1 GBP = 85.50 INR                       

BREAKING NEWS

കണ്ണുനീരിനും മുറവിളിയ്ക്കുമിടയില്‍ രാജീവ് മണ്ണോടു മണ്ണു ചേര്‍ന്നു; അനാഥമായി ലണ്ടനിലെ മോര്‍ച്ചറിയില്‍ കിടന്ന രാജീവിന്റെ മൃതദേഹം കേരളത്തിലെത്തിച്ചപ്പോള്‍ കുടുംബത്തിനു തണലായി മാറിയ ബ്രിട്ടീഷ് മലയാളി വായനക്കാര്‍ക്ക് നന്ദി; രണ്ടു പെണ്‍മക്കള്‍ക്ക് 4350 പൗണ്ട് വീതമുള്ള ചെക്കുകള്‍ കൈമാറി

Britishmalayali
kz´wteJI³

വിധി വൈപരീത്യം മൂലം ലണ്ടനില്‍ അനാഥനെ പോലെ ജീവിച്ചു മരണത്തിനു കീഴടങ്ങിയ രാജീവ് ഒടുവില്‍ ജന്മനാട്ടില്‍ മണ്ണിനോടു ലയിച്ചത് ശാന്തനായി. യുകെയിലെ മലയാളികള്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ആഹ്വാനം ഏറ്റെടുത്ത് ഒരുമിച്ചു നിന്നപ്പോള്‍ ശേഖരിച്ച പണമാണ് രാജീവ് എന്ന ലണ്ടനില്‍ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോള്‍ കുടുംബത്തിനു ആശ്വാസത്തിനുള്ള വക നല്‍കിയത്.

ന്നു പുലര്‍ച്ചെ 3.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മൃതദേഹം ബന്ധുക്കള്‍ ചേര്‍ന്നാണ് ഏറ്റെടുത്തത്. വിമാനത്താവളത്തിലെ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി രാവിലെ ഏഴു മണിയോടു കൂടിയാണ് മൃതദേഹം കണ്ണമ്മൂലയിലെ രാജീവിന്റെ സഹോദരന്റെ വീട്ടിലെത്തിച്ചത്. അര മണിക്കൂറിലധികം പൊതു ദര്‍ശനത്തിനു വച്ചശേഷമാണ് സംസ്‌കാരത്തിനായി ശാന്തികവാടത്തിലേക്ക് കൊണ്ടു പോയത്.

വീട്ടിലും ശാന്തി കവാടത്തിലുമായി ബന്ധുക്കളും നാട്ടുകാരും പ്രാദേശിക രാഷ്ട്രീയ നേതാക്കളും അടക്കം നൂറു കണക്കിനു പേരാണ് പങ്കെടുത്തത്. ഒരുപാട് പ്രതീക്ഷകളുമായി യുകെയിലെത്തി ഒടുവില്‍ ഒന്നും നേടാനാകാതെ ജീവന്‍ തന്നെ നഷ്ടപ്പെടുത്തേണ്ടി വന്ന രാജീവിന്റെ മൃതദേഹം രാവിലെ 8.30ഓടു കൂടിയാണ് തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്‌കരിച്ചത്. പൊട്ടിക്കരച്ചിലോടെയാണ് ഭാര്യ ലക്ഷ്മി രാജീവിന് വിട നല്‍കിയത്. അച്ഛന് അന്ത്യയാത്ര നല്‍കുവാന്‍ മക്കളായ സൂര്യ ഗായത്രിയും അംബികാ ഗായത്രിയും ശാന്തി കവാടത്ത് എത്തിയിരുന്നു.

രാജീവിന്റെ കുടുംബത്തിനായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സമാഹരിച്ച തുകയുടെ ചെക്ക് ഇന്നലെ ചൊവ്വാഴ്ച വൈകിട്ട് രാജീവിന്റെ സഹോദരന്റെ വീട്ടിലെത്തി കൈമാറി. രാജീവിന്റെ രണ്ടു പെണ്‍മക്കള്‍ക്കുമായി 4350 പൗണ്ട് വീതമാണ് നല്‍കിയത്. 8700 പൗണ്ടാണ് രാജീവിന്റെ കുടുംബത്തിനായി സമാഹരിച്ചത്. രാജീവിന്റെ മരണത്തോടെ വേര്‍പാടിന്റെ വേദനയ്‌ക്കൊപ്പം ഇനി മുമ്പോട്ട് എങ്ങനെ ജീവിക്കുമെന്ന് ഓര്‍ത്ത് ആശങ്കയിലായ ഭാര്യയ്ക്കും മക്കള്‍ക്കും ആശ്വാസമായാണ് ബ്രിട്ടീഷ് മലയാളി വായനക്കാരുടെ ഈ സഹായം എത്തിയത്.
യുകെയില്‍ ഒരു നല്ല ജീവിതം ആഗ്രഹിച്ചെത്തിയെങ്കിലും വെറും പത്തു മാസത്തിനകം ജീവന്‍ തന്നെ നഷ്ടപ്പെടുത്തേണ്ടി വന്ന ഒരു സാധാരണക്കാരനായ കുടുംബനാഥനായിരുന്നു മാര്‍ച്ച് രണ്ടിന് ഈസ്റ്റ് ഹാമിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി രാജീവ്. യുകെയില്‍ എത്തിയാല്‍ ജീവിതം പച്ച പിടിപ്പിക്കുന്നതിനൊപ്പം തന്നെ മക്കളുടെ വിദ്യാഭ്യാസം സൗജന്യവുമാണ് എന്ന ട്രാവല്‍ ഏജന്‍സി ഏജന്റിന്റെ വാക്കു വിശ്വസിച്ചാണ് രാജീവും കുടുംബവും യുകെയില്‍ എത്തിയത്.
പഠിക്കാന്‍ മിടുക്കരായ രണ്ടു പെണ്‍മക്കളുടെ ഭാവിയെ കുറിച്ച് ഏറെ പ്രതീക്ഷകളും ആഗ്രഹങ്ങളും ഉണ്ടായിരുന്ന രാജീവിന്റെ മനസ് മനസിലാക്കിയുള്ള ഒരു ചൂണ്ട ആയിരുന്നു ആ വാഗ്ദാനം. കേരളത്തില്‍ സാധാരണക്കാരനായ തന്നെ പോലെ ഒരാള്‍ക്ക് പഠിക്കാന്‍ മിടുക്കി ആണെങ്കില്‍ പോലും ഫീസ് നല്‍കി മകളെ ഡോക്ടറാകാന്‍ ഒന്നും സാധിക്കില്ലെന്ന് രാജീവിന് അറിയാമായിരുന്നു.
സാധാരണ വിദ്യാഭ്യാസം ഉള്ള രാജീവനും ഭാര്യ ലക്ഷ്മിക്കും മകള്‍ പഠിക്കാന്‍ മിടുക്കു കാട്ടിയപ്പോള്‍ തോന്നിയ ഒരു ആഗ്രഹം മാത്രമാണ് മക്കളെ നല്ല നിലയില്‍ എത്തിക്കുക എന്നത്. ഇതോടെ യുകെയില്‍ സൗജന്യ പഠനം എന്നു കേട്ടപ്പോള്‍ വീടു വിറ്റ പണമാണെങ്കില്‍ കൂടി യുകെ യാത്രക്ക് ഉപയോഗിക്കാം എന്ന് തീരുമാനിക്കുക ആയിരുന്നു.
യുകെയില്‍ എത്തി കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ തന്നെ കാര്യങ്ങളുടെ കിടപ്പ് മനസിലായപ്പോള്‍ ഭാര്യയും മക്കളും നാട്ടിലേക്ക് തിരിച്ചു പോയി. രാജീവ് ജീവിത മാര്‍ഗം തേടി ഇവിടെ തന്നെ തുടരുകയായിരുന്നു. എന്നാല്‍, മറ്റു പോംവഴികളൊന്നും ഇല്ലാതായതാണ് രാജീവിനെ മരണത്തിലേക്ക് വഴി തിരിച്ചു വിട്ടതെന്നാണ് വ്യക്തമാകുന്നത്.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category