1 GBP = 93.80 INR                       

BREAKING NEWS

ലെസ്റ്ററിലെ മലയാളി യായ നഴ്‌സിന്റെ 29കാരിയായ ഭാര്യ നാട്ടില്‍ മരണത്തിനു കീഴടങ്ങി; കണ്ണീരടങ്ങാതെ ബന്ധുക്കളും സുഹൃത്തുക്കളും

Britishmalayali
kz´wteJI³

ലെസ്റ്റര്‍: യുകെയിലെ മനോഹര ജീവിതം സ്വപനം കണ്ടു കഴിഞ്ഞിരുന്ന യുകെ മലയാളിയുടെ പത്‌നി നാട്ടില്‍ ചികിത്സയില്‍ കഴിയവേ മരണത്തിനു കീഴടങ്ങി. ലെസ്റ്റര്‍ റോയല്‍ ഇന്‍ഫര്‍മറി ഹോസ്പിറ്റലില്‍ അടുത്തിടെ നഴ്സായി ജോലിക്കെത്തിയെ കണ്ണൂര്‍ സ്വദേശി റിജീഷിന്റെ പത്‌നി സോജിയാണ് കാന്‍സര്‍ ചികിത്സയ്ക്കിടയില്‍ മരണമടഞ്ഞത്. റിജീഷിനോപ്പം യുകെ യാത്ര സ്വപ്നം കണ്ട സോജി ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞാണ് യാത്ര മാറ്റി വച്ചത്. ഗര്‍ഭകാല ചികിത്സയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രോഗം തിരിച്ചറിയുന്നതും. തുടര്‍ന്ന് ചികിത്സകള്‍ പുരോഗമിക്കവേ റിജീഷിന് താലോലിക്കാന്‍ ഒരു പെണ്‍ കുഞ്ഞിനെ നല്‍കിയ ശേഷമാണു സോജി മരണത്തിനൊപ്പം യാത്ര ആയതെന്നത് ഏറെ വേദനാജനകമായി മാറുകയാണ്.

ഏതാനും മാസം മാത്രമേ ആയിട്ടുള്ളൂ റിജീഷ് ലെസ്റ്ററില്‍ എത്തിയിട്ട്. അക്കാരണത്താല്‍ തന്നെ ഭൂരിഭാഗം മലയാളികള്‍ക്കും അദ്ദേഹത്തെ നേരിട്ടറിയുകയുമില്ല. എന്നാല്‍ ഇന്നലെ നടന്ന ദേവാലയ ചടങ്ങുകള്‍ക്കിടയില്‍ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ഇടവക വികാരി ജോര്‍ജ് ചേലക്കാന്‍ പരേതയ്ക്കു വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തിയതോടെയാണ് ലെസ്റ്റര്‍ മലയാളി സമൂഹം വിവരം അറിയുന്നത്. ഇതോടെ മാര്‍ച്ച് വിടപറയാനിരിക്കെ മറ്റൊരു മരണ വാര്‍ത്ത കൂടി യുകെ മലയാളി സമൂഹത്തെ തേടി എത്തിയിരിക്കുകയാണ്. ഈ മാസം ഇതിനകം തന്നെ നാലു പേരുടെ മരണ വാര്‍ത്ത അറിഞ്ഞ വേദനയിലൂടെ കടന്നു പോകുകയാണ് യുകെ മലയാളി സമൂഹം. 

29 വയസു മാത്രമായിരുന്നു സോജി ഇവാനിയ റിജീഷിന്റെ പ്രായം. എട്ടു മാസങ്ങള്‍ക്ക് മുന്‍പ് യുകെയില്‍ എത്തിയ റിജേഷ് ഭാര്യ ഗര്‍ഭിണിയായിരുന്നതിനാല്‍ പ്രസവശേഷം യുകെയിലേക്ക് കൊണ്ടുവരുവാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ഗര്‍ഭ സംബന്ധമായ പരിശോധനകള്‍ക്ക് ഇടയില്‍ രോഗം തിരിച്ചറിയുന്നതും ചികിത്സകള്‍ നടത്തി വന്നതും. രോഗവിവരം അറിഞ്ഞപ്പോള്‍ തന്നെ നാട്ടിലേക്ക് തിരികെ പോയ റിജേഷ് മരണ സമയത്തും സോജിയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

വാഷി ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആയിരുന്ന സോജി യുകെയില്‍ എത്തിയാല്‍ ഭര്‍ത്താവിനൊപ്പം ജോലി ചെയ്യാമെന്ന മോഹവുമായി കഴിയവെയാണ് രോഗം പിടികൂടുന്നതും യുകെ യാത്ര മുടങ്ങുന്നതും. കണ്ണൂര്‍ ജില്ലയിലെ മണ്ടളം സ്വദേശിയാണ് റിജേഷ് ജോസഫ്. പത്തനംതിട്ട ഗാന്ധി ജംഗ്ഷന്‍ ആണ് സോജിയുടെ സ്വദേശം. രണ്ടു മക്കളുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category