1 GBP = 93.30 INR                       

BREAKING NEWS

ഗുണ്ടൂകാട് സാബുവിന്റെ ഗ്യാങ്ങിലെ പ്രധാനി; രണ്ട് തവണ കാപ്പയില്‍ കുടുങ്ങിയ ക്രിമിനല്‍; കമ്മീഷണറുടെ പ്രത്യേക ഡ്രൈവില്‍ കരുതല്‍ തടങ്കലില്‍ എടുത്തത് വെള്ളിയാഴ്ച; ശനിയാഴ്ച ജാമ്യത്തില്‍ ഇറങ്ങിയ ഗുണ്ടയുടെ വ്യക്തിവൈരാഗ്യവും മദ്യലഹരിയും അനിലിന്റെ കൊലപാതകത്തിന് വഴിയൊരുക്കി; ഒന്നരവര്‍ഷം മുമ്പ് വീട്ടില്‍ കയറി അച്ഛനേയും സഹോദരിയേയും ആക്രമിച്ച ശത്രുവിനെ വെട്ടിക്കൊന്നത് ലഹരി തലയ്ക്ക് പിടിച്ചപ്പോള്‍; തലസ്ഥാനത്തെ നടുക്കിയ കൊലയ്ക്ക് പിന്നിലെ ജീവന്‍ സ്ഥിരം കുറ്റവാളി

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഗുണ്ടാപ്പകയില്‍ നടുങ്ങി വീണ്ടും തിരുവനന്തപുരം. ഇന്നലെ രാത്രി തലസ്ഥാന നഗരിയെ നടുക്കിയ കൊലപാതകത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യവും മദ്യലഹരിയും. ഒന്നര വര്‍ഷം മുന്‍പ് നടന്ന വീടുകയറിയുള്ള അക്രമത്തിലെ പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെ ബാര്‍ട്ടന്‍ ഹില്‍ കോളനി നിവാസിയായ അനില്‍ എസ്പി(38)യെ വെട്ടികൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്.

ഒന്നര വര്‍ഷം മുന്‍പ് നടന്ന വീടുകയറിയുള്ള അക്രമം ആണ് ഇപ്പോള്‍ കൊലപാതകത്തില്‍ കലാശിച്ചിരിക്കുന്നത് എന്നാണ് വിവരം. കൊല്ലപ്പെട്ട അനില്‍ പ്രതിയായ ജീവന്റെ വീട് കയറി ഒന്നര വര്‍ഷം മുന്‍പ് ആക്രമണം നടത്തിയിരുന്നു. അനിലിന്റെ മര്‍ദനത്തില്‍ ജീവന്റെ അച്ഛനും സഹോദരിക്കും പരിക്ക് പറ്റി. ഈ സംഭവത്തോടെ ഇരുവരും ശത്രുതയിലാകുകയായിരുന്നു. ഈ പകയാണ് മദ്യലഹരിയില്‍ അനിലിനെ കൊലപ്പെടുത്താന്‍ ജീവന് പ്രേരണയായത്.

അനിലിനെ ക്രൂരമായി വെട്ടിപരിക്കേല്പിച്ച ശേഷം ജീവന്‍ കടന്നുകളയുകയായിരുന്നു. രക്തം വാര്‍ന്ന് റോഡില്‍ കിടന്ന അനിലിനെ മ്യൂസിയം പൊലീസ് എത്തി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും തലയിലും ശരീരത്തിലും ഏറ്റ മാരക മുറിവുകള്‍ കാരണം ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട അനിലിനെതിരെ ആറോളം കേസുകളുണ്ട്. പ്രതിയായ ജീവന്‍ മുന്‍പ് രണ്ടുതവണ കാപ്പ നിയമപ്രകാരം തടവുശിക്ഷ അനുഭവിച്ച ആളാണ്. ഗുണ്ടുകാട് സാബുവിന്റെ സംഘാംഗമാണ്.

സിറ്റി പൊലീസിന്റെ സമൂഹ്യവിരുദ്ധരെ പിടികൂടുന്ന പ്രത്യേക ഡ്രൈവിന്റെ ഭാഗമായി ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജീവനെ പൊലീസ് പിടികൂടി കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. ശനിയാഴ്ച്ചയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ജീവന് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ പ്രതിയുടെ ഫോട്ടോ ജില്ലയിലെയും അയല്‍ ജില്ലകളിലെയും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറികഴിഞ്ഞു. റയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് പോലുള്ള സ്ഥലങ്ങളില്‍ പൊലിസ് നിരീക്ഷണം നടത്തുന്നുണ്ട്.

ഇയാളുടെ മൊബൈല്‍ ടവര്‍ ലേക്കേഷന്‍ വഴി കണ്ടെത്താനുള്ള ശ്രമവും നടന്നുവരികയാണെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ജീവനെ പിടികൂടാന്‍ മൂന്ന് അസിസ്റ്റന്റ് കമീഷണര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചില്‍ നടത്തുന്നത്. ജീവന്റെ വീട്ടിലും ഇയാളുമായി ബന്ധമുള്ളവരുടെ വീടുകളിലും പൊലീസ് തിരച്ചില്‍ നടത്തി വരികയാണ്.

കൊലക്കേസില്‍ ശിക്ഷ അനുഭവിച്ച പ്രതിയാണ് കൊല്ലപ്പെട്ട അനി. മ്യൂസിയം സ്റ്റേഷന്‍ പരിധിയിലുള്ള ബാര്‍ട്ടന്‍ഹില്‍ കോളനി ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രമാണ്. രണ്ടാഴ്ചക്കിടെ നഗരത്തിലുണ്ടാകുന്ന മൂന്നാമത്തെ കൊലപാതകമാണിത്. ഗൂണ്ടാകുടിപ്പകയാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാത്രി പത്ത് മണിയോടെ കോളനിയിലേക്കുള്ള വഴിയില്‍ വച്ച് തര്‍ക്കമുണ്ടാവുകയും ജീവന്‍ കത്തികൊണ്ട് അനിയെ വെട്ടുകയുമായിരുന്നു. വെട്ടേറ്റ് റോഡില്‍ കിടന്ന അനിയെ പൊലീസെത്തിയാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്.

ജീവനൊപ്പം ഗൂണ്ടകളായ മറ്റ് നാല് പേര്‍ കൂടിയുണ്ടായിരുന്നെന്നും വീട്ടിലേക്ക് വന്ന അനിയെ ഇവര്‍ തടഞ്ഞ് നിര്‍ത്തി ആക്രമിച്ചെന്നുമാണ് ബന്ധുക്കളുടെ പരാതിയില്‍ പറയുന്നത്. കരമനയില്‍ അനന്തു ഗിരീഷിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതും ശ്രീവരാഹത്ത് ശ്യാമിനെ കുത്തിക്കൊലപ്പെടുത്തിയതുമാണു കഴിഞ്ഞദിവസങ്ങളില്‍ തിരുവനന്തപുരത്തെ നടുക്കിയ മറ്റു രണ്ട് കൊലപാതകങ്ങള്‍. ആക്രമണങ്ങള്‍ക്കു പിന്നില്‍ ഗൂണ്ടകളും ലഹരിമാഫിയാ സംഘങ്ങളുമാണ്.

ഇവരെ നിയന്ത്രിക്കാന്‍ ഓപ്പറേഷന്‍ ബോള്‍ട്ടെന്ന പേരില്‍ പ്രത്യേക പരിശോധനകള്‍ നടക്കുന്നതിനിടെ ഗുണ്ടകള്‍ പൊതുവഴിയില്‍ ഏറ്റുമുട്ടിയതു പൊലീസിനെ പ്രതിന്ധിയിലാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category