1 GBP = 87.20 INR                       

BREAKING NEWS

ഈസ്റ്ററിന് ഹോളിഡേ ട്രിപ്പ് നടത്താനൊരുങ്ങുന്നവര്‍ എയര്‍പോര്‍ട്ട് പാര്‍ക്കിംഗ് സ്പേസ് ഉടന്‍ ബുക്ക് ചെയ്താല്‍ 90 പൗണ്ട് വരെ ലാഭിക്കാം; നേരത്തെ ബുക്ക് ചെയ്താല്‍ 60 ശതമാനം വരെ ചെലവ് കുറയ്ക്കാം

Britishmalayali
kz´wteJI³

നിങ്ങള്‍ ഈസ്റ്ററിനോട് അനുബന്ധിച്ച് ഒരു ഹോളിഡേ ട്രിപ്പ്  നടത്താന്‍ ഒരുങ്ങുന്നുണ്ടോ? എന്നാല്‍ എയര്‍പോര്‍ട്ട് പാര്‍ക്കിംഗിനായുള്ള സ്പേസ് ഇപ്പോള്‍ തന്നെ ബുക്ക് ചെയ്താല്‍ ആ വകയില്‍ 90 പൗണ്ട് വരെ ലാഭിക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.ഇതുമായി ബന്ധപ്പെട്ട മികച്ച ഡീലുകള്‍ നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ലഭിക്കുകയെന്നും വിദഗ്ദര്‍ ഓര്‍മിപ്പിക്കുന്നു. ഇത്തരത്തില്‍ നേരത്തെ പാര്‍ക്കിംഗ് സ്പേസിനായി ബുക്ക് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ഈ വകയിലുള്ള ചെലവില്‍ 60 ശതമാനം ലാഭിക്കാമെന്നാണ് പാര്‍ക്കിംഗ് കംപാരിസണ്‍ വെബ്സൈറ്റായ എയര്‍പോര്‍ട്ട് പാര്‍ക്കിംഗ് ഷോപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.

ഒരു ഒഫീഷ്യല്‍ എയര്‍പോര്‍ട്ട് കാര്‍ പാര്‍ക്കില്‍ സ്പേസ് ബുക്ക് ചെയ്യുന്നതിന് പകരം ആകര്‍ഷകമായ ഒരു ഓപ്ഷനാണ് 'മീറ്റ് ആന്‍ഡ് ഗ്രീറ്റ്'. ഇതിലൂടെ വന്‍ തുക ലാഭിക്കാന്‍ സാധിക്കും. എയര്‍പോര്‍ട്ടില്‍ ഒരു സ്പേസ് കണ്ടെത്തുന്നതിനുള്ള പെടാപ്പാടുകളെ  ഇല്ലാതാക്കുന്നതാണ് ഒരു മീറ്റ് ആന്‍ഡ് ഗ്രീറ്റ് സര്‍വീസ് എന്നറിയുക. ഇത് പ്രകാരം എയര്‍പോര്‍ട്ടില്‍ അല്ലെങ്കില്‍ സമീപപ്രദേശത്ത് ഒരു ഡ്രൈവര്‍ നിങ്ങളുമായി കൂടിക്കാഴ്ച നടത്തുകയാണ് ചെയ്യുന്നത്. ഈ ഡ്രൈവര്‍ നിങ്ങളുടെ കാറിന്റെ താക്കോല്‍ വാങ്ങുകയും അത് സുരക്ഷിതമായ ഒരിടത്തേക്ക് ഡ്രൈവ് ചെയ്ത് കൊണ്ടു പോയി പാര്‍ക്ക് ചെയ്യുകയുമാണ് ചെയ്യുന്നത്.

ഇതിനെ തുടര്‍ന്ന് നിങ്ങള്‍ക്ക് കാറിനെ കുറിച്ചോര്‍ത്ത് വേവലാതി പെടാതെ വിമാനയാത്രക്കായി പോവുകയും ചെയ്യാം. ഈസ്റ്റര്‍ ഹോളിഡേ കഴിഞ്ഞ് നിങ്ങള്‍ മടങ്ങി വരുമ്പോള്‍ നിങ്ങള്‍ക്ക് മീറ്റ് ആന്‍ഡ് ഗ്രീറ്റ് കമ്പനിയെ വിളിച്ച്  കാറുമായി വരാന്‍ ആവശ്യപ്പെടുകയും ചെയ്യാം. എയര്‍പോര്‍ട്ടിലോ അല്ലെങ്കില്‍ അതിനടുത്തോ അവര്‍ നിങ്ങളുടെ വാഹനം നിങ്ങള്‍ക്ക് കൊണ്ട് വന്ന് തരുകയും ചെയ്യും. എന്നാല്‍ ഇത്തരത്തില്‍ തീര്‍ത്തും അപരിചിതനായ ഒരു ഡ്രൈവര്‍ക്ക് തങ്ങളുടെ കാര്‍ കൈമാറാന്‍ നിരവധി പേര്‍ക്ക് ആശങ്കകളുണ്ടാകുമെന്നുറപ്പാണ്.

ഇവര്‍ തങ്ങളുടെ കാറുകള്‍ റോഡ് സൈഡുകളില്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ പാര്‍ക്ക് ചെയ്യുമെന്നും അല്ലെങ്കില്‍ ദുരുപയോഗിക്കുമെന്നുമുള്ള ഭയം നിരവധി പേരെ അലട്ടുന്നുമുണ്ട്. ഇത്തരത്തില്‍ നിങ്ങളുടെ കാര്‍ കൈമാറുമ്പോള്‍ അത് സുരക്ഷിതമായി സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണെന്നാണ് കാര്‍ പാര്‍ക്ക് സര്‍വീസ് പ്രൊവൈഡര്‍ എയര്‍പോര്‍ട്ട് പാര്‍ക്കിംഗ് ആന്‍ഡ് ഹോട്ടല്‍സ് മാനേജിംഗ് ഡയറക്ടറായ നിക്ക് കൗണ്ടര്‍ നിര്‍ദേശിക്കുന്നത്. ഇതിനായി നിങ്ങള്‍ ആദ്യം എയര്‍പോര്‍ട്ടിലേക്ക് വിളിച്ച്  ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ഓപ്പറേറ്റര്‍മാരുടെ ലിസ്റ്റ് ശേഖരിച്ച് അവരില്‍ നിന്നൊരാളെ തെരഞ്ഞെടുക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

ഇതിന് പുറമെ അവര്‍ ഒരു പോലീസ് അപ്രൂവ്ഡ്  സേഫര്‍ പാര്‍ക്കിംഗ് സ്‌കീമില്‍ സൈന്‍ഡ് അപ് ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്തുന്നതും നിങ്ങളുടെ കാറുകളുടെ സുരക്ഷ വര്‍ധിപ്പിക്കുമെന്നും കൗണ്ടര്‍ നിര്‍ദേശിക്കുന്നു. ഇതില്‍ സൈന്‍ അപ്പ് ചെയ്യുന്നവര്‍ക്ക് ഒരു പാര്‍ക്ക് മാര്‍ക്ക് ലഭിക്കും. ഇവര്‍ക്ക് നിശ്ചിത സുരക്ഷാ നിലവാരമുണ്ടെന്നാണിത് സൂചിപ്പിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category