കെ എം അക്ബര്‍
തൃശൂര്‍: വംശീയ വെറിയുടെ രക്തസാക്ഷി അന്‍സിക്ക് നാടിന്റെ യാത്രാമൊഴി. ദിവസങ്ങള്‍ക്ക് മുമ്പ് ന്യൂസിലാന്‍ഡില്‍ ഉണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ട മലയാളി യുവതി ആന്‍സിയുടെ മൃതദേഹം ഇന്ന് പുലര്‍ച്ചെയോടെയാണ് നാട്ടില്‍ എത്തിച്ചത്. വന്‍കരകള്‍ക്കപ്പുറം ന്യൂസിലാന്റിലുണ്ടായ ദുരന്തത്തെകുറിച്ച് അറിഞ്ഞിട്ടും കഴിഞ്ഞിട്ടും ഉള്‍ക്കൊള്ളാന്‍ കഴിയാതെ മരവിച്ചു നിന്ന നാട്ടിലേക്ക് പുലര്‍ച്ചേയാണ് മൃതദേഹവും വഹിച്ചു കൊണ്ടുള്ള ആംബുലന്‍സ് എത്തിയത്. മൃതദേഹം ഇന്ന് എത്തുമെന്ന് അറിഞ്ഞ് നേരം പുലരുംമുമ്പേതന്നെ നൂറുകണക്കിന് പേരാണ് അന്‍സിയെ അവസാനമായി ഒരുനോക്കുകാണാന്‍ കാത്തുനിന്നത്. വിവരമറിഞ്ഞ് ദൂരെ നിന്നുപോലും നിരവധിപേര്‍ എത്തി.
കണ്ണെത്താ ദൂരത്ത് നടന്ന ദുരന്തം തട്ടിയെടുത്ത തങ്ങളുടെ പ്രിയപ്പെട്ടവളുടെ മുഖം അവസാനമായി ഒരു നോക്ക് കാണാനുള്ള ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിലായിരുന്നു അന്‍സിയുടെ കുടുംബവും ആ നാടും. പുലര്‍ച്ചെ കൊടുങ്ങല്ലൂര്‍ ലോകമലേശ്വരത്തുള്ള നാസറിന്റെ വീട്ടിലും പിന്നീട് ടികെഎസ് പുരത്തെ സ്വന്തം വീട്ടിലും പൊതു ദര്‍ശനത്തിനു വെച്ച് അന്‍സിയുടെ മൃതദേഹം കാണാന്‍ നാടൊന്നാകെ എത്തുകയായിരുന്നു.
കളിച്ചുവളര്‍ന്ന വീട്ടിലേക്ക് പൊന്നോമനയുടെ മൃതദേഹം എത്തിയപ്പോള്‍ വാവിട്ടു കരയുകയായിരുന്നു ഉമ്മയും സഹോദരനും അടുത്ത ബന്ധുക്കളുമെല്ലാം. ദുരേനിന്നുപോലും പണ്ട് കൂടെ പഠിച്ച സഹപാഠികളും മറ്റുമെത്തി. പലരും വിതുമ്പിക്കരഞ്ഞു. തങ്ങളിലൊരാളായി ആഹ്ളാദത്തോടെ കഴിഞ്ഞ കൂട്ടൂകാരിക്ക് നേരിട്ട ദുരന്തം അറിഞ്ഞവര്‍ക്കെല്ലാം അവിശ്വസനീയമായിരുന്നു അന്‍സിയുടെ വേര്‍പാട്. കൂട്ടുകാരികള്‍ പലരും ദുഃഖം താങ്ങാതെ പൊട്ടിക്കരഞ്ഞുപോയി അവളെ അവസാനമായി കണ്ടപ്പോള്‍.
മേത്തല കമ്മ്യൂണിറ്റി ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. വിദ്യാഭ്യാസ മന്ത്രി പ്രാഫ. സി രവീന്ദ്രനാഥ്, ഇന്നസെന്റ് എം പി, യു ഡി എഫ് കണ്‍വീനറും ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിയുമായ ബെന്നി ബെഹനാന്, എം എല്‍ എ മാരായ വി.ആര് സുനില്‍ കുമാര്‍, ഇ.ടി ടൈസണ്‍, നഗരസഭാ ചെയര്മാന് കെ.ആര് ജൈത്രന്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി ആര്‍ഡിഒ കാര്‍ത്ത്യായനി ദേവി റീത്ത് സമര്‍പ്പിച്ചു.
സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അന്‍സിയെ അവസാനമായി കാണാന്‍ എത്തിയിരുന്നു. അന്‍സി പഠിച്ച വിദ്യാലയങ്ങളിലെ അദ്ധ്യാപകരും, സഹപാഠികളും അന്ത്യാഞ്ജലിയര്‍പ്പിച്ചു. എളന്തിക്കര ശാരദ വിദ്യാമന്ദിറിലെ കുരുന്നു വിദ്യാര്‍ത്ഥികളും അന്‍സിക്ക് അന്തിമോപചാരമര്‍പ്പിച്ചു.
പിന്നീട് ചേരമാന്‍ ജുമാ മസ്ജിദ് ഖബറിസ്ഥാനിലേക്ക് കൊണ്ടുപോയി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രൗഢിയും പാരമ്പര്യവും ഉള്ള പുരാതന മുസ്ളീം പ്രാര്‍ത്ഥനാലയത്തില്‍ തന്നെയാണ് അന്‍സിക്കും അന്ത്യവിശ്രമം ഒരുക്കിയത്. ഖലീല്‍ ബുഖാരി തങ്ങള്‍ മയ്യിത്ത് നിസ്ക്കാരത്തിനും, സയ്യിദ് മുനവ്വറലി തങ്ങള്‍ പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്കി. തുടര്‍ന്ന് നടന്ന അനുശോചന യോഗത്തില്‍ ചേരമാന്‍ ജുമാ മസ്ജിദ് പ്രസിഡന്റ് ഡോ. പി.എ മുഹമ്മദ് സഈദ് അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുനവ്വറലി തങ്ങള്‍, ഇമാംസൈഫുദ്ദീന്‍ അല്‍ ഖാസിമി, സെക്രട്ടറി എസ്.എ അബ്ദുള്‍ കയ്യും എന്നിവര്‍ സംസാരിച്ചു.
മാര്‍ച്ച് 15ന് ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ച് ടൗണിലെ അല്‍നൂര്‍ ജുമാ മസ്ജിജിദില്‍ ജുമാ നിസ്ക്കാരത്തിനിടയിലുണ്ടായ ഭീകരാക്രമണത്തിലാണ് അന്‍സി കൊല്ലപ്പെട്ടത്. വെടിവെയ്്പ്പിനെ തുടര്‍ന്ന് റെഡ് ക്രോസ് പുറത്തിറക്കിയ കാണാതായതായവരുടെ ലിസ്റ്റില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയും ന്യൂസിലാന്റിലെ ലിന്‍കോണ്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനിയുമായ അന്‍സിയുടെ പേരും അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍, ആക്രമണം നടന്ന വെള്ളിയാഴ്ച്ച ഇന്ത്യന്‍ സമയം ആറ് മണിയോടെ നാട്ടിലേക്ക് വന്ന അന്‍സിയുടെ ഭര്‍ത്താവ് നാസറിന്റെ ഫോണ്‍ വിളിയിലായിരുന്നു ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതീക്ഷ. വെടിവെയ്പ്പിനിടയില്‍ കാലിന് പരിക്കേറ്റ അന്‍സി ആശുപത്രിയില്‍ ആണെന്നായിരുന്നു സന്ദേശം.
അന്നേദിവസം ഉച്ചവരെ മകള്‍ക്ക് ഒന്നും പറ്റിയില്ലെന്ന പ്രതീക്ഷയിലും പ്രാര്‍ത്ഥനയിലും ആയിരുന്നു അന്‍സിയുടെ മാതാവും, സഹോദരനും, നാസറിന്റെ കുടുംബവും പിടിച്ചു നിന്നത്. എന്നാല്‍ വൈകുന്നേരമായതോടെ പ്രതീക്ഷ അസ്ഥാനത്തായി. അന്‍സിയുടെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പ് എത്തിയതോടെ നാട് നടുങ്ങി, പിന്നെ തേങ്ങി. കൊടുങ്ങല്ലൂര്‍ ടികെഎസ് പുരത്തുള്ള അന്‍സിയുടെ വീട്ടിലും, മാടവന തിരുവള്ളൂരിലുള്ള നാസറിന്റെ വീട്ടിലും ബന്ധുക്കളാലും നാട്ടുകാരാലും നിറഞ്ഞു.
ആശ്വാസവാക്കുകള്‍ക്ക് മുന്നില്‍ കണ്ണീരടക്കാന്‍ അന്‍സിയുടെ ബന്ധുക്കള്ക്കായിരുന്നില്ല. പിന്നീട് അന്‍സിയെ അവസാനമായി ഒന്നു കാണാനുള്ള കാത്തിരിപ്പിലായിരുന്നു ബന്ധുക്കളും നാട്ടുകാരും. ആദ്യം നാട്ടിലേക്ക് കൊണ്ടുവരാതെ ന്യൂസിലാന്‍ഡില്‍ തന്നെ സംസ്കരിക്കാമെന്ന് ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാലും മകളെ ഒരുനോക്കു കാണണമെന്ന് ഉമ്മയും മറ്റും പറഞ്ഞതോടെ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടിയെടുക്കുകയായിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam