1 GBP = 90.10 INR                       

BREAKING NEWS

ശത്രുവിന്റെ റഡാറില്‍ ലഭിക്കുന്ന വിവരങ്ങള്‍ അറിയാം; നിശ്ചിത സ്ഥലത്തെ മിലിട്ടറി മൂവ് കൃത്യമായി പറഞ്ഞു തരും; ശത്രുവിന്റെ യുദ്ധോപകരണങ്ങളുടെ ചലനവും ഒപ്പിയെടുക്കും; ഐഎസ്ആര്‍ഒ ഏപ്രില്‍ ഒന്നിന് ലോഞ്ച് ചെയ്യുന്ന ഉപഗ്രഹം പാക്കിസ്ഥാന് വമ്പന്‍ ഭീഷണി ഉയര്‍ത്തും

Britishmalayali
kz´wteJI³

ന്ത്യന്‍ സേനയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നതിനായി ഐഎസ്ആര്‍ഒ ഏപ്രില്‍ ഒന്നിന്  ഇലക്ട്രോണിക് ഇന്റലിജന്‍സ് സാറ്റലൈറ്റായ എമിസാറ്റ് ലോഞ്ച് ചെയ്യുന്നു. ഡിഫെന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ അഥവാ ഡിആര്‍ഡിഒ ആണിത് വികസിപ്പിച്ചിരിക്കുന്നത്. ശത്രുവിന്റെ റഡാറില്‍ ലഭിക്കുന്ന വിവരങ്ങള്‍ അറിയാന്‍ ഇന്ത്യന്‍ സേനയെ സഹായിക്കുന്ന ഉപഗ്രഹമായിരിക്കുമിത്. ഇതിന് പുറമെ നിശ്ചിത സ്ഥലത്തെ മിലിട്ടറി മൂവ് കൃത്യമായി പറഞ്ഞ്  തരാനും ഈ പ്രത്യേ ഉപഗ്രഹത്തിന് സാധിക്കും. ശത്രുവിന്റെ യുദ്ധോപകരണങ്ങളുടെ ചലനവും ഒപ്പിയെടുക്കാന്‍ ഇതിനാവും. ഈ  ഐഎസ്ആര്‍ഒ ഉപഗ്രഹം പാക്കിസ്ഥാന് വമ്പന്‍ ഭീഷണി ഉയര്‍ത്തുമെന്നുറപ്പാണ്.

എമിസാറ്റ് പോലുള്ള മിലിട്ടറി സാറ്റലൈറ്റുകള്‍ക്ക് പ്രധാനമായും മൂന്ന് സവിശേഷതകളാണുള്ളതെന്നാണ് മുന്‍ ഡിആര്‍ഡിഒ സയന്റിസ്റ്റായ രവി ഗുപ്ത പറയുന്നത്.  ശത്രുവിന്റെ റഡാറുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കല്‍, അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന സെന്‍സറുകളെ നിരീക്ഷിക്കല്‍, ശത്രുവിന്റെ ഏരിയകളുടെ വിഹഗ വീക്ഷണവും എത്രത്തോളം കമ്യൂണിക്കേഷന്‍ ഡിവൈസുകള്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തന നിരതമായിരിക്കുന്നുവെന്നുമുള്ള കണ്ടെത്തല്‍ എന്നിവയാണവ. 436 കിലോഗ്രാം തൂക്കമുളള ഡിആര്‍ഡിഒ സാറ്റലൈറ്റ് 763 കിലോമീറ്റര്‍ ഓര്‍ബിറ്റിലാണ് ഭ്രമത്തിനെത്തിക്കുന്നത്.  ഇതിലൂടെ പാക്കിസ്ഥാന്‍ പോലുള്ള ശത്രുരാജ്യങ്ങള്‍ക്ക് മേല്‍ സൂക്ഷ്മനീരീക്ഷണം സദാസമയവും നടത്താന്‍ ഇന്ത്യയ്ക്ക് പ്രാപ്തിയുണ്ടാക്കും.

നിലവില്‍ ഡ്രോണുകള്‍, എയറോസ്റ്റാറ്റുകള്‍, അല്ലെങ്കില്‍ ബലൂണുകള്‍ എന്നിവയിലൂടെ ശത്രുവിന്റെ ആയുധങ്ങള്‍ക്ക് മേലും വസ്തുവകകള്‍ക്ക് മേലും സൂക്ഷ്മനിരീക്ഷണം നടത്താനാവുന്നുണ്ടെങ്കിലും അതിന് പരിമിതികളേറെയുണ്ടെന്നും അത് പുതിയ സാറ്റലൈറ്റിലൂടെ പരിഹരിക്കാനാവുമെന്നുമാണ് ഗുപ്ത അവകാശപ്പെടുന്നത്. അതായത് ഇത്തരത്തിലുളള നിരവധി ഇലക്ട്രോണിക് സാറ്റലൈറ്റുകള്‍ ലോഞ്ച് ചെയ്യുന്നതിലൂടെ ശത്രുവിന്റെ ഓരോ ചലനവും അതാത് സമയം ഇന്ത്യക്ക് മനസിലാക്കാനാവുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇതിലൂടെ ശത്രുവിന്റെ റഡാറിലെത്തുന്ന വിവരങ്ങള്‍ പോലും ചോര്‍ത്തിയെടുക്കാനാവും.

വളരെ അഡ്വാന്‍സ്ഡ് ആയ ഇലക്ട്രോണിക് സാറ്റലൈറ്റുകളിലൂടെ ശത്രുവിന്റെ പ്രദേശത്ത് സജീവമായിരിക്കുന്ന കമ്മ്യൂണിക്കേഷന്‍ ഡിവൈസുകളിലെ സംഭാഷണങ്ങളെ വ്യക്തമായി ഡീകോഡ് ചെയ്തെടുക്കാന്‍ സാധിക്കും. എമിസാറ്റ് വിക്ഷേപിക്കുന്നതിന് മുമ്പ് ഐഎസ്ആര്‍ഒ ജനുവരി 24ന് മൈക്രോസാറ്റ് ആര്‍ വിക്ഷേപിച്ചിരുന്നു. രാത്രിയില്‍ പോലും വ്യക്തമായി ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള സാറ്റലൈറ്റാണിത്. മൊത്തത്തിലുള്ള 47 ഓപ്പറേഷണല്‍ സാറ്റലൈറ്റുകള്‍ക്ക് പുറമെ ഇന്ത്യയ്ക്ക് നിലവില്‍ ആറ് മുതല്‍ എട്ട് വരെ സാറ്റലൈറ്റുകളുണ്ടെന്നും ഇവ മിലിട്ടറി, സര്‍വൈലന്‍സ് കാര്യങ്ങള്‍ക്ക് മാത്രമായാണ് പ്രയോജനപ്പെടുത്തുന്നതെന്നുമാണ് ഐഎസ്ആര്‍ഒ ഉറവിടം വെളിപ്പെടുത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category