1 GBP = 87.90 INR                       

BREAKING NEWS

അത് നിയമമാണെങ്കിലും ചതിയല്ലെ അശ്വിന്‍; സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് നിരക്കാത്ത നടപടിയ്ക്കെതിരെ ആരാധക രോഷം; ഇത് ക്രിക്കറ്റിന് നാണക്കേടെന്ന് സോഷ്യല്‍ മീഡിയയും താരങ്ങളും; വിക്കറ്റിനെ ന്യായീകരിച്ച് അശ്വിന്‍

Britishmalayali
kz´wteJI³

ജയ്പൂര്‍: ഐ.പി.എല്ലിനിടെ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലറെ മങ്കാദിങ് വിക്കറ്റിലൂടെ പുറത്താക്കിയ ആര്‍.അശ്വിനെതിരേ ആരാധകരും താരങ്ങളും രംഗത്തെത്തി. അശ്വിന്റെ ചതിപ്രയോഗമാണ് ഇതെന്നും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് നിരക്കാത്തതാണെന്നും ആരാധകര്‍ പറയുന്നു. സോഷ്യല്‍ മീഡിയ നിറയെ അശ്വിനെതിരേയുള്ള പോസ്റ്റുകളും കമന്റുകളുമാണ്. നിയമപരമായി അശ്വിന്‍ ചെയ്തതില്‍ തെറ്റില്ലെങ്കിലും ബട്‌ലര്‍ ക്രീസില്‍ നിന്ന് ഇറങ്ങാനായി കാത്തുനിന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്.

അത് എന്റെ അവസരമായിരുന്നു. ഞാന്‍ ക്രീസില്‍ പോലുമായിരുന്നില്ല. ബട്‌ലര്‍ ബൗളറായ എന്നെ ശ്രദ്ധിക്കുന്നില്ലായിരുന്നു. ഒന്നും നോക്കാതെ ക്രീസില്‍ നിന്ന് കയറുകയാണ് ചെയ്തത്. ഞാന്‍ അത് നേരത്തെ പ്ലാന്‍ ചെയ്തത് ഒന്നും അല്ല. മത്സരത്തിന്റെ നിയമാവലിയില്‍ അങ്ങനെ ഒരു വിക്കറ്റുണ്ട്. ഇക്കാര്യത്തില്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് പറഞ്ഞ് വിമര്‍ശിക്കുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഐ.സി.സിയുടെ നിയമാവലിയില്‍ ഒരു നിയമമുണ്ടെങ്കില്‍ അത് നിയമം തന്നെയാണ്.' അശ്വിന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറാണ് മങ്കാദിങ്ങിന് ഇരയായത്.ബൗളര്‍ ആക്ഷന്‍ ചെയ്ത് തുടങ്ങുമ്പോള്‍ നോണ്‍സ്‌ട്രൈക്കിലെ ബാറ്റ്‌സ്മാന്‍ ഓടാന്‍ തുടങ്ങിയാല്‍ ഔട്ടാക്കാനുള്ള നിയമമുണ്ട്. അത്തരത്തിലാണ് അശ്വിന്‍ ബട്‌ലറെ പുറത്താക്കിയത്. എന്നാല്‍ ക്രിക്കറ്റിലെ ചതിപ്രയോഗമാണിത്. അതുക്കൊണ്ട് ഇത്തരമൊരു രീതിയില്‍ ബാറ്റ്‌സ്മാനെ പുറക്കാന്‍ ആരും മുതിരാറില്ല.

ആദ്യമായിട്ടല്ല അശ്വിന് ഇത്തരത്തില്‍ ചെയ്യുന്നത്. മുന്‍പ് ശ്രീലങ്കന്‍ താരം ലാഹിരു തിരിമാനയേയും ഇത്തരത്തില്‍ പുറത്താക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് വൈസ് ക്യാപ്റ്റനായിരുന്ന വിരേന്ദര്‍ സെവാഗ് അപ്പീല്‍ പിന്‍വലിക്കുകയായിരുന്നു. ബാറ്റ്സമാനെ തുടരാന്‍ അനുവദിക്കുകയുമായിരുന്നു.

രാജസ്ഥാന്റെ ഇന്നിങ്‌സിലെ 13-ാം ഓവറിലാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റനായ അശ്വിന്‍ ബട്‌ലറുടെ വിക്കറ്റെടുത്തത്. അശ്വിന്‍ ബൗള്‍ ചെയ്യുമ്പോള്‍ നോണ്‍ സ്ട്രൈക്ക് എന്‍ഡിലായിരുന്നു ബട്ലര്‍. അഞ്ചാം പന്തിനായി അശ്വിന്‍ ആക്ഷന്‍ തുടങ്ങുമ്പോള്‍ ബട്ലര്‍ ഓടാനായി ശ്രമം തുടങ്ങി. ഇതോടെ പന്ത് പൂര്‍ത്തിയാക്കാതെ ബട്ലറെ സ്റ്റമ്പ് ചെയ്ത അശ്വിന്‍ 'മങ്കാദിങ്' വിക്കറ്റിനായി അപ്പീല്‍ ചെയ്തു. ബട്ലര്‍ ക്രീസില്‍നിന്ന് പുറത്തിറങ്ങാന്‍വേണ്ടി അശ്വിന്‍ കാത്തിരുന്നുവെന്നത് റിപ്ലേകളില്‍നിന്ന് വ്യക്തമായിരുന്നെങ്കിലും മൂന്നാം അമ്പയര്‍ ഔട്ട് വിധിച്ചു. ആ സമയത്ത് 43 പന്തില്‍ 69 റണ്‍സ് എന്ന മികച്ച നിലയിലായിരുന്നു ബട്‌ലര്‍. 10 ഫോറും രണ്ടു സിക്‌സുമടക്കം മികച്ച ഫോമില്‍ കളിക്കുന്നതിനിടയിലാണ് ബട്‌ലറുടെ അപ്രതീക്ഷിത പുറത്താകല്‍.

ദക്ഷിണാഫ്രിക്കന്‍ താരമായ ഡെയ്ല്‍ സ്റ്റെയ്ന്‍, ഇന്ത്യയുടെ മുന്‍ താരമായ മുഹമ്മദ് കൈഫ്, ഓസീസ് മുന്‍ താരം ഷെയ്ന്‍ വോണ്‍, ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ എന്നിവരെല്ലാം അശ്വിനെതിരേ ട്വിറ്ററിലൂടെ പ്രതികരിച്ചു. ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കാത്തത് എന്നായിരുന്നു സ്റ്റെയ്‌ന്റെ ട്വീറ്റ്. അങ്ങനെ ചെയ്യുന്നതിന് മുമ്പ് അശ്വിന്‍ ആദ്യം ബട്‌ലറെ താക്കീത് ചെയ്യണമെന്നായിരുന്നു കൈഫിന്റെ പ്രതികരണം. ക്യാപ്റ്റന്‍ എന്ന നിലയിലും കളിക്കാരന്‍ എന്ന നിലയിലും അശ്വിന്‍ പരാജയമാണ് എന്നായിരുന്നു വോണിന്റെ ട്വീറ്റ്. സത്യസന്ധത എന്നൊരു വാക്ക് ഉണ്ട് എന്ന് ഓര്‍മപ്പെടുത്തുന്നതായിരുന്നു ഓജയുടെ പ്രതികരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category