000 പൗണ്ട് പിഴയും

Britishmalayali
kz´wteJI³

ലൈംഗികാതിക്രമത്തിന്റെ പേരില്‍ പീറ്റര്‍ബറോ മലയാളിയ്ക്ക് ഒരു വര്‍ഷം തടവും 1000 പൗണ്ട് പിഴയും പത്തു വര്‍ഷത്തേയ്ക്ക് കെയര്‍ഹോമുകളില്‍ വിലക്കും ഏര്‍പ്പെടുത്തിക്കൊണ്ട് കേംബ്രിഡ്ജ് ക്രൗണ്‍ കോര്‍ട്ട് ഉത്തരവിട്ടു. ആലപ്പുഴ സ്വദേശിയായ ജോണ്‍ തോമസിനാണ് ശിക്ഷ വിധിച്ചത്. ജോണ്‍ ജോലി ചെയ്തിരുന്ന കെയര്‍ഹോമില്‍ വച്ച് ഒരു യുവതിയെ ലൈംഗിക താല്‍പര്യത്തോടെ സ്പര്‍ശിച്ചു എന്നതാണ് ആരോപണം. എന്നാല്‍ ജോണ്‍ തോമസിന്റെ ബന്ധുക്കള്‍ പറയുന്നത് സ്വഭാവികമായ ഇടപെടല്‍ തെറ്റിദ്ധരിക്കപ്പെട്ടതാണ് എന്നാണ്. 

2014ലാണ് ഈ കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് കേംബ്രിഡ്ജ്ഷെയറിലെ ഹണ്ടിംങ്ടണിലുള്ള നഴ്സിങ് ഹോമില്‍ കെയറര്‍ ജോലി ചെയ്യുകയായിരുന്നു ജോണ്‍ തോമസ്. ജോലിക്കിടെ ജോണ്‍ തോമസ് യുവതിയെ ലൈംഗിക താല്‍പര്യത്തോടെ സ്പര്‍ശിച്ചു എന്നതായിരുന്നു കേസ്. ഈ സംഭവം യുവതിക്ക് മാനസിക ആഘാതം സൃഷ്ടിച്ചുവെന്നാണ് പൊലീസ് കോടതിയില്‍ വാദിച്ചത്. 2017ലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

എന്നാല്‍, ഈ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും ജോലിയുടെ ഭാഗമായി യുവതിയുടെ തല തഴുകിക്കൊടുക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ജോണ്‍ തോമസിന്റെ വാദം. എന്നാല്‍ ഇതു കോടതി അംഗീകരിച്ചില്ല. 12 മാസത്തെ ജയില്‍ ശിക്ഷയ്ക്കൊപ്പം ആയിരം പൗണ്ട് പിഴയും കെയര്‍ ഹോമില്‍ ജോലിചെയ്യുന്നതിന് പത്തുവര്‍ഷത്തെ വിലക്കും കോടതി വിധിക്കുകയായിരുന്നു. 54 വയസുകാരനായ ജോണ്‍ തോമസ് പീറ്റര്‍ബറോ മലയാളിയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category