1 GBP = 90.10 INR                       

BREAKING NEWS

മലയെ പോലും പുല്ലു പോലെ പൊക്കും; മണിക്കൂറില്‍ 315 കിലോമീറ്റര്‍ പരമാവധി വേഗം; 6100 അടി ഉയരത്തില്‍ പറക്കാം; ടാങ്കുകളടക്കമുള്ള യുദ്ധസാമഗ്രികളുമായി കുതിക്കാം; രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഒട്ടേറെപ്പേരെ ഒരേസമയം അതിവേഗം ഒഴിപ്പിക്കാം; സിയാച്ചിനിലും ലഡാക്കിലും ഉപയോഗിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് അത്യാധുനിക സംവിധാനങ്ങളും; അഫ്ഗാനില്‍ അമേരിക്കയുടെ കരുത്തായ ഹെലികോപ്ടര്‍; പാക്കിസ്ഥാനും ചൈനയ്ക്കും വെല്ലുവിളിയാകാന്‍ ചിനൂക്കിന്റെ കരുത്ത് ഇനി ഇന്ത്യയ്ക്കും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അമേരിക്കന്‍ നിര്‍മ്മിത അത്യാധുനിക സംവിധാനങ്ങളുള്ള നാലു ചിനൂക് ഹെലികോപ്റ്ററുകള്‍ തിങ്കളാഴ്ച ഇന്ത്യന്‍ വ്യോമസേനയില്‍ ചേരും. സിഎച്ച്47എഫ് (1) വിഭാഗത്തില്‍പ്പെട്ട നാല് ഹെലികോപ്റ്ററുകളാണ് സേനയിലേക്ക് എത്തുന്നത്. 15 ഹെലികോപ്റ്ററുകള്‍ വാങ്ങാനാണ് ഇന്ത്യ ബോയിങ്ങുമായി കരാറൊപ്പിട്ടത്. ഇതിലെ ആദ്യ ബാച്ചാണ് ഇത്.

ചിനൂക് ചിഎച്ച്എഫ് ഹെലികോപ്റ്ററിന്റെ നവീന പതിപ്പാണ് ഇന്ത്യ വാങ്ങുന്നത്. മണിക്കൂറില്‍ 302 കിലോമീറ്ററാണ് പരമാവധി വേഗം. ഏകദേശം 741 കിലോമീറ്റര്‍ വരെ ഒറ്റയടിക്ക് പറക്കാനാവും. 6100 മീറ്റര്‍ ഉയരത്തില്‍ വരെ പറക്കാനും സാധിക്കും. മൂന്നു പേരാണ് ചിനൂകിലെ ക്രൂ. അവരെ കൂടാതെ 33 മുതല്‍ 35 വരെ സൈനികരെയും വഹിക്കാനാവും. അതുകൊണ്ട് തന്നെ പുതിയ ഹെലികോപ്ടര്‍ സേനയ്ക്ക് മുതല്‍കൂട്ടാകും.സിയാച്ചിന്‍, കിഴക്കന്‍ ലഡാക്ക് എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്നതിനായി ഹെലികോപ്റ്ററുകളില്‍ അധിക സംവിധാനങ്ങള്‍ ഒരുക്കുമെന്ന് വ്യോമസേന അറിയിച്ചിരുന്നു. ചിനൂക് പരീക്ഷണപ്പറക്കലുകള്‍ക്കു ശേഷമാണ് സേനയുടെ ഭാഗമാക്കുന്നത്.

കപ്പല്‍മാര്‍ഗം ഗുജറാത്തിലെ മുണ്ഡ്ര തുറമുഖത്തെത്തിച്ച ഹെലികോപ്റ്ററുകള്‍ ചണ്ഡിഗഢിലാണ് എത്തിയിരിക്കുന്നത്. 15 ഹെലികോപ്റ്ററുകള്‍ വാങ്ങാനാണ് ഇന്ത്യ ബോയിങ്ങുമായി കരാറൊപ്പിട്ടത്. ഇതിലെ ആദ്യ ബാച്ചാണ് ഇപ്പോള്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. ലോകത്ത് നിലവിലുള്ള ഏറ്റവും കരുത്തുറ്റ ലിഫ്റ്റ് ഹെലികോപ്റ്ററുകളിലൊന്നാണ് ചിനൂക്ക്. 1962 ലാണ് ഇതിന്റെ നിര്‍മ്മാണം തുടങ്ങുന്നത്. ആദ്യം യുഎസ് സേനയുടെ ഭാഗമായി. അഫ്ഗാന്‍, ഇറാഖ്, വിയറ്റ്നാം യുദ്ധങ്ങളില്‍ യുഎസ് സേന ചിനൂക് ഉപയോഗപ്പെടുത്തി. വാഹനങ്ങള്‍ക്കെത്താന്‍ കഴിയാത്ത ദുര്‍ഘട ഇടങ്ങളിലേക്കു സേനയ്ക്കാവശ്യമായ ഭാരമേറിയ യന്ത്രങ്ങള്‍, ആയുധങ്ങള്‍ എന്നിവ എത്തിക്കാന്‍ ഈ ഹെലികോപ്ടറിന് കഴിയും. എതിരാളികളെ അപേക്ഷിച്ച് കൂടിയ വേഗമാണ് ചിനൂക്കിന്റെ പ്രത്യേകത.

10886 കിലോഗ്രാം ഭാരം വഹിക്കാനും ഈ ഹെലികോപ്ടറിനാകും. 3529 കിലോവാട്ട് വീതമുള്ള രണ്ട് ടര്‍ബോ ഷാഫ്റ്റ് എന്‍ജിനാണ് കരുത്തു പകരുന്നത്. നിലവില്‍ യുഎസ്, ഓസ്ട്രേലിയ, അര്‍ജന്റീന, ഇറാന്‍, ഇറ്റലി, ജപ്പാന്‍, ഒമാന്‍, സ്പെയിന്‍, ദക്ഷിണ കൊറിയ, യുകെ തുടങ്ങി നിരവധി രാജ്യങ്ങളിലെ സേനകള്‍ക്ക് ഈ ഹെലികോപ്റ്ററുണ്ട്. വിവിധ മോഡലുകളിലായി ഇതുവരെ ഏകദേശം 1500ല്‍ അധികം ഹെലികോപ്റ്ററുകള്‍ കമ്പനി നിര്‍മ്മിച്ചിട്ടുണ്ട്. ഇന്ത്യ പാക് സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യ പ്രതിരോധ മേഖല ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇസ്രയേലില്‍ നിന്നും അമേരിക്കയില്‍ നിന്നും അത്യാധുനിക ആയുധങ്ങളാണ് ഇന്ത്യ വാങ്ങിക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ടതാണ് ചിനൂക് ഹെലികോപ്റ്ററുകള്‍.
പാക്കിസ്ഥാന്‍ അതിര്‍ത്തികളിലും ചൈനീസ് അതിര്‍ത്തികളിലുമാണ് ചിനൂക് ഹെലികോപ്റ്ററുകള്‍ നിയോഗിക്കുക. സിയാച്ചിന്‍, കിഴക്കന്‍ ലഡാക്ക് എന്നവിടങ്ങളില്‍ നിയോഗിക്കാന്‍ വേണ്ടി പുതിയ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് വ്യോമസേന അറിയിച്ചു. മറ്റുള്ള ഹെലികോപ്റ്ററുകളെ അപേക്ഷിച്ച് വേഗത കൂടുതലാണ് ചിനൂക്കിന്. ഹെലികോപ്റ്ററുകള്‍ കൈമാറുന്നതിന് മുന്നോടിയായി കഴിഞ്ഞ ഒക്ടോബറില്‍ വ്യോമസേനയിലെ നാലു പൈലറ്റുമാര്‍ക്കും ഫ്ളൈറ്റ് എന്‍ജിനീയര്‍മാര്‍ക്കും ബോയിങ് അമേരിക്കയിലെ ഡെലാവെയറില്‍ പരിശീലനം നല്‍കിയിരുന്നു. വിവിധോദ്ദേശ്യ ഹെലികോപ്റ്ററെന്ന നിലയില്‍ വ്യോമസേനയുടെ ശേഷി വന്‍ തോതില്‍ കൂട്ടാന്‍ ചിനൂകിനു കഴിയുമെന്നാണ് കരുതുന്നത്. ടാങ്കുകളടക്കമുള്ള 12 ടണ്‍വരെ ഭാരമുള്ള യുദ്ധസാമഗ്രികളുമായി പറക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്. യുദ്ധമുഖത്ത് പെട്ടെന്ന് സൈനികരെയെത്തിക്കാനും രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒട്ടേറെപ്പേരെ ഒരേസമയം ഒഴിപ്പിക്കാനും ശേഷിയുള്ളതാണ് ഈ ഹെലികോപ്റ്ററുകള്‍. 55 യാത്രക്കാരെ വഹിക്കാനുമാവും.
വ്യോമസേന ഇപ്പോള്‍ ഉപയോഗിക്കുന്ന എം.ഐ.-17, എം.ഐ.-26 ഹെലികോപ്റ്ററുകള്‍ റഷ്യന്‍ നിര്‍മ്മിതമാണ്. ഇവയ്ക്കുപകരം ചിനൂക്, അപ്പാഷെ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനുള്ള 20,000 കോടി രൂപയുടെ ഇടപാടിനാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്കിയിരുന്നത്.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category