1 GBP = 93.30 INR                       

BREAKING NEWS

13ഉം 15ഉം വയസ്സുള്ള രണ്ട് ഹിന്ദു സഹോദരിമാരെ തട്ടിക്കൊണ്ട് പോയി മതം മാറ്റി നിര്‍ബന്ധിച്ച് നിക്കാഹ് നടത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി; വിശദീകരണം ചോദിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി; പാക്കിസ്ഥാന്റെ ആഭ്യന്തര കാര്യത്തില്‍ ഇന്ത്യന്‍ ഇടപെടലെന്ന് പാക് വിദേശകാര്യ മന്ത്രിയും; പാക്കിസ്ഥാനിലെ രണ്ട് ഹിന്ദു പെണ്‍കുട്ടികളുടെ ദുര്‍വിധിയെ ചൊല്ലി വീണ്ടും ഇന്ത്യാ-പാക് തര്‍ക്കം മൂര്‍ച്ഛിക്കുന്നു

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തിന് ബാലാകോട്ടില്‍ തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സൈന്യം. അഭിനന്ദന്‍ വര്‍ത്തവന്റെ മോചനം.... മിഗ് തകര്‍ത്തിടല്‍ അങ്ങനെ പാക്കിസ്ഥാനെതിരെ പലവിധ വിജയങ്ങളാണ് ഇന്ത്യ ഈയിടെ നേടിയത്. പാക്കിസ്ഥാനിലെ ഓരോ സംഭവങ്ങളോടും ഇനി പ്രതികരിക്കാണ് ഇന്ത്യയുടെ തീരുമാനം. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയിലും ഇന്ത്യ ശക്തമായ ഇടപെടല്‍ നടത്തുകയാണ്. പാക്കിസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ഹിന്ദുപെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതംമാറ്റത്തിന് വിധേയരാക്കുകയും വിവാഹം കഴിപ്പിക്കുകയും ചെയ്തതായുള്ള സഹോദരന്റെ ആരോപണം ഗൗരവത്തോടെ എടുക്കുകയാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. സിന്ധ് പ്രവിശ്യയിലെ ഘോട്കി ജില്ലയില്‍ ദഹാര്‍കി മേഖലയില്‍നിന്നുള്ള പതിമൂന്നുകാരിയേയും പതിനഞ്ച് കാരിയേയുമാണ് തട്ടിക്കൊണ്ടുപോയത്.

അതിനിടെ സുരക്ഷ ആവശ്യപ്പെട്ട് പെണ്‍കുട്ടികള്‍ കോടതിയെ സമീപിച്ചു. വിവാഹത്തിന് കൂട്ടു നിന്ന ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിക്കാഹിനെത്തിയ പുരോഹിതനാണ് പിടിയിലായതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് പൊലീസ് സ്ഥിരീകരിക്കുന്നില്ല.  സംഭവത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും പാക്ക് മന്ത്രി ഫവാദ് ഹുസൈനും തമ്മിലെ ട്വിറ്റര്‍ പോരും രാജ്യാന്തര തലതത്തില്‍ ശ്രദ്ധനേടി. സംഭവത്തില്‍ സുഷമ പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതാണ് പാക്കിസ്ഥാന്‍ മന്ത്രിയെ പ്രകോപിപ്പിച്ചത്. സംഭവം പാക്കിസ്ഥാനിലെ ആഭ്യന്തര പ്രശ്നമാണെന്ന് സുഷമയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് ഫവാദ് വ്യക്തമാക്കി. ന്യൂനപക്ഷങ്ങളെ അടിമപ്പെടുത്തുന്ന മോദിയുടെ ഇന്ത്യയല്ല. ഇമ്രാന്‍ ഖാന്റെ പുതിയ പാക്കിസ്ഥാനാണിത്. പാക്ക് പതാകയിലെ വെളുപ്പ് നിറം ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശത്തിലും താങ്കള്‍ ഇതേ ജാഗ്രതയോടെ പ്രവര്‍ത്തിക്കുമെന്നു പ്രതീക്ഷിക്കുന്നു ഫവാദ് ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍ രണ്ട് ഹിന്ദു പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് ചോദിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് സുഷമ മറുപടി നല്‍കി. നിങ്ങളെ പരിഭ്രാന്തരാക്കാന്‍ ഇത്രയും മതി. തെറ്റാണെന്നറിഞ്ഞിട്ടുള്ള നിങ്ങളുടെ കുറ്റബോധമാണ് ഇതെന്നും സുഷമ മറുപടി നല്‍കി. ഫവാദ് ഹുസൈന്‍ വീണ്ടും ട്വീറ്റുമായെത്തി. മറ്റുരാജ്യങ്ങളിലുള്ള ന്യൂനപക്ഷങ്ങളുടെ അവകാശത്തില്‍ ശ്രദ്ധയുള്ള ആള്‍ക്കാര്‍ ഇന്ത്യയിലുണ്ടെന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു പ്രതികരണം. അങ്ങനെ വിദേശകാര്യമന്ത്രിമാര്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. പാക്കിസ്ഥാനിലെ ഏത് മനുഷ്യാവകാശ വിഷയത്തിലും ഇടപെടുമെന്ന സൂചനയാണ് ഇതിലൂടെ ഇന്ത്യ നല്‍കുന്നത്.

പട്ടികജാതിയില്‍പ്പെട്ടവരാണ് തട്ടിക്കൊണ്ട് പോയ പെണ്‍കുട്ടികള്‍. കോബാര്‍, മാലിക് വിഭാഗങ്ങളില്‍ നിന്നുള്ളയാളുകളാണ് തട്ടിക്കൊണ്ടുപോയതെന്ന് പെണ്‍കുട്ടികളുടെ സഹോദരന്‍ പറഞ്ഞതായി പാക് പത്രം 'ദി ട്രിബ്യൂണ്‍' റിപ്പോര്‍ട്ടുചെയ്തു. കുട്ടികളുടെ പിതാവും കോബാര്‍, മാലിക് വിഭാഗങ്ങളിലെ ചിലരുമായി നേരത്തേ തര്‍ക്കമുണ്ടായിരുന്നു. ഇവരാണ് ഹോളി ആഘോഷങ്ങള്‍ക്കിടെ തോക്കുമായെത്തി കുട്ടികളെ തട്ടിക്കൊണ്ടുപോയത്. കുട്ടികളുടെ വിവാഹം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇത് വൈറലായതോടെ വിഷയം പാക്കിസ്ഥാനില്‍ വിലയ ചര്‍ച്ചയ്ക്ക് വിധേയമായി. സംഭവത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംയുക്ത അന്വേഷണം നടത്താനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടിയെടുക്കാനും സിന്ധ്, പാക് പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിമാര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയതായി പാക് വാര്‍ത്താ വിനിമയമന്ത്രി ഫവാദ് ചൗധരി പറഞ്ഞു.

'പാക് പതാകയിലെ വെള്ളനിറം രാജ്യത്തെ ന്യൂനപക്ഷങ്ങളെ പ്രതിനിധാനം ചെയ്യുന്നതാണ്. പതാകയിലെ എല്ലാനിറങ്ങളും ഞങ്ങള്‍ക്ക് പ്രധാനപ്പെട്ടതാണ്. അതിനെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വവും' - ഫവാദ് ചൗധരി ട്വിറ്ററില്‍ വ്യക്തമാക്കി. സംഭവം അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് പാക് ആഭ്യന്തര സഹമന്ത്രി ഷെഹരിയാര്‍ ഖാന്‍ അഫ്രീദി സിന്ധ് പൊലീസിനോട് ആവശ്യപ്പെട്ടു. അതിനിടെ തങ്ങളെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്നും പറയുന്ന പെണ്‍കുട്ടികളുടെ വീഡിയോയും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഔദ്യോഗിക കണക്കുപ്രകാരം 75 ലക്ഷത്തോളം ഹിന്ദുക്കളാണ് പാക്കിസ്ഥാനിലുള്ളത്. ഇവരില്‍ ഭൂരിഭാഗവും സിന്ധ് പ്രവിശ്യയിലാണ്.

രണ്ട് ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയെന്നു പാക് ദേശീയ മാധ്യമങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരെ പിന്നീട് ഇസ്ലാമിലേക്കു മതം മാറ്റിയെന്നുമായിരുന്നു വിവരം. നടപടിയില്‍ പ്രദേശത്തെ ഹിന്ദുമത വിശ്വാസികള്‍ പ്രതിഷേധിച്ചിരുന്നു. പാക്കിസ്ഥാനില്‍ ഹിന്ദു മതവിശ്വാസികളുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരായ നടപടികള്‍ക്കെതിരെ ഇന്ത്യ നേരത്തേയും ശബ്ദമുയര്‍ത്തിയിരുന്നു. ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തി ആറു വര്‍ഷമായി രാജ്യത്തു തുടരുന്ന കുടിയേറ്റക്കാര്‍ക്കു പൗരത്വം നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category