1 GBP = 93.30 INR                       

BREAKING NEWS

മധ്യവയസ്‌കയുടെ പഴ്സ് പിടിച്ചു പറിച്ച കേസിലെ വിരുതനെ കണ്ട് ഞെട്ടി പൊലീസ്; അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ യുവാവായി മോഷണം നടത്തിയത് 33കാരി; യുവതിയെ കുടുങ്ങിയത് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ; കവര്‍ന്നത് വനിതാദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ സ്ത്രീയുടെ പഴ്സ്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് നടന്ന മോഷണത്തിലെ കള്ളനെ കണ്ട് ഞെട്ടി പൊലീസ്. ബൈക്കിലെത്തി പിടിച്ചു പറിക്കുന്ന സാഹസികനായ കള്ളനെ തേടിപ്പോയ പൊലീസിന് കിട്ടിയത് 33കാരിയായ യുവതിയെ. പുരുഷ വേഷത്തില്‍ ബൈക്കിലെത്തി 53കാരിയുടെ പഴ്‌സ് പിടിച്ചുപറിച്ച സംഭവത്തിലാണ് 33 വയസുള്ള യുവതി അറസ്റ്റിലായത്. രാജ്യ തലസ്ഥാനത്തെ ജനക് പുരിയിലാണ് സംഭവം നടന്നത്.

പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് അന്വേഷണം വഴിതെറ്റിക്കാനാണ് യുവതി പുരുഷവേഷം ധരിച്ച് കവര്‍ച്ച നടത്തിയത്. നാഗോലി സ്വദേശിനിയായ രമന്‍ജീത്ത് കൗറാണ് (33) അറസ്റ്റിലായത്. ഇവരോടൊപ്പം നിഹാല്‍ വിഹാര്‍ സ്വദേശി രംനീക്ക് സിങ്ങും (24) അറസ്റ്റിലായിട്ടുണ്ട്.

ബൈക്കിലെത്തിയ രണ്ടുപേര്‍ സ്ത്രീയുടെ പഴ്‌സ് തട്ടിയെടുക്കുന്നതും തടുക്കാന്‍ ശ്രിമിച്ച സ്ത്രീയെ റോഡിലൂടെ വലിച്ചിഴയ്ക്കുന്നതും പ്രദേശത്തെ ക്യാമറകളില്‍ പതിഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് കേസില്‍ അപ്രതീക്ഷിത വഴിത്തിരിവുണ്ടായത്. പിടിയിലായവര്‍ രണ്ടുപേരും ബണ്ടി ബബ്ലി സംഘാംഗങ്ങളാണ് പൊലീസ് വ്യക്തമാക്കി. ഒരു ബൈക്കും സ്‌കൂട്ടറും ഒരു സത്രീയുടെ പെഴ്സും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

വനിതാ ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ 53 കാരിയുടെ പഴ്‌സ് ആണ് യുവതികള്‍ പിടിച്ചുപറിച്ചത്. ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ ബൈക്കിലെത്തിയ സംഘം പഴ്സ് തട്ടിപ്പറിച്ചു. പിടിവലിക്കിടയില്‍ 53കാരി നിലത്തുവീണു. അപ്പോഴേക്കും സംഘം ബൈക്കില്‍ പഴ്‌സുമായി കടന്നുകളഞ്ഞു. കൊലക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന തജേന്ദര്‍ സിങ്ങാണ് തന്റെ ഭര്‍ത്താവെന്ന് ചോദ്യം ചെയ്യലിനിടെ യുവതി മൊഴി നല്‍കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category