1 GBP = 93.80 INR                       

BREAKING NEWS

കുടുംബപ്രശ്നങ്ങളുടെ സൂത്രധാരനായി ഗണേശ് കരുതിയതോടെ പ്രശ്നങ്ങള്‍ തുടങ്ങി; സരിതാ കേസിലെ ഇടപെടലിലൂടെ അമ്മാവന്റെ പ്രിയപ്പെട്ടവനായി; എംഎല്‍എയാക്കില്ലെന്ന് ഉറപ്പായപ്പോള്‍ മറുകണ്ടം ചാടല്‍; ശബരിമലയിലെ വിശ്വാസി വഞ്ചന ചര്‍ച്ചയാക്കി ശരണ്യാ മനോജ് കോണ്‍ഗ്രസിലെത്തി; വല്ല്യമ്മാവന്റെ പാര്‍ട്ടിയിലെ നീതി നിഷേധം മറുനാടനോട് തുറന്ന് പറഞ്ഞ് ബാലകൃഷ്ണപിള്ളയുടെ സഹോദരീ പുത്രന്‍; കൊടിക്കുന്നിലിന് കരുത്തേകാന്‍ കൊട്ടാരക്കരയിലെ ചെന്നിത്തല ഇടപെടല്‍ ഇങ്ങനെ

Britishmalayali
അനന്തു തലവൂര്‍

കൊട്ടാരക്കര: തന്റെ എല്ലാം എല്ലാമാണ് വല്ല്യമ്മാവനായ ആര്‍.ബാലക്യഷ്ണ പിള്ളയെന്ന് ശരണ്യ മനോജ് പറയുമ്പോഴും കടുത്ത നീതി നിഷേധമാണ് തന്നോട് പിള്ളയും മകന്‍ കെ.ബി ഗണേശ്കുമാര്‍ എംഎല്‍എ യും കാണിച്ചിട്ടുള്ളതെന്ന് ശരണ്യ മനോജ്.

കേരളകോണ്‍ഗ്രസ് (ബി) യുടെ സംസഥാന ജനറല്‍ സെക്രട്ടറിയും ബാലക്യഷ്ണ പിള്ളയുടെ അടുത്ത ബന്ധുവുമായ ശരണ്യ മനോജ് അടുത്തിടെയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ശബരിമല വിഷയത്തില്‍ വിശ്വാസികളെ വഞ്ചിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് പടിയിറക്കമെന്ന് പറയുമ്പോഴും കെ.ബി ഗണേശ് കുമാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് മനോജ് രാജിവെച്ചതെന്നാണ് അറിയുന്നത്. കൂടാതെ കഴിഞ്ഞ മൂന്ന് വര്‍ഷമായി നേതൃത്വവുമായി അകലം പാലിച്ച് നില്‍കുകയായിരുന്നു.

കെ.ബി ഗണേശ്കുമാര്‍ എംഎല്‍എ വ്യക്തിപരമായി ഒരുപാട് ദ്രോഹിച്ചിട്ടുണ്ടന്നും രാഷ്ട്രീയത്തിനപ്പുറം ഒരുപാട് തളര്‍ത്തിയട്ടുണ്ടന്നും അവരുടെ ബന്ധുവായി പോയതാണ് താന്‍ ചെയ്ത തെറ്റെന്നും മനോജ് മറുനാടനോട് പറഞ്ഞു. കഴിഞ്ഞ 22 വര്‍ഷക്കാലം ആര്‍.ബാലക്യഷ്ണ പിള്ളയുടെ ശരീരത്ത് ഒരു തരി മണ്ണ് പോലും വീഴാതെ സംരക്ഷിച്ച ആളാണ് താന്‍. ആ പാര്‍ട്ടിയില്‍ നിന്നും ഇതുവരെയും നീതി ലഭിച്ചിട്ടില്ലെന്നും മനോജ് വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ഗണേശ്കുമാര്‍ വനംവകുപ്പ് മന്ത്രിയായിരിക്കെ മുന്‍ ഭാര്യ യാമിനി തങ്കച്ചിയുമായുള്ള പ്രശ്നങ്ങളും ആര്‍.ബാലക്യഷ്ണപിള്ളയുമായുള്ള ഏറെ നാളത്തെ ഉടക്കിനു പിന്നിലുള്ള കാരണക്കാരന്‍ മനോജാണന്നാണ് ഗണേശ്കുമാറിനോട് അടുപ്പമുള്ളവര്‍ പറയുന്നത്. 2011ല്‍ കൊട്ടാരക്കരയിലെ നിയമസഭാ സീറ്റില്‍ മനോജിനെ പരിഗണിക്കാതിരുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. വീണ്ടും ഒന്നായ ശേഷം സരിത കേസിലും പല രീതിയില്‍ മനോജിന്റെ പങ്ക് വളരെ വലുതാണ്. പിള്ളയുടെ സഹോദരിയുടെ മകളുടെ മകനാണ് ശരണ്യ മനോജ്.

ചെങ്ങന്നൂരിലെ യു.എഡി.എഫ് കണ്‍വന്‍ഷനില്‍ വച്ച് രമേഷ് ചെന്നിത്തലയില്‍ നിന്നാണ് ശരണ്യാ മനോജ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. മനോജിനെ ഉപയോഗിച്ച് പത്തനാപുരം, കൊട്ടാരക്കര താലൂക്ക് യൂണിയനുകളിലെ പിള്ളയുടെ സ്വാധീന വോട്ടുകള്‍ നേടിയെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എന്‍എസ്എസ് മേഖലകള്‍ കേന്ദ്രീകരിച്ച് പിള്ളക്കും ഗണേശ് കുമാറിനുമെതിരെ പ്രസംഗങ്ങള്‍ നടത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കൊടിക്കുന്നില്‍ സുരേഷ് മാവേലിക്കരയില്‍ വീണ്ടും വിജയിച്ചാല്‍ കെപിസിസിയില്‍ ഭാരവാഹിത്വവും ഓഫര്‍ ചെയ്തിട്ടുണ്ട്. അതേ സമയം പ്രദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരിലൂടെയല്ലാതെ നേരിട്ടുള്ള മനോജിന്റെ പ്രവേശനം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ക്കും കാരണമായിട്ടുണ്ട്. മനോജിന്റെ വരവ് മിക്കവര്‍ക്കും ഇഷ്ടപെട്ടിട്ടുമില്ല. സരിത കേസിലെ നിര്‍ണായക വിരങ്ങള്‍ അറിയാവുന്ന മനോജിന്റെ രാജി വരും ദിവസങ്ങളില്‍ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് സാക്ഷ്യം വഹിച്ചേക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category